Saturday, 6 November 2021

കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ സിപിഎം നേത്രത്വം കൊടുത്ത മുൻ ഭരണ സമിതികളുടെ കാലത്ത് അഴിമതികളും ഗുരുതര ക്രമകേടുകളും നടന്നതായി ആഡിറ്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു


കല്ലുവാതുക്കൽ : കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ സിപിഎം നേത്രത്വം കൊടുത്ത  മുൻ ഭരണ സമിതികളുടെ കാലത്ത് അഴിമതികളും ഗുരുതര ക്രമകേടുകളും നടന്നതായി ആഡിറ്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.പദ്ധതി നിർവ്വഹണത്തിലും വിവിധ ആവശ്യങ്ങൾക്കുള്ള ധനവിനിയോഗത്തിലുമായാണ് കൂടുതലായും ക്രമകേടുകൾ കണ്ടെത്തിയത്. ഓഡിറ്റ് റിപ്പോർട്ടിൽ ഭരണ സമിതി അംഗങ്ങൾക്കും ഭരണസമിതിയും ഉദ്യോഗസ്ഥരും പിഴയൊടുക്കേണ്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് രേഖകൾ വ്യക്തമാക്കുന്നു. പട്ടികജാതി വിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാർ ഫണ്ടുകൾ യഥേഷ്ട്ടം വന്നിട്ടും എല്ലാം വക മാറ്റി ചിലവഴിക്കുകയായിരുന്നു.താത്കാലിക ജീവനക്കാരുടെ നിയമനങ്ങളിൽ ഇരട്ടിപ്പ് കാണിച്ചു കൊണ്ട് കൂലിയുടെ പേരിൽ ഉദ്യോഗസ്ഥർ നടത്തിയ അഴിമതികൾക്ക് എല്ലാം തന്നെ മുൻ  ഭരണ സമിതികൾ കൂട്ട് നിൽക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നു.കമ്മിറ്റി തീരുമാനങ്ങൾ എല്ലാം അട്ടിമറിച്ചു കൊണ്ട് സിപിഎം ന്റെ പാർട്ടി ഓഫിസിൽ നിന്നുള്ള നിർദ്ദേശങ്ങൾ എഴുതി ചേർത്ത് മിനിട്‌സ് തിരുത്തിയും ക്രമക്കേടുകൾ നടത്തിയും പദ്ധതികൾ അട്ടിമറിക്കുകയായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു.
നിരവധി  പട്ടികജാതി കോളനികളും കൂടാതെ മറ്റു ആൾക്കാർ താമസിക്കുന്ന കോളനികളും ഉള്ള ഇവിടെ പട്ടികജാതി വിഭാഗത്തിലുള്ളവരെ പൂർണ്ണമായും അവഗണിച്ചു കൊണ്ട് അവർക്ക് ആവശ്യമായ ജീവിത സാഹചര്യം ഒരുക്കാതെ ഫണ്ടുകൾ വകമാറ്റി ചിലവഴിച്ചതായി ഓരോ വർഷത്തെയും ആഡിറ്റ് റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. 
സിപിഎം മൃഗീയ ഭൂരിപക്ഷത്തോടെ നടത്തിയ ഭരണത്തിൽ ഘടകക ക്ഷിയായ  സിപിഐയ്ക്ക് പോലും യാതൊരു പരിഗണനയും കൊടുത്തിരുന്നില്ല മറ്റ് രാക്ഷ്ട്രീയ കക്ഷി പ്രതിനിധികളെ പോലും അറിയിക്കാതെ സിപിഎം പ്രതിനിധികൾ മാത്രം പങ്കെടുത്ത നിരവധി കമ്മിറ്റികൾ മുൻ ഭരണ സമിതിയുടെ കാലത്തും അതിന് മുൻപും നടന്നിട്ടുണ്ടെന്ന് സിപിഐയുടെ തന്നെ മുൻ ജനപ്രതിനിധികൾ ആരോപിയ്ക്കുന്നു.സിപിഎം ന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഏകാധിപതികളെ പോലെയാണ് പെരുമാറിയിരുന്നത് എന്ന് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.പട്ടികജാതി വിഭാഗക്കാരെ പൂർണ്ണമായും അവഗണിച്ചു കൊണ്ടുള്ള സിപിഎംന്റെ ദുർഭരണമായിരുന്നു എന്ന് അന്നത്തെ സിപിഎം പ്രതിനിധിയായിരുന്ന എസ് .സി പ്രമോട്ടർ ചൂണ്ടി കാട്ടുന്നു.പഞ്ചായത്തിന്റെ സമഗ്രവികസനം എല്ലാം അട്ടിമറിച്ചു കൊണ്ട്  പാർട്ടിയുടെ വികസനമായിരുന്നു സിപിഎം നടത്തിയത് എന്ന് സിപിഎംന്റെ മുൻ ഗ്രാമപഞ്ചായത്ത് അംഗം തന്നെ ചൂണ്ടി കാട്ടുന്നു വോട്ട് ബാങ്ക് ചൂണ്ടി കാട്ടി പട്ടികജാതി കുടുംബങ്ങൾ തിങ്ങി പാർക്കുന്ന പാറയിൽ കോളനി വാസികളെ പുനരധിവസിപ്പിക്കാതെ പാറകുളം ടൂറിസം പദ്ധതി അട്ടിമറിക്കുകയായിരുന്നു.പാരിപ്പള്ളി ടൗ ൺ വികസനം അട്ടിമറിച്ചു കൊണ്ട് റീയൽ എസ്റ്റേറ്റ് ഉടമകളുടെ താത്പര്യം സംരഷിക്കാൻ സർക്കാർ തലത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സിപിഎം നേതാക്കൾ ഇടപെട്ട് നിർത്തിവെപ്പിച്ചു. പഞ്ചായത്തിൽ 
നടപ്പാക്കിയ  നിർമ്മാണ പദ്ധതികളിൽ എല്ലാം തന്നെ ഗുരുതരമായ അഴിമതികളും തിരിമറികളും നടന്നിട്ടുള്ളതായി മുൻ ജനപ്രതിനിധികൾ തന്നെ സമ്മതിക്കുന്നു. അഴിമതി നടത്തിയതിന് പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റുകയും ഉദ്യോഗസ്ഥർക്ക് താക്കീത് ചെയ്ത സംഭവങ്ങളും പഞ്ചായത്തിൽ നടന്നിട്ടുണ്ട് എന്ന് മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചൂണ്ടി കാട്ടുന്നു.ആഡിറ്റ്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം നേതൃത്വം കൊടുത്ത മുൻ ഭരണ സമിതികൾക്ക്എതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് നാട്ടുകാർ

No comments:

Post a Comment