മാസ്കിട്ട് കുരുന്നുകൾ വിദ്യാലയത്തിലെത്തി
കൊല്ലം: കോവിഡിന്റെ മഹാഭീതിയും അടച്ചിരിപ്പും കഴിഞ്ഞ് വിദ്യാലയത്തിന്റെ ആഹ്ലാദത്തിലേക്കും ആത്മവിശ്വാസത്തിലേക്കും കുട്ടികൾ തിരിച്ചെത്തി.ഇരുപത് മാസങ്ങൾക്കു ശേഷം സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കുമ്പോൾ മാസ്കിട്ട് കൊവിഡ് പ്രതിരോധ സാമഗ്രികൾ കൈയിൽ കരുതിയാണ് വിദ്യാർത്ഥികൾ എത്തിയത് എല്ലാ സ്കൂളിലും പ്രവേശനോത്സവും സംഘടിപ്പിച്ചിരുന്നു വർണബലൂണുകളും സംഗീതവും സമ്മാനങ്ങളുമായി പ്രിയവിദ്യാലയവും അധ്യാപകരും അവർക്ക് സ്വാഗതമോതി.നാടെങ്ങും ഉത്സവലഹരിയിലായതോടെ നിരത്തിൽ തിരക്ക് വർദ്ധിച്ചു വിദ്യാർത്ഥികളെ സ്കൂളിലാക്കി രക്ഷാകർത്താക്കൾ സ്കൂളിന് മുന്നിൽ നിലയുറപ്പിച്ചതോടെ സ്കൂൾ പരിസരത്തും തിരക്കായി. സർക്കാർ സ്കൂളുകൾ കൂടാതെ സ്വകാര്യ മാനേജ് മെന്റ് സ്കൂളുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശന മാർഗനിർദേശങ്ങളനുസരിച്ചാണ് സ്കൂളുകൾ തുറന്നത്. വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. അധ്യാപകരും രക്ഷിതാക്കളും സന്നദ്ധസംഘടനകളും ചേർന്നാണ് ക്ലാസ്മുറികളും വിദ്യാലയങ്ങളുടെ പരിസരവും വൃത്തിയാക്കിയത്.
@ സുരക്ഷിതത്വം ഉറപ്പ് വരുത്തി സ്കൂൾ അധികൃതർ
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചും ഷിഫ്റ്റുകൾ ഏർപ്പെടുത്തിയുമാണ് ക്ലാസുകൾ ആരംഭിച്ചത്.അധ്യാപകർക്കും വിദ്യാർഥികൾക്കുമായി വിശദമായ മാർഗനിർദേശങ്ങളാണ് സർക്കാർ കൊടുത്തിട്ടുള്ളത് കൊവിഡ് അനുയോജ്യ പെരുമാറ്റരീതികൾ വിവരിക്കുന്ന ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽസ്കൂളുകളിൽ ഒരുക്കിയിരുന്നു. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈ കഴുകുന്ന സ്ഥലം, ശുചിമുറി തുടങ്ങിയിടങ്ങളിൽ നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തിയിരുന്നു. ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകൾ. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമാണ്. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനംമാത്രം ഒരുസമയത്ത് സ്കൂളിൽവരുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ നടക്കുക. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം സ്കൂളിൽ വരാം. അടുത്തബാച്ച് അടുത്ത മൂന്നു ദിവസം സ്കൂളിലേക്കെത്തും. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ട എന്ന അറിയിപ്പ് നൽകിയിരുന്നു.കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾക്ക്സ്കൂ ളിനുള്ളിൽ പ്രവേശനം ഉണ്ടായിരുന്നില്ല.അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്കൂളിൽ എത്തരുതെന്ന നിർദ്ദേശം നൽകിയിരുന്നു. രോഗലക്ഷണം, പ്രാഥമികസമ്പർക്കം, പ്രാദേശികനിയന്ത്രണം എന്നിവയുള്ള സ്ഥലങ്ങളിൽനിന്നുള്ള കുട്ടികളും ജീവനക്കാരും സ്കൂളിൽ ഹാജരാകേണ്ടതില്ല. രണ്ടുഡോസ് കോവിഡ് വാക്സിൻ എടുക്കാത്തവർക്കും സ്കൂളിൽ പ്രവേശനമില്ലായിരുന്നു
No comments:
Post a Comment