Sunday, 21 November 2021

ഒറ്റ നമ്പർ ചൂതാട്ടം ജില്ലയിൽ വ്യാപകമാകുന്നു


ഒറ്റ നമ്പർ ചൂതാട്ടം ജില്ലയിൽ വ്യാപകമാകുന്നു 
കൊല്ലം: ഒറ്റനമ്പർ ചൂതാട്ടം ജില്ലയിൽ വ്യാപകമാകുന്നു. ഓരോ ദിവസവും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിന്റെ അവസാന ഒരു നമ്പറോ മൂന്ന് നമ്പറോ ഏഴുതിനൽകിയാണ് ചൂതാട്ടം നടത്തുന്നത്. ഒരു നമ്പർ പ്രവചിച്ചുനൽകുന്നതിന് 10 രൂപയീടാക്കും ഫലം വന്നാൽ സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാന നമ്പറും ആദ്യം എഴുതിനൽകിയ നമ്പറും ഒന്നാണെങ്കിൽ 5,000 രൂപ ഇടപാടുകാരൻ നൽകും.ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന നിരവധി പേര് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. സ്ഥിരമായി ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കുന്നവരാണ് ഇവരുടെ ഇരകളാകുന്നത്. ലോട്ടറികടകൾക്ക് സമീപം ലോട്ടറി വിൽപ്പനകാരെന്ന വ്യാജേനയാണ് ഇവർ നിലയുറപ്പിക്കുന്നത് ഫോൺ നമ്പർ കൈമാറി ഇടപെടുകാരുമായി ദിനവും ബന്ധപ്പെട്ടുകൊണ്ടാണ് ഇത്തരത്തിൽ ചൂത്താട്ടം നടത്തുന്നത്.
ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.ലോട്ടറിയടിച്ചതായി കാണിച്ചു കൊണ്ട് വ്യാജ ലോട്ടറി കാണിച്ചു പൈസ തട്ടിയെടുക്കുന്ന സംഘങ്ങളും ഇ രംഗത്തുണ്ട് എന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു.
തട്ടിപ്പിന് ഇരയായവർ  നൽകിയ രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ 
സ്പെഷ്യൽ ബ്രാഞ്ച് പോലിസ് ഇത്തരത്തിലുള്ള സംഘങ്ങളെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

No comments:

Post a Comment