കൊല്ലം: യു ഡി എഫ് യോഗത്തിൽ കോൺഗ്രസിനെതിരെ ഘടകകക്ഷികൾ ഘടകകക്ഷി സ്ഥാനാർഥികൾക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അണികളും നേതാക്കളും രംഗത്തിറങ്ങിയില്ല ആർ എസ് പി സ്ഥാനാർത്ഥികൾ തോൽക്കുന്നതിന് കാരണം കോൺഗ്രസ് നേതാക്കൾ വോട്ട് മറിച്ചത് കൊണ്ടാണെന്ന് ആർ എസ് പി പ്രതിനിധി ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഒരു മാസം മാത്രം നീണ്ടു നിൽക്കുന്ന തട്ടികൂട്ട് സംവിധാനമായി യു ഡി എഫ് മാറിയെന്ന് മുസ്ലിംലീഗിന്റെ പ്രതിനിധി ആരോപിച്ചു.ജില്ലയിൽ യു ഡി എഫ് എന്നത് സ്ഥായിയായ സംവിധാനമല്ല അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം യു.ഡി എഫിന് നേത്രത്വം കൊടുക്കുന്ന കോൺഗ്രസിന് തന്നെയാണെന്ന് ലീഗ് പ്രതിനിധി ആരോപിച്ചു.
കരുനാഗപ്പളിയിലും കുണ്ടറയിലും ജയിക്കാനായത് ഇടത് പക്ഷ സ്ഥാനാർത്തികൾക്ക് എതിരായുള്ള ആരോപണങ്ങൾ കൊണ്ടും സ്ഥനാർത്ഥികളുടെ മികവ് കൊണ്ടും അല്ലാതെ കോൺഗ്രസിന്റെ സംഘടനാ സംവിധാനം കൊണ്ടല്ലന്നും ആർ എസ് പി പ്രതിനിധി പറഞ്ഞു. ചവറ പരാജയത്തിന്റെ പേരിൽ രൂക്ഷമായ പേരിൽ വിമർശിച്ച ആർ എസ് പി
ഇരവിപുരത്ത് ജയിക്കാനുണ്ടായ സാഹചര്യം ഉണ്ടായിട്ടും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നൗഷാദ് എം എൽ എ യുമായി അവിശുദ്ധ കൂട്ട്കെട്ടുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടത്തും കോൺഗ്രസിന്റെ അഡ്ജസ്റ്റ് മെന്റ് സ്ഥാനാർത്ഥികൾ ആയിരുന്നു കോർപ്പരേഷൻ പരിധിയിൽ ബിജെപി യ്കും പിന്നിൽ പോയി
പുനലൂരിൽ കോൺഗ്രസ് നേത്രത്വം പ്രചാരണത്തിന് ഇറങ്ങിയില്ലായെന്ന് മുസ്ലിം ലീഗ് പ്രതിനിധി ആരോപിച്ചു.
@ പരാതിയുമായി എത്തിയ ആർ എസ് പി മുന്നണിയെ സമ്മർദ്ദത്തിലാക്കുന്നത് പുതിയ രാഷ്ട്രീയനീക്കമോ?
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ആർ എസ് പി യ്ക്കും യു ഡി എഫ് സംവിധാനത്തിനും ഉണ്ടായ പാളീച്ചകൾ ചൂണ്ടി കാട്ടി പാർട്ടി നടത്തിയ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുമായി എത്തിയ ആർ എസ് പി നേതൃത്വം മുന്നണിയെ സമ്മർദ്ദത്തിലാക്കുന്ന രീതിയിലാണ് യോഗത്തിൽ പെരുമാറിയത്
കടുത്ത അതൃപ്തിയിലാണ് ആര് എസ് പി യുഡിഎഫില്‍ തുടരുന്നത് എന്നതിന് കൂടുതൽ സൂചനകൾ നൽകി തുടര്‍ച്ചയായ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സമ്പൂര്‍ണ്ണ പരാജയം നേരിട്ടിരുന്നു. ഇടതുമുന്നണി വിട്ടശേഷം രാഷ്ട്രീയ അസ്തിത്വം തന്നെ ഇല്ലാതാകുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെയുണ്ട്.തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ചേര്‍ന്ന ജില്ലയിലെ തന്നെ ആദ്യ യു ഡി എഫ് യോഗത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സ് നേതാക്കളാണെന്ന പരാതി ഉയർത്തിയിരിക്കുന്നത് വളരെയേറെ രാക്ഷ്ട്രീയ പ്രാധാന്യമുണ്ടു .
യു ഡി എഫ്നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം അറിയിച്ചു കൊണ്ടാണ് ആര്‍എസ് പി നീക്കം.
യു ഡി എഫ്. യോഗത്തിന് ശേഷം കൂടുതൽ ഉഭയക്ഷി ചര്‍ച്ചനടത്താമെന്നാണ് കോൺഗ്രസ് നേതൃത്വം ഉറപ്പ് നല്‍കിയാണ് യോഗം പിരിഞ്ഞത്.
@ ചാത്തന്നൂരിൽ കോൺഗ്രസ് വളരേറെ ദുർബലമായി മാറി ഇനി തിരിച്ചു വരിക അസാധ്യമാണെന്ന് ഫോർവേഡ് ബ്ലോക്ക് പ്രതിനിധി ആരോപിച്ചു.സിപിഐ നേതാവായ ജയലാൽ എം എൽ എയ്ക്ക് വേണ്ടി രാത്രിയും പകൽ യു ഡി എഫ് സ്ഥനാർത്ഥിയ്ക്കും വേണ്ടിയാണ് കോൺഗ്രസ് അണികൾ പ്രവർത്തിച്ചത്.തിരാഞ്ഞെടുപ്പ് ദിവസങ്ങളിൽ യു ഡി എഫ് നേതാക്കൾ എൽ ഡി എഫിന് വേണ്ടി പരസ്യമായി വോട്ട് പിടിച്ചു.യു ഡി എഫ് സംവിധാനം ശക്തമായ പൂയപ്പള്ളി,കോൺഗ്രസ് ഭരിക്കുന്ന ആദിച്ചനല്ലൂർ എന്നിവടങ്ങളിൽ കോൺഗ്രസ് നേതാക്കൾ എൽ ഡി എഫിന് വോട്ട് മറിച്ചു പലയിടത്തും പരസ്യമായി എൽ ഡി എഫ് സ്തനാർത്ഥിക്ക് വേണ്ടിയായിരുന്നു വോട്ട് പിടിത്തമെന്നും ഫോർവേഡ് ബ്ലോക്ക് പ്രതിനിധി പറഞ്ഞു.
@ യു ഡി എഫ് നേതൃത്വ യോഗത്തിൽ കസേരകളി
യു ഡി എഫ് നേത്രത്വ യോഗത്തിൽ സദസ്സിലും വേദിയിലും സീറ്റ് കിട്ടാതെ യു.ഡി എഫ് ചെയർമാനും ഡി സി സി പ്രസിഡന്റും
പ്രതിപക്ഷ നേതാവ് വി ടി സതീശൻ യോഗം ഉത്ഘാടനം ചെയ്ത യു ഡി എഫ് നേത്രത്വ യോഗത്തിൽ അധ്യക്ഷ പദവി അലങ്കരിക്കേണ്ട യു ഡി എഫ് ജില്ലാ ചെയർമാൻ കെ സി രാജനും ഡി സി സി പ്രസിഡന്റ് രാജേന്ദ്രപ്രസാദിനും വേദിയിലും സദസ്സിലും സീറ്റ് കിട്ടിയില്ല വേദി പൂർണ്ണമായും യു ഡി എഫ് നേതാക്കൾ കൈയ്യടക്കിയപ്പോൾ യോഗം തുടങ്ങാൻ എത്തിയ അധ്യക്ഷൻ സീറ്റ് കിട്ടാതെ വെളിയിൽ നിന്നു തൊട്ട് പിന്നാലെ എത്തിയ ഡി സി സി അധ്യക്ഷനും വേദിയിൽ സീറ്റ് കിട്ടിയില്ല തുടർന്ന് അവിടെയുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ വെളിയിൽ നിന്നും കസേര കൊണ്ട് വന്ന് അഡ്ജസ്റ്റ് മെന്റ് ചെയ്യുകയായിരുന്നു
@ കെ പി എ സി ലളിത വിഷയത്തിൽ
അനിൽഅക്കരയെയും പി ടി തോമസിനെയും പിന്തുണച്ചു വി ടി സതീശൻ .
പ്രശസ്ത സിനിമ നടി കെ പി എ സി ലളിതയ്ക്ക് ചികിത്സാധനസഹായം നൽകുന്നതുമായ വിക്ഷയത്തിൽ
എം എൽ എ മാരായ അനിൽഅക്കരയെയും പി ടി തോമസിനെയും അനുകൂലിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.സതീശൻ എം എൽ എ രംഗത്തെത്തി നേത്രസമ്മേളനത്തിന് ശേഷം വാർത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇരുവർക്കുമെതിരായ പാർട്ടി പ്രവർത്തകരുടെ സൈബർ ആക്രമണം മാധ്യമ പ്രവർത്തകർ ചൂണ്ടി കാണിച്ചപ്പോൾ ആണ് അദ്ദേഹം പറഞ്ഞത്.കെ പി സി സി പ്രസിഡന്റിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു
No comments:
Post a Comment