Friday, 12 November 2021

വേളമാനൂരിൽ സി.പി.എമ്മിൽ അടങ്ങാതെ വിഭാഗീയത ഔദ്യോഗികപക്ഷത്തിന് തിരിച്ചടി

വേളമാനൂരിൽ 
സി.പി.എമ്മിൽ അടങ്ങാതെ വിഭാഗീയത ഔദ്യോഗികപക്ഷത്തിന് തിരിച്ചടി
@വേളമാനൂർ ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റി സസ്പെന്റ് ചെയ്തു.

ചാത്തന്നൂർ : സി.പി.എം വേളമാനൂർലോക്കൽ കമ്മിറ്റിയിൽ വർഷങ്ങളായി നിലനിൽക്കുന്ന വിഭാഗീയത അവസാനിക്കുന്നില്ല.ശനിയാഴ്ച നടന്ന സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയിലേക്കുള്ള  തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികൾക്ക് എതിരെ വിമതപാനൽ മത്സര രംഗത്ത് വന്നതോടെയാണ് ജില്ലാ കമ്മിറ്റി ഇടപെട്ട് സമ്മേളനം സസ്പെന്റ് ചെയ്തത്.
ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലേക്ക് നേതൃത്വം അവതരിപ്പിച്ച 15 പേരുടെ പാനലിനെതിരേയായിരുന്നു മത്സരം.നിലവിൽ ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗം പി. വി. സത്യൻ ആണ് ലോക്കൽ കമ്മിറ്റിയുടെ ചുമതലയുള്ള സെക്രട്ടറി ഇത് മൂന്നാം തവണയാണ് ഇവിടെ ലോക്കൽ കമ്മിറ്റി രൂപീകരണം പരാജയപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ലോക്കൽ സമ്മേളനത്തിലും കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കാൻ കഴിഞ്ഞിരുന്നില്ല തുടർന്നാണ് പി. വി. സത്യന്റെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് 
 കമ്മിറ്റി നിലവിൽ വന്നത്. നടയ്ക്കൽ സർവീസ് സാഹകരണ ബാങ്കിലെ ക്രമകേടുകളെ തുടർന്ന് പാർട്ടി അച്ചടക്കനടപടികൾക്ക് വിധേയനായി പുറത്താക്കപ്പെട്ട മുൻ ബ്രാഞ്ച് സെക്രട്ടറി 
പാർട്ടിയുടെ 
തിരഞ്ഞെടുപ്പിലൂടെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെത്താനുള്ള ശ്രമമാണ് വിമതപക്ഷം പരാജയപ്പെടുത്തിയത്.രൂക്ഷമായ ചേരിതിരിവാണ് സമ്മേളനത്തിൽ പ്രതിഫലിച്ചത് 
കല്ലുവാതുക്കൽ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയവും നടയ്ക്കൽ സർവീസ് സാഹകരണ ബാങ്കിൽ നടക്കുന്ന അഴിമതിയും കൃമകേടുകളും കല്ലുവാതു
ക്കൽ പഞ്ചായത്തിലെ 
സിപിഎം പ്രതിനിധികൾ കോൺഗ്രസുമായി ചേർന്ന് നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടുകളും 
 ചർച്ചയായപ്പോൾ പ്രതിനിധികളുടെ 
ചോദ്യങ്ങൾക്ക് 
ഉത്തരം മുട്ടി നേതാക്കൾ മൗനം പാലിച്ചതോടെ പ്രതിനിധികൾ രണ്ട് ചേരിയായി മാറി തുടർന്ന് 
രാത്രി വളരെ വൈകി നടന്ന തിരഞ്ഞെടുപ്പിൽമത്സരിക്കാൻ രണ്ട് വിഭാഗമായി ചേരി തിരിഞ്ഞു തുടർന്ന് സമ്മേളനം സസ്പെന്റു ചെയ്തതായി സമ്മേളനം ഉത്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറിയേറ്റ് അംഗം 
 പ്രഖ്യാപിച്ചപ്പോൾ 
 വലിയതോതിൽ മുദ്രാവാക്യം വിളി ഉയർന്നു. തുടർന്ന് സ്ഥലത്ത് എത്തിയ 
മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ശാസിച്ചതിനെത്തുടർന്നാണ് മുദ്രാവാക്യം നിലച്ചത്. ജില്ലാ നേതാക്കളും
ഏരിയാ സെക്രട്ടറിയും അടക്കമുള്ള വൻ നേതൃത്വനിര തന്നെ 
സമ്മേളനത്തിൽ പങ്കെടുത്തെങ്കിലും വിഭാഗിയത അവസാനിപ്പിക്കാനായില്ല.
2015-ലെ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ ലോക്കൽ കമ്മിറ്റിയിലെ ചേരിപ്പോര് ഇപ്പോഴും നിലനിൽക്കുന്നതിന്റെ തെളിവാണ് സമ്മേളനം പിരിച്ചു വിടാൻ കാരണമായത്.കഴിഞ്ഞ സമ്മേളനത്തിലും ഇതേ രീതിയിൽ 
 ബഹളത്തെ തുടർന്ന് 
ലോക്കൽ കമ്മിറ്റി പിരിച്ചുവിടുകയും പൂതക്കുളത്ത് നിന്നുള്ള ഏരിയാ കമ്മിറ്റി അംഗം പി വി സത്യന്  സെക്രട്ടറിയുടെ ചുമതല നൽകുകയുമായിരുന്നു.
ഒരു വർഷം മുൻപ് നടന്ന സ്പെഷ്യൽ പാർട്ടി സമ്മേളനത്തിലും വിഭാഗീയതയെത്തുടർന്ന് ലോക്കൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുവാൻ കഴിയാതെ വന്നതിനെത്തുടർന്ന് ഇദ്ദേഹത്തിന് ചുമതല നീട്ടിനൽകുകയായിരുന്നു. വീണ്ടും സെക്രട്ടറിയുടെ താത്കാലിക ചുമതലയിൽ വേളമാനൂർ സിപിഎം മുന്നോട്ട് പോകുമ്പോൾ ഒരു വലിയ വിഭാഗം പാർട്ടി വിടാനൊരുങ്ങുകയാണ്.

No comments:

Post a Comment