പരവൂർ : മാലാക്കായൽ കാത്തിരിക്കുന്നു വിനോദസഞ്ചാരികൾക്കായി ടൂറിസം പദ്ധതികൾക്കൊന്നും രൂപം കൊടുക്കാതെ ചിറക്കര പഞ്ചായത്ത്.
ചിറക്കര പഞ്ചായത്തിലെ പ്രകൃതി രമണീയമായ മാലാകായൽ കേന്ദ്രീകരിച്ചു ടൂറിസം മേഖലയിൽ പദ്ധതികൾ നടപ്പാക്കുമെന്ന് ചിറക്കര പഞ്ചായത്തും ജി. എസ്. ജയലാൽ എം എൽ എയും പറയുന്നുണ്ടെങ്കിലും ചിറക്കര പഞ്ചായത്ത് പദ്ധതികൾക്ക് ഒന്നും തന്നെ രൂപം കൊടുത്തിട്ടില്ല അത് കൊണ്ട് ടൂറിസം മേഖലയിലുള്ളവർ വളരെ നിരാശയിലാണ്. നെല്ലും മീനും കൃഷിചെയ്തു ജീവിച്ചിരുന്ന ജനങ്ങളാണ്
ഇവിടെയുള്ളത്.
കയറുപിരിയുടെ താളം ജീവതാളമായിരുന്ന മാലാ കായൽത്തീരം കൃഷിയുടെ വരുമാനം കുറഞ്ഞതോടെ കർഷകർ പ്രതീക്ഷയർപ്പിച്ചത് വിനോദസഞ്ചാരത്തിലായിരുന്നു. അത് പച്ചപിടിച്ചുവന്നുകൊണ്ടിരിക്കെയാണ് കൊവിഡ് മഹാമാരിയും നിയന്ത്രണങ്ങളും കടന്നുവന്നത്. കൊവിഡിന് ശമനം വന്ന് ജനജീവിതം സാധാരണഗതിയിലായതോടെ പ്രതീക്ഷയോടെ ജനങ്ങളും ചെറുകിട വൻകിട വിനോദസഞ്ചാര വ്യവസായികളും കാത്തിരിക്കുകയാണ് വീണ്ടുമൊരു സുവർണകാലത്തിനായി. അത്രയ്ക്ക് പ്രകൃതിരമണീയമാണീ ദേശം. മാലാക്കായലിലെ കണ്ടൽ മതിലുകളും അതിനടിയിൽ ഹരിതഗുഹകളിലൂടെയുള്ള യാത്രകളും അവിസ്മരണീയമായൊരു അനുഭവമാണ്. വർഷങ്ങൾക്കുമുമ്പ് വ്യക്തികൾ തങ്ങളുടെ ഭൂമിക്ക് ചുറ്റും നട്ട കണ്ടൽക്കാടുകൾ വളർന്ന് കൂറ്റൻ മതിലുപോലെ ആകുകയായിരുന്നു.
ഇവിടം വരാനിരിക്കുന്ന വിനോദസഞ്ചാര വികസനത്തിന്റെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നായിരിക്കും. ഇവിടേക്ക് സ്വകാര്യ റിസോർട്ടുകൾ സ്പീഡ് ബോട്ടിൽ സഞ്ചാരികളെ കൊണ്ടുപോകാറുണ്ടായിരുന്നു. നാടൻവള്ളങ്ങളിലും ചിലർ ഇങ്ങോട്ട് സഞ്ചാരികളെ കൊണ്ടുപോകുന്നു. സ്പീഡ് ബോട്ടും യന്ത്രവത്കൃത ബോട്ടുകളും ഒഴിവാക്കി കനോയിങ്, നാടൻവള്ളം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നാണ് പരിസ്ഥിതിസ്നേഹികളുടെ വാദം.
@ മാലാകായൽ കേന്ദ്രീകരിച്ചു കൊണ്ട്
ടൂറിസം സർക്യുട്ട് രൂപീകരിക്കണം
പ്രകൃതിസൗന്ദര്യംകൊണ്ടും ഐതിഹ്യപ്പെരുമകൊണ്ടും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ദേശമാണ്. അതിനെ കൃത്യമായൊരു ചട്ടക്കൂടോടെ പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകണം. ഇത്തിക്കരയാറും മാലാക്കായലും പുറംലോകം കണ്ടിട്ടില്ലാത്തത്രയും ചേതോഹരമായ കണ്ടൽക്കാടുള്ള ദേശമാണ്. ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്ന ചിറക്കര ക്ഷേത്രം, കൊല്ലത്തിന്റെ കുട്ടനാടും ദേശാടനപ്പക്ഷികളുടെ ഇഷ്ടസ്ഥലവുമായ പോളച്ചിറ എന്നിങ്ങനെ ഒരു ടൂറിസ്റ്റ് സർക്യൂട്ടിന് വേണ്ടതെല്ലാം ഇവിടെയുണ്ട്. കേരളഗാമ എന്നറിയപ്പെട്ടിരുന്ന പഞ്ചഗുസ്തി ആശാൻ പോളച്ചിറ രാമചന്ദ്രൻ പഞ്ചഗുസ്തി ഗവേഷണകേന്ദ്രം, കഥകളിനടനായിരുന്ന ചിറക്കര മാധവനാശാന്റെ പേരിലൊരു കഥകളികേന്ദ്രം എന്നിങ്ങനെ
വിപുലമായ ടൂറിസം പദ്ധതികൾ ആവീഷ്കരിക്കാം കൂടാതെ
മാലാക്കായലിൽ പണ്ട് കൃഷി ചെയ്തിരുന്നയിടം മണൽ ഊറ്റി കൃഷിയോഗ്യമല്ലാതായിരുന്നു. ഇവിടെ ബണ്ട് കെട്ടി വീണ്ടും കൃഷിയും മത്സ്യക്കൃഷിയും ഒപ്പം വിനോദസഞ്ചാരവും പദ്ധതിയിലുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. ഈ ബണ്ടും പരിസരവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്. കയാക്കിങ് പോലുള്ള ജലവിനോദങ്ങൾക്കും പറ്റിയ ഇടം. നൂറ്റാണ്ടുകൾ പഴക്കമുള്ള പുല്ലച്ചിറ പള്ളി ഇതിനടുത്താണ്. 16-ാം നൂറ്റാണ്ടിൽ നിർമിച്ച പള്ളി പിന്നീട് പുതുക്കിപ്പണിതതാണ്. ഇവിടെ തമിഴ്നാട്ടിൽനിന്നടക്കം ധാരാളം തീർഥാടകർ വരാറുണ്ട്. പുത്തൻകുളത്തെ ആനസങ്കേതവും സഞ്ചാരികൾക്ക് ഇഷ്ടപ്പെടും. പ്രത്യേകിച്ച് കുടുംബസമേതം ഒരു സായാഹ്നം ചെലവഴിക്കാൻ പറ്റിയ ഇടം. ഇവയെല്ലാം ചേർത്ത പാക്കേജുകൾക്കും സാധ്യതയുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ
പരവൂരും പരിസരപ്രദേശങ്ങളും
കേന്ദ്രീകരിച്ചു ടൂറിസം സർക്യുട്ട് രൂപീകരിച്ചു കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കണം അതിന് സർക്കാർ തലത്തിലും അതിനുള്ള പ്രോത്സാഹനങ്ങളും പദ്ധതികളും ഉണ്ടാകേണ്ടിയിരിക്കുന്നു.
@ ഇന്നത്തെ കാലത്ത് കർഷകർക്ക് കൃഷികൊണ്ടുമാത്രം ജീവിക്കാൻ പറ്റില്ല.
ഇപ്പോൾത്തന്നെ കൊഞ്ചും കരിമീനുമടക്കം പലരും ഇവിടെ കൃഷിയിറക്കി. അവിടേക്ക് വിനോദസഞ്ചാരികൾകൂടി വരുമ്പോൾ കർഷകർക്ക് ലാഭവും ആയിരുന്നു. കർഷകർക്ക് കൃഷി നഷ്ടത്തിലായി. കൊവിഡ് പ്രോട്ടോകോൾ മൂലം
സഞ്ചാരികൾ ഇല്ലാത്തതുകൊണ്ട് ആ വഴിയുള്ള വരുമാനവും നഷ്ടമായി.
കൊവിഡ് പ്രോട്ടോകോൾ മാറി ജനജീവിതം സാധാരണ നിലയിലായ സാഹചര്യത്തിൽ വിനോദസഞ്ചാരികൾ സ്വദേശികളും വിദേശികളും ഒരുപോലെ വരാനുള്ള പദ്ധതികൾ ആവീഷ്കരിക്കണം
@ഉണ്ണിരതീഷ് (ഗ്രാമപഞ്ചായത്ത് അംഗം ചിറക്കര ഗ്രാമപഞ്ചായത്ത്)
@ ചിറക്കര പഞ്ചായത്ത് വിനോദസഞ്ചാര പദ്ധതികൾക്കെതീരെ മുഖം തിരിക്കുന്നു
പ്രകൃതിസൗന്ദര്യംകൊണ്ടും ഐതിഹ്യപ്പെരുമകൊണ്ടും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ദേശമാണ് മാലാകായൽ
അതിനെ കൃത്യമായൊരു ചട്ടക്കൂടോടെ കൃഷിയും നടത്തി വിനോദ സഞ്ചാരികളെയും ആകർഷിച്ചു കൊണ്ട് കൃത്യമായ പദ്ധതികൾ തയ്യാറാക്കണം
നവീൻ. ജി. കൃഷ്ണ (യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്)
No comments:
Post a Comment