ചാത്തന്നൂർ : കഴിഞ്ഞ ദിവസം രാത്രിയിൽ ചാത്തന്നൂരിൽ വ്യാപകമായി കവർച്ച നടത്തി കള്ളന്മാർ ചാത്തന്നൂർ പോസ്റ്റ് ഓഫിസ്ജംഗഷന് സമീപമുള്ള
ബി എസ് എൻ എൽ ഓഫിസ്, പോസ്റ്റ് ഓഫിസ്, വർക്ക്ഷോപ്പ്, ജനസേവന കേന്ദ്രം എന്നിവടങ്ങളിൽ മോഷണസംഘം കവർച്ച നടത്തി.
വർക്ക് ഷോപ്പിൽ നിന്നും ഇരുപത്തയ്യായിരം രൂപ നഷ്ടമായി
കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന
കുന്താലിയും വെട്ട്കത്തിയും തുടങ്ങിയ മാരകായുധങ്ങളുമായാണ്സംഘം
മോഷണം നടത്തിയത്.
പോസ്റ്റ് ഓഫിസ് ജംഗഷന് സമീപമുള്ള വർക്ക്ഷോപ്പിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ സംഘം ഗ്ലാസ് തകർത്തു വർക്ക്ഷോപ്പിൽ സൂക്ഷിച്ചിരുന്ന 25600രൂപയും സ്പാനർ ഉൾപ്പെടെയുള്ള ടൂൾസ് എടുത്തു കൊണ്ട് പോയി തൊട്ടടുത്ത ജനസേവന കേന്ദ്രത്തിന്റെയും പൂട്ട് തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല
പോസ്റ്റ് ഓഫിസിന്റെ ജന്നൽ കമ്പി വളച്ചൊടിച്ചാണ് ഉള്ളിൽ കയറിയത് ഡ്രോയറുകളും മറ്റും തുറന്നു
സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. തുടർന്ന്
ലോക്കറിന്റെ പൂട്ട് തുറക്കാൻ ശ്രമം നടത്തിയെങ്കിലും നടക്കാഞ്ഞതിനെ തുടർന്ന് ചാത്തന്നൂർ ബി എസ് എൻ എൽ കോമ്പൗണ്ടിൽ കയറി
ഉപഭോക്തൃ സേവന കേന്ദ്രത്തോടു ചേർന്നുള്ള എസ് ഡി ഒ ടി
( പി ) ഓഫീസിൻ്റെ കതകിന്റ പൂട്ടു പൊളിച്ചു മോഷ്ടാക്കൾ അകത്തു കടക്കുകയും അലമാര കുത്തി തുറക്കുകയും ചെയ്തു. ഉപകരണങ്ങളോ,പണമോ നഷ്ടപ്പെട്ടിട്ടില്ലയെന്നു ബി എസ് എൻ എൽ അധികൃതർ പറഞ്ഞു.
ബി എസ് എൻ എൽ അധികൃതർ പോലീസിൽ പരാതി നൽകി.
ചാത്തന്നൂർ പോലീസും കൊല്ലത്ത് നിന്നുള്ള
ഡോഗ് സ്ക്വാഡും സംഭവ സ്ഥലതെത്തി ചാത്തന്നൂർ പോലിസ് മേൽ നടപടികൾ സ്വീകരിച്ചു
ഫോട്ടോ:ബി എസ് എൻ എൽ ഓഫിസിൽ അലമാരയുടെ പൂട്ട് പൊളിച്ചു സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിൽ.
No comments:
Post a Comment