ആദ്യഘട്ടത്തിൽ അയ്യായിരത്തോളം അധ്യാപകരാണ് കേരളത്തിൽ വാക്സിൻ എടുക്കാതിരുന്നത്. ഇക്കാര്യം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചശേഷം പൊതുസമൂഹത്തിൽ വലിയ ചർച്ചയുണ്ടായി. കൂടൂതൽ പേർ വാക്സിൻ എടുക്കാൻ തയ്യാറായി. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിൻ എടുക്കാനുണ്ട്. ഹയർസെക്കൻഡറിയിൽ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 229 അധ്യാപകരും വാക്സിൻ എടുക്കാനുണ്ട്.
ആരോഗ്യ പ്രശ്നങ്ങളാൽ വാക്സിനെടുക്കാത്ത അധ്യാപകർ ഇതുമായി ബന്ധപ്പെട്ട രേഖകൾ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജറാക്കണം. അതല്ലെങ്കിൽ എല്ലാ ആഴ്ചയും ആർ.ടി.പി.സി.ആർ പരിശോധന നടത്തി റിസൾട്ട് ഹാജരാക്കണം.
ഈ മാർഗരേഖയിൽ മുഴുവൻ അധ്യാപകരും അനധ്യാപകരും വാക്സിൻ എടുക്കണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സർക്കാരിനെ സംബന്ധിച്ചെടുത്തോളം കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ല തിരിച്ചുള്ള കണക്ക്
കൊല്ലം- 90
പത്തനംതിട്ട- 51
കോട്ടയം- 74
ഇടുക്കി- 43
ആലപ്പുഴ- 89
എറണാകുളം- 106
തൃശൂർ- 124
പാലക്കാട്- 61
മലപ്പുറം- 201
കോഴിക്കോട്- 151
വയനാട്- 29
കണ്ണൂർ- 90
കാസർകോട്- 36
No comments:
Post a Comment