ഞാറ്റടി തയ്യാറാക്കാൻ ഒന്നും രണ്ടും തവണ വിതച്ച വിത്ത് നശിച്ച കർഷകരുണ്ട്. നേരത്തെ ഞാറ്റടി തയ്യാറാക്കി പറിച്ചുനടാൻ പാടം ഒരുക്കിയ നെൽകർഷകരും നിരാശയിലാണ്. തോട്ടിലൂടെ ഒഴുകിവരുന്ന വെള്ളം ആശ്രയിച്ച് കൃഷിയെടുക്കുന്ന കർഷകർ നെൽപാടത്തിന്റെ ഉയരംകൂടിയ ഭാഗത്തുനിന്നും തുടങ്ങി ഉയരം കുറഞ്ഞ ഭാഗത്ത് അവസാനിക്കുംവിധമാണ് ഞാറ്റടിക്ക് വിത്തിടുന്നത്. നേരത്തെ വിത്തിട്ട കർഷകരുടെ ഞാറ്റടി മൂപ്പെത്തി. ഇനി എന്ന് പറിച്ചുനടാനാകുമെന്ന് ഉറപ്പില്ല. കാലവും സമയവും നോക്കി കൃഷിയിറക്കുന്നവർക്ക് വിശ്വാസവും ഉണ്ട് ചാത്തന്നൂർ പഞ്ചായത്തിലെ വലിയ ഏലായായ കുറുങ്ങൽ ഏലായിൽ കൃഷി തുടങ്ങുന്നത് തുലാം ഒന്നിന് കാടിയാതി അമ്പലത്തിൽ തൊഴുത് പൂജ ചെയ്ത് വയലിലിറങ്ങി വിത്തിട്ടുകഴിഞ്ഞാൽ പിന്നാലെ കർഷകർ കൃഷിപ്പണി തുടങ്ങും.തുലാം അവസാനിക്കുന്നതോടെ ഏക്കറോളം വരുന്ന കുറുങ്ങൽ പാടശേഖരം നട്ടുകഴിയും. ഇത്തവണ ഒരു നെൽച്ചെടിപോലും നട്ടില്ല.പാകമാക്കിയ പാടശേഖരം വെള്ളത്തിനടിയിലാണ്. ഇനി വെള്ളം ഇറങ്ങിയാലും ആശ്വസത്തിന് വകയില്ല.ജില്ലയിലെ നെല്ലറയായ ചിറക്കര പഞ്ചായത്തിലെ പോളച്ചിറ, കുരുപ്പിൽ ഏലകളിലും ഞാറ്റടിക്ക് വിത്തിടേണ്ട സമയത്താണ് മഴയെത്തിയത്. ചില ഏലാകളിൽ ഒന്നും രണ്ടും തവണ വിതച്ച വിത്ത് നഷ്ടമായവരുണ്ട്. ഇനി വിതക്കാൻ വിത്തില്ലെന്നും നെല്ലിന് വിലയുണ്ടെങ്കിലും കൃഷിചെയ്യാൻ പറ്റാത്ത കാലാവസ്ഥയാണെന്ന് കർഷകർ പറയുന്നു.
പാടശേഖരത്തിൽ ഡിസംബർ ആദ്യത്തിലാണ് രണ്ടാംവിള നാട്ടിപ്പണി. ഞാറ്റടിക്കായി രണ്ടുതവണ വിത്തിട്ടു. രണ്ടുതവണയും മഴയെടുത്തു. ഇനി വെള്ളം ഇറങ്ങി വിതക്കാമെന്നുവെച്ചാൽ അതും നടക്കില്ല. എപ്പോൾ വെള്ളം ഇറങ്ങുമെന്ന് ഉറപ്പിക്കാനാകില്ല. വെള്ളം ഇറങ്ങിയാൽ വിതക്കാനിനി വിത്തില്ല. നന്നേ വൈകി കൃഷിയിറക്കിയാൽ ഉപ്പുവെള്ളം കയറി നശിക്കുന്ന പാടശേഖരം കൂടിയാണിത്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന ഒട്ടേറേ കുടുംബങ്ങളുണ്ടിവിടെ. കൃഷിയിറക്കാനായില്ലെങ്കിൽ പട്ടിണിയായിരിക്കും ഫലം. മനസുരുകിയിരിപ്പാണ്. നമ്മക്കും ജീവിക്കണ്ടേ.
കന്നി അവസാനത്തോടെ ഞാറ്റടിക്ക് വിത്തിടും. കൊന്മാലത്തെ കളിയാട്ടം തുലാമാസം അവസാനം ആവുമ്പോഴേക്കും നട്ടുതീരും. ഇത്തവണ പാടം ഒരുക്കി. ഞാറ് പറിച്ചുനടാൻ ഏർപ്പാടാക്കി. എന്നാൽ രണ്ടുദിവസത്തെ മഴയിൽ പാടം കവിഞ്ഞൊഴുകി. ഏഴ് ഏക്കർ പാടത്ത് നടാനുള്ള ഞാറ്റടിയുണ്ട്. ആദ്യം വിതച്ചത് ഒരുമാസം കഴിഞ്ഞു. ഇനിയെന്ന് പറച്ചുനടാൻ കഴിയമെന്ന് ഒരു നിശ്ചയവുമില്ല. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഇനിയെങ്ങിനെവയലിൽ ഇറങ്ങും എന്ന ചോദ്യമാണ് പരമ്പരഗത കർഷകർക്ക്.
ഒക്ടോബർ പകുതിയോടെ ഞാറ്റടിക്ക് വിത്തിട്ട് നവംബർ 15 ഓടെ നട്ടുതീർക്കുന്ന പരമ്പാരഗത രീതി ഇനി നടക്കില്ല. കഴിഞ്ഞ കുറച്ചുവർഷത്തെ കാലവസ്ഥയിലുള്ള മാറ്റം പഠിപ്പിക്കുന്നതിതാണ്. ഇത്തവണ 28 രൂപ സിവിൽ സപ്ലൈസ് മുഖാന്തിരം ഒരു കിലോ നെല്ലിന് ലഭിച്ചു. നെല്ലിനും കാർഷിക ഉത്പന്നങ്ങൾക്കും നല്ല വിലയുണ്ട്. എന്നാൽ ഉത്പാദിപ്പിക്കാനാകന്നില്ലെന്നതാണ് കർഷകർ നേരിടുന്ന വെല്ലുവിളി. കൃഷിഭവൻ മുഖാന്തരം കിട്ടുന്ന നെൽവിത്തിൽ 60 ശതമാനം മാത്രമെ മുളവരുന്നുള്ളു. ഇതും കർഷകർക്ക് തിരിച്ചടിയാണ്. കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി കണ്ട് കാർഷിക കലണ്ടറിന് മാറ്റം വരുത്തേണ്ടിവരും.
@ പൊട്ടാഷും യൂറിയയും ലഭിക്കാത്തത് കർഷകരെ ആശങ്കയിലാക്കുന്നു
യൂറിയ പ്രധാനമായും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കെത്തുന്നത്. കേന്ദ്രസർക്കാരിന്റെ സബ്‌സിഡിയോടു കൂടിയാണ് കർഷകർക്ക് ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ ഇറക്കുമതി പ്രശ്‌നങ്ങളും വിലവർധനവും ചൂണ്ടിക്കാട്ടി കമ്പനികൾ വിപണനം നിർത്തിവെച്ചിരിക്കുകയാണ്. പി ഒ എസ് മെഷീനിൽ ആധാറുമായി ബന്ധപ്പെടുത്തിയാണ് വിതരണം.
1000 രൂപയോളം വിലയുള്ള 45 കിലോഗ്രാം യൂറിയ പാക്കറ്റിന് വൻ സബ്‌സിഡി അനുവദിച്ച് 300 രൂപയ്ക്കുള്ളിൽ ലഭ്യമായിരുന്നു. എന്നാലിപ്പോൾ പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലവർധനയുടെ പേരിൽ രാസവളങ്ങൾക്ക് വിലകൂട്ടണമെന്ന നിലപാടിലാണ് കമ്പനികൾ. വിളവിനെ സാരമായി ബാധിക്കുന്ന പ്രശ്‌നമായിട്ടും പരിഹാരമില്ലാതെ തുടരുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.
അടിസ്ഥാന വളപ്രയോഗവും 20 ദിവസത്തിനുള്ളിൽ നടത്തിയ ആദ്യ വളപ്രയോഗവും അപ്രതീക്ഷിതമഴയിൽ ഒലിച്ചുപോയിരുന്നു. 40 ദിവസം കഴിഞ്ഞ് നെൽച്ചെടി കതിരാകുന്നതിന് മുമ്പ് നൽകിത്തുടങ്ങേണ്ട പൊട്ടാഷും യൂറിയയും കിട്ടാതായത് നെൽക്കർഷകരെ ബുദ്ധിമുട്ടിയ്ക്കുന്നു.
No comments:
Post a Comment