Monday, 1 November 2021

സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ഡി വൈ എഫ് ഐ നേതാവ് ലോക്കൽ സെക്രട്ടറിയായി

സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് ഡി വൈ എഫ് ഐ നേതാവ് ലോക്കൽ സെക്രട്ടറിയായി 
ചാത്തന്നൂർ: ചിറക്കര ലോക്കൽ കമ്മിറ്റിയിൽ സിപിഎം നേതൃത്വത്തിനെ വെല്ലുവിളിച്ച് ഡി വൈ എഫ് ഐ നേതാവ് സെക്രട്ടറിയായി. 
സി പി എം ചിറക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി തിരഞ്ഞെടുപ്പിൽ മൽസരത്തിലൂടെ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈ എഫ് ഐ ബ്ലോക്ക് ട്രഷററുമായ യു.എസ്. ഉല്ലാസ് കൃഷ്ണൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ എസ്‌. ദിപുവിനെ ആറിനെതിരെ ഒൻപത് വോട്ടുകൾക്ക് 
പരാജയപ്പെടുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായത്. കൈ ഉയർത്തിയുള്ള പരസ്യമായ വോട്ടിംഗ് രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിന്റെ അവസാനം 
നിലവിലുള്ള ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ശശിയെ മാറ്റുന്ന തീരുമാനം ജില്ലാ നേതാവ് സമ്മേളനത്തിൽ അറിയിക്കുകയും പാർട്ടി നേത്രത്വം 
ലോക്കൽകമ്മിറ്റി അംഗമായ എസ്‌. ദിപുവിന്റെ പേര് നിർദ്ദേശിച്ചതോടെ മത്സരത്തിന് കളമൊരുങ്ങിയത്. മത്സരം ഒഴിവാക്കാൻ സമ്മേളനത്തിലെത്തിയ ജില്ലാ കമ്മിറ്റി അംഗങ്ങൾ മത്സരം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇരുപക്ഷവും മത്സരത്തിൽ ഉറച്ചു നിന്നതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നത്.മുൻ എസ്‌ എഫ് ഐ നേതാവ് കൂടിയായ എസ്‌. ദിപു വിദേശത്ത് നിന്നും വന്ന് അടുത്തിടെയാണ് പാർട്ടി പ്രവർത്തനത്തിൽ സജീവമായത്.
നിലവിൽ സജീവമായ നിരവധി പാർട്ടി പ്രവർത്തകരെ മറികടന്നാണ് ദിപു അടുത്തിടെ പാർട്ടി ലോക്കൽ കമ്മിറ്റിയിലെത്തിയത് ലോക്കൽ കമ്മിറ്റിയിലെത്തി ഒരു വർഷം കഴിയും മുൻപെ സെക്രട്ടറിയാക്കുന്നതിൽ ശക്തമായ എതിർപ്പാണ് ലോക്കൽ കമ്മിറ്റി പ്രതിനിധികളിൽ നിന്നും ഉണ്ടായത്. എന്നിട്ടും എല്ലാം അവഗണിച്ചു കൊണ്ടാണ് സിപിഎം നേതൃത്വം എസ്‌. ദിപുവിനെ സെക്രട്ടറി സ്ഥാനത്തേക്ക് പാർട്ടി നേതൃത്വം നിർദ്ദേശിച്ചത്.ഇതിനെതീരെ ഡി വൈ എഫ് ഐ ബ്ലോക്ക്‌ ട്രഷറർ കൂടിയായ ഉല്ലാസ് മത്സരത്തിൽ എത്തിയതും സെക്രട്ടറിയായതും.രൂക്ഷമായ വാദപ്രതിപാദമാണ് രണ്ട് ദിവസമായി നടന്ന ലോക്കൽ സമ്മേളനത്തിൽ നടന്നത് ഒരു ദിവസം മുഴുവൻ നീണ്ട ചർച്ചയിൽ സഹകരണ ബാങ്കുകളിൽ നടന്ന അഴിമതിയും വഴിവിട്ട നിയമനങ്ങളും, ചിറക്കര പഞ്ചായത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് സിപിഎം നേതാക്കൾ നടത്തിയ അഴിമതികളും, പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ റോഡ് നിർമ്മിച്ചു നടത്തിയ അഴിമതിയും, പോളച്ചിറ ഏലായിൽ കൃഷിയുടെ പേരിൽ നടത്തിയ ക്രമകേടുകളും,
പാർട്ടി സെക്രട്ടറിയുടെ അനധികൃത സ്വത്ത് സമ്പാധനവും ലോക്കൽ കമ്മിറ്റി അംഗം പാർട്ടി ഓഫിസിൽ തൂങ്ങി മരിക്കാൻ ഉണ്ടായ സാഹചര്യവും നെടുങ്ങോലം ബാങ്കുമായി ബന്ധപ്പെട്ടു കൊണ്ട് കുട്ടൻസുരേഷിന്റെ ആത്മഹത്യയും 
 നേതാക്കളും മധ്യപാനവും സദാചാര വിരുദ്ധ പ്രവർത്തികളും സംഘടനാ ചർച്ചയിലെത്തിയതോടെ ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തി വിഴുപ്പലക്കൽ നടത്തിയ സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്ക്ക് എതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയതോടെ പാർട്ടിയുടെ ഏരിയ നേത്രത്വം 
ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ മാറ്റുന്ന തീരുമാനത്തിൽ എത്തുകയായിരുന്നു. തുടർന്നാണ് സമവായത്തിലൂടെ ലോക്കൽകമ്മിറ്റിയും തിരഞ്ഞെടുപ്പിലൂടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയും തിരഞ്ഞെടുത്തത്.


No comments:

Post a Comment