ചാത്തന്നൂർ: കെ എസ് ഇ ബി
ചാത്തന്നൂർ ഡിവിഷൻ പരിധിയിൽ
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതുകാരണം പൊതുജനം ബുദ്ധിമുട്ടുന്നു.പത്രമാധ്യമങ്ങളിൽ കൂടി മുൻകൂട്ടി അറിയിക്കാതെയും മൈബൈൽ വഴി മെസ്സേജ് അയക്കാതെയും
വൈദ്യുതി മുടക്കുന്ന വിവരം മുൻകൂട്ടി അറിയിക്കാത്തതാണ് ജനങ്ങളെ പ്രയാസത്തിലാക്കുന്നത്
നിർമ്മാണപ്രവർത്തനങ്ങളുടെയും അറ്റകുറ്റപണികളുടെയും പേരിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് വ്യാപാരികളെയും ജനങ്ങളെയും ദുരിതത്തിലാക്കുകയാണ്.
തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത്
മൂലം വ്യവസായ സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത് എന്ന് വ്യാപരവ്യവസായികൾ ആരോപിക്കുന്നു.
അപ്രതീക്ഷിതമായി
വൈദ്യുതി ഓഫാക്കിയതെന്താണ്
വൈദ്യുതി ഓഫീസിൽ ചോദിച്ചാൽ ഉദ്യോഗസ്ഥർ ലാൻഡ് ഫോൺ മാറ്റി വയ്ക്കുകയും ഔദ്യോഗിക മൊബൈൽ നമ്പർ ഓഫാക്കി വയ്ക്കുകയും ചെയ്യുകയാണ് പതിവെന്ന് ജനങ്ങൾ ചൂണ്ടി കാട്ടുന്നു. കുട്ടികളുടെ ഓൺലൈൻ പഠനം കൂടാതെ
മിക്ക സ്ഥാപനങ്ങളിലും കംപ്യൂട്ടർ സംവിധാനത്തിലാണ് ഇപ്പോൾ ബില്ലിങ്ങടക്കമുള്ള ജോലികളെല്ലാം നടക്കുന്നത്. ദീർഘനേരം വൈദ്യുതി നിലയ്ക്കുന്നതോടെ ഇൻവർട്ടറുകളുടെ ചാർജു കഴിയും ഇത് പല സ്ഥാപനങ്ങളുടെയും കംപ്യൂട്ടർ ഉപയോഗിച്ചുള്ള ജോലികളുൾപ്പെടെ മുടങ്ങുന്നതിന് കാരണമാകും. വ്യവസായ സ്ഥാപനങ്ങളിൽ രാവിലെ ജോലിതുടങ്ങിയതിന് ശേഷമാണ് വൈദ്യുതി പോകുന്നതെങ്കിൽ വൻ നഷ്ടമാണ് ഉണ്ടാവുന്നത് ഇത് ദിവസങ്ങളോളം ആവർത്തിക്കുന്നത് മൂലം വ്യവസായങ്ങൾ നടത്താൻ പറ്റാത്ത അന്തരീക്ഷമാണ് എന്ന് വ്യവസായികൾ ചൂണ്ടി കാണിക്കുന്നു.
@ കാണേണ്ടവർ കാണാത്ത മെസേജ്
@ ബാങ്കുകളെയും ബാധിക്കുന്നു
അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കം മൂലം കുട്ടികളുടെ ഓൺലൈൻ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് രക്ഷാകർത്താക്കൾ ചൂണ്ടികാണിക്കുന്നു. മഴ തുടങ്ങിയാൽ പിന്നെ അടിക്കടി വൈദ്യുതി മുടങ്ങും
മൊബൈൽ ചാർജിൽ ഇട്ട് പഠിക്കേണ്ട അവസ്ഥയിലാണ് അത് അപകടകരമാണ് ഓൺലൈൻ പഠനത്തിനിടയിൽ ഉള്ള പരീക്ഷകളെയും വൈദ്യുതി മുടക്കം ബാധിക്കുന്നുണ്ട് എന്ന് രക്ഷാകർത്താക്കൾ ആരോപിക്കുന്നു.
@ കെ എസ് ഇ ബി ഓഫിസിലെ ഫോൺ മാറ്റി വയ്ക്കുന്നത് പതിവാകുന്നു
വൈദ്യുതി മുടക്കം ഉണ്ടായാൽ കെ എസ് ഇ ബി ഓഫിസിലെ ലാന്റ് ഫോൺ ഉദ്യോഗസ്ഥർ മാറ്റി വയ്ക്കുകയും ഉയർന്ന ഉദ്യോഗസ്ഥരുടെ ഔധ്യോഗിക ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്യുന്നു ഇത് മൂലം പൊതു ജനങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയാണ്. വൈദ്യുതി കബി പൊട്ടി വീണാലോ രാത്രി കാലങ്ങളിൽ വൈദ്യുതി പോയാലോ കെ എസ് ഇ ബി ഓഫിസുമായി ബന്ധപ്പെടാൻ പറ്റാത്ത അവസ്ഥയാണ് ഇതിന് പരിഹാരമുണ്ടാക്കണമെന്ന് ജനങ്ങൾ പറയുന്നു.
@ ആകാശത്ത് മഴ കണ്ടാൽ ചാത്തന്നൂരിൽ വൈദ്യുതി മുടങ്ങും
മഴകാലമായാൽ നഗരഗ്രാമ വിത്യാസമില്ലാതെ
വൈദ്യുതി മുടക്കം പതിവാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ മൂന്നും. നാലും ദിവസങ്ങളോളം വൈദ്യുതി മുടങ്ങുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരാതി പറഞ്ഞാലും ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കില്ല. ഉദ്യോഗസ്ഥരുടെ കുറവ് മൂലം ഉള്ള കരാർ പണിക്കാരാണ് അറ്റകുറ്റപണികൾക്ക് എത്തുന്നത് ഇവർക്ക് പൈസ കൊടുക്കേണ്ടി വരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു.
No comments:
Post a Comment