Sunday, 7 November 2021

പൊഴിക്കരയിൽ തെരുവുനായ്ക്കൾ പെരുകുന്നു ജനങ്ങൾ ഭീതിയിൽ

പൊഴിക്കരയിൽ തെരുവുനായ്ക്കൾ പെരുകുന്നു ജനങ്ങൾ ഭീതിയിൽ 
പരവൂർ: പൊഴിക്കരയിൽ തെരുവുനായ്ക്കൾ നാട് അടക്കിവാഴുമ്പോൾ ജനങ്ങൾക്കുപോലും പുറത്തിറങ്ങാൻ ഭയമാകുന്നു. വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും കടിച്ചുകൊല്ലുകയും ചെയ്യുന്ന നായ്ക്കൾ മനുഷ്യർക്കും ഭീഷണിയാകുകയാണ്. കഴിഞ്ഞ ദിവസം
പൊഴിക്കരയിൽ രാവിലെ കോളേജിലേക്ക് പോകുകയായിരുന്ന
കോളേജ് വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ 
കടിയേറ്റു.പൊഴിക്കര വിളയിൽ കിഴക്കതിൽ വീട്ടിൽ കാവ്യാ രമണനാണ് തെരുവ് നായയുടെ കടിയേറ്റത്. പൊഴിക്കര ഈച്ചന്റഴികം പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പതിനേഴോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റതായി നാട്ടുകാർ പറയുന്നു.പൊഴിക്കരയിൽ സ്ഥിരമായി കടിക്കുന്ന ഒരു പട്ടിയെ കുറിച്ച് പരാതികൾ ഒരുപാട് ഉണ്ടായിട്ടുo ഒരു നടപടിയും നാളിതു വരെ മുൻസിപ്പൽ അധികൃതർ  എടുത്തിട്ടില്ല.
സ്കൂൾ കുട്ടികൾക്കും പ്രായം ചെന്നവർക്കും 
ഒറ്റയ്ക്ക് ഇത് വഴി പോകാൻ പേടിയാണ്
ജനങ്ങൾ പരാതി പറഞ്ഞു മടുത്തു.കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നിരവധി കോഴികളെയും താറാവുകളെയും നായ്ക്കൾ കൊന്നിട്ടുണ്ട്.
 വഴിയരികിൽ മാലിന്യം ഉപേക്ഷിക്കുന്നതാണ് തെരുവുനായ ജനവാസ മേഖലകളിലേക്ക് കൂടുതലായെത്താൻ കാരണം. വഴിയരികിൽ ഉപേക്ഷിക്കുന്ന മാംസാവശിഷ്ടവും മാലിന്യവും നായ്ക്കൾ റോഡിലാകെ വലിച്ചിഴച്ച് വൃത്തി കേടാക്കുന്നുമുണ്ട്. തെരുവുനായ്ക്കളുടെ വർധന തടയുന്നതിനുള്ള എ ബി സി പദ്ധതിക്കായി നഗരസഭയിൽ എല്ലാവർഷവും പദ്ധതിത്തുക മാറ്റിവെക്കുന്നുണ്ടെങ്കിലും ഇത് ഫലപ്രദമായി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.


 

No comments:

Post a Comment