പാലക്കാട്: കൊലപാതകത്തിന് അക്രമിസംഘം തിരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറഞ്ഞ വഴി. തണ്ണീർപ്പന്തൽ-മമ്പറം റോഡിൽ കൊലപാതകം നടന്ന സ്ഥലത്തേക്ക് ദേശീയപാതയിൽനിന്ന് കഷ്ടിച്ച് 30 മീറ്ററോളം മാത്രമാണ് ദൂരം. പക്ഷേ, ഇരുവശവും കാടുപിടിച്ച സ്ഥലമാണിത്.
സംഭവം നടന്നിടത്തുനിന്ന് അല്പം മാറിയാണ് ഇവിടെ വീടുകളുള്ളൂ. രാവിലെ ഒമ്പതുമണി സമയം കൂടുതൽ വാഹനത്തിരക്ക് ഉണ്ടാകാൻ ഇടയില്ലാത്ത വഴിയുമാണിത്. അക്രമിസംഘം തിരഞ്ഞെടുത്ത പൊട്ടിപ്പൊളിഞ്ഞ റോഡുവഴി അതിവേഗത്തിൽ വാഹനമോടിച്ച് രക്ഷപ്പെടാൻ സാധിക്കില്ല.
സംഭവസമയത്ത് സഞ്ജിത്തും ഭാര്യ അർഷികയും വന്നവഴിയിൽ റോഡിൽ കാത്തുനിന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പോലീസിൽ മൊഴിനൽകിയിട്ടുണ്ട്. വെള്ളനിറത്തിലുള്ള കാറിലെത്തി വഴിയിൽ കാത്തുനിന്ന അക്രമിസംഘം റോഡിൽ കയറിനിന്ന് സഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞശേഷം വലിച്ചിറക്കി വെട്ടിവീഴ്ത്തുകയായിരുന്നു. ഇതിനിടെ അർഷികയെ വശത്തേക്ക് തള്ളിമാറ്റി. രണ്ടുപേരുടെ കൈയിൽ ആയുധമുണ്ടായിരുന്നതായി ഭാര്യ മൊഴി നൽകിയതായും പോലീസ് പറഞ്ഞു. ഈ സമയം ഇതുവഴിയെത്തിയ വാഹനയാത്രികരിൽ ചിലരും ഭാര്യ അർഷികയുമാണ് സംഭവത്തിന് ദൃക്സാക്ഷികളായത്.
കൊലപാതകവിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ആളുകൾ വൻതോതിൽ എത്തിയതോടെ പോലീസ് സംcഘം ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. ബൈക്കിൽ സഞ്ജിത്തിന്റെ ചെരിപ്പ് കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്തുനിന്നും ബൈക്കിൽനിന്നും തെളിവുകൾ ശേഖരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ പകപോക്കലിന്റെ സൂചനയെന്ന് പോലീസ്
സഞ്ജിത്ത് വെട്ടേറ്റുമരിച്ച സ്ഥലത്ത് പാലക്കാട് എസ്.പി. ആർ. വിശ്വനാഥ് എത്തിയപ്പോൾ
പാലക്കാട്: ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കയായിരുന്ന ആർ.എസ്.എസ്. പ്രവർത്തകനെ തടഞ്ഞുനിർത്തി വെട്ടിക്കൊന്ന സംഭവം അന്വേഷിക്കാൻ എട്ട് സംഘങ്ങൾ. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന സൂചനയാണുള്ളതെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് വ്യക്തമാക്കി. എലപ്പുള്ളിയിൽ നേരത്തേയുണ്ടായ രാഷ്ട്രീയസംഘർഷങ്ങളുടെ തുടർച്ചയാവാമെന്നാണ് നിഗമനം. ആ നിലയ്ക്കാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എട്ട് സംഘങ്ങളായി അന്വേഷണത്തിന് തുടക്കമിട്ടു. പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസന്റെ മേൽനോട്ടത്തിൽ ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു ടി.എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വെളുത്തകാറിലാണ് സംഘമെത്തിയതെന്ന ദൃക്സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തിൽ കാർ കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്തിയതായി എസ്.പി. പറഞ്ഞു. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ പേരിൽ കസബപോലീസ് സ്റ്റേഷനിൽ 11 കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിൽ നാലെണ്ണം തീർപ്പായതാണ്. ഒരുവർഷംമുമ്പ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. സംഭവത്തിൽ നാല് എസ്.ഡി.പി.ഐ. പ്രവർത്തകർ പിടിയിലായിരുന്നു.
No comments:
Post a Comment