Thursday, 25 November 2021

പകലിനെ ഇരുട്ടാക്കി വീണ്ടും തോരാമഴ ജനജീവിതം ദുരിതത്തിലാക്കി

പകലിനെ ഇരുട്ടാക്കി വീണ്ടും തോരാമഴ ജനജീവിതം ദുരിതത്തിലാക്കി 
   
ചാത്തന്നൂർ: പകലിനെ ഇരുട്ടാക്കി വീണ്ടും തോരാമഴ ജനജീവിതം ദുസാഹമാക്കി മാറ്റി. കഴിഞ്ഞ ദിവസം രാത്രി പെയ്തു തുടങ്ങിയ തോരാമഴ തുടരുകയാണ്. അതിശക്തമായ മഴ ഇല്ലെങ്കിലും ഒരു ദിവസം മുഴുവൻ പെയ്തു നിന്ന മഴയിൽ ചെറുതും വലുതുമായ ജലാശയങ്ങൾ നിറഞ്ഞു കവിഞ്ഞു തുടങ്ങി. ആറുകളിൽ ജലനിരപ്പ് ഉയർന്ന് 
തോടുകളിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയതോടെ പലയിടത്തും 
അതീവ ജാഗ്രത നിർദ്ദേശങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾ കൊടുത്തു കഴിഞ്ഞു.വെള്ളം കയറാൻ 
 ഇടയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ പലതവണകളിലായുണ്ടായ വെള്ളപ്പൊക്കത്തിൽ ക്യാമ്പിൽ ദിവസങ്ങളോളം കഴിയേണ്ടിവന്നവർ വീണ്ടും ആശങ്കയിലായി.
തുടർച്ചയായി 
മഴ പെയ്യുന്ന സാഹചര്യത്തിൽ  ക്യാമ്പുകൾ തുറക്കാൻ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു.
ദുരിതാശ്വാസക്യാമ്പുകൾ ക്രമീകരിക്കുന്നതിനും വേണ്ടിവന്നാൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനായി വിവിധ വകുപ്പുകളുടെ യോഗംചേർന്നു.
ക്യാമ്പുകളിലേക്ക്‌ മാറ്റുന്നവരിൽ കോവിഡ് രോഗികളുണ്ടെങ്കിൽ അവരെ സി എഫ്‌ എൽ ടി സി.യിലേക്ക് മാറ്റും. റോഡുകളിൽ മഴമൂലം കുഴികൾ ഉണ്ടായിട്ടുള്ളത് നികത്തുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരോട് നിർദേശം നൽകി. ചെറുകിട ജലസേചനവകുപ്പിനോട് തോടുകൾ ആഴംകൂട്ടി വെള്ളം ഒഴുകിപ്പോകാനുള്ള ക്രമീകരണം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ നിർദേശം ആയി അനൗൺസ്‌മെൻറ് ചെയ്യുന്നതിനും അടിയന്തര സാഹചര്യമുണ്ടായാൽ ബോട്ട് എത്തിക്കുന്നതിനും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് അഗ്നിരക്ഷാസേനയ്ക്കും പോലീസിനും നിർദേശം നൽകിയതായും ജില്ലാ പ്രാദേശിക ഭരണകൂടങ്ങൾ വ്യക്തമാക്കി.

No comments:

Post a Comment