Tuesday, 16 November 2021

വൈസ് ചെയർമാൻ സ്ഥാനത്തിന് പിന്നാലെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനവും പള്ളികമ്മിറ്റിയ്ക്ക് അടിയറ വച്ച് സിപിഎം

വൈസ് ചെയർമാൻ സ്ഥാനത്തിന് പിന്നാലെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനവും പള്ളികമ്മിറ്റിയ്ക്ക് അടിയറ വച്ച് സിപിഎം 

പരവൂർ : പരവൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനവും പള്ളികമ്മിറ്റിയ്ക്ക് അടിയറവെച്ച് സിപിഎം. മുൻസിപ്പൽ വൈസ് ചെയർമാൻ സ്ഥാനവും പരവൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ സ്ഥാനവും മുസ്ലിം സമുദായത്തിൽ പെട്ടവരെ പ്രതിഷ്ടിച്ചതിന് പിന്നാലെ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനവും അടിയറവച്ച് മുസ്ലിം പ്രീണനം നടത്തുകയാണ് സിപിഎം എന്ന് മുതിർന്ന സിപിഎം നേതാക്കൾ ആരോപിച്ചു. മുതിർന്ന സിപിഎം നേതാക്കളെ അവഗണിച്ചു കൊണ്ട് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പാർട്ടിയിൽ എത്തിയ ആളിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കിയതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. ലോക്കൽ സമ്മേളനത്തിൽ നേതാക്കളുടെ ഉത്തരം മുട്ടിയ്ക്കുന്ന ചോദ്യങ്ങളുമായാണ് പ്രതിനിധികൾ എത്തിയത് ഒരു ദിവസം മുഴുവൻ ചർച്ച ചെയ്തിട്ടും ചർച്ചകൾക്ക് മറുപടി പറയാൻ കൂട്ടാക്കാതെയാണ് നേതാക്കൾ ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പിലേക്ക് കടന്നത്. സംസ്ഥാന നേതാവായ മേഴ്സികുട്ടിയമ്മ സമ്മേളനത്തിലുട നീളം പങ്കെടുത്തു കൊണ്ടാണ് സമ്മേളനം നിയന്ത്രിച്ചത് കൂടാതെ ജില്ലാ നേതാക്കളുടെ നിര തന്നെയുണ്ടായിരുന്നു വേദിയിൽ. 
പ്രതിനിധികളുടെ ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാതെ സമ്മേളനം തിരഞ്ഞെടുപ്പിലേക്ക് കടക്കുകയായിരുന്നു. ഏരിയ സെക്രട്ടറി അവതരിപ്പിച്ച പാനലിന് എതിരായി ഡി വൈ എഫ് ഐ നേതാക്കൾ മത്സരിക്കാൻ തയ്യാറായി എങ്കിലും മത്സരം അംഗീകരിക്കില്ല എന്ന് മേഴ്സികുട്ടിയമ്മ പറഞ്ഞു കൊണ്ട് സെക്രട്ടറിയെയും പ്രഖ്യാപിക്കുകയായിരുന്നു.

@ സഹകരണ മേഖലയിൽ സിപിഎം നേതാക്കളുടെ ബിനാമി ഇടപെടൽ പാർട്ടി തലത്തിൽ അന്വേഷണം വേണം

സഹകരണ മേഖലയിൽ സിപിഎം 
നേതാക്കളുടെ ബിനാമി ഇടപാടുകൾ
അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 
കുറുമണ്ടൽ ഭാഗത്ത് നിന്നുള്ള ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രതിനിധിയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.
 പരവൂർ സഹകരണ ബാങ്കിൽ പ്രസിഡന്റിനെ മാത്രം നിലനിർത്തി ബോർഡ് മെബർമാരെ ഒന്നട മാറ്റിയ കാരണം ചൂണ്ടി കാട്ടി പ്രതിനിധികൾ നേതാക്കളെ പ്രതികൂട്ടിൽ നിർത്തി നെടുങ്ങോലം സഹകരണ ബാങ്കിൽ നേതാക്കൾ നടത്തിയ ക്രമകേടുകൾ തെളിവുകൾ സഹിതം അക്കമിട്ട് നിരത്തി പ്രതിനിധികൾ നേതാക്കൾക്കെതിരെ തിരിയുകയായിരുന്നു.
പരവൂർ മേഖലയിൽ സഹകരണ ബാങ്ക് ഇടപടുകളിൽ കോൺഗ്രസ് നേതാക്കളുമായി ചേർന്ന് കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കിലെ
ബോർഡ് അംഗങ്ങളുമായി 
ചേർന്ന് നടത്തുന്ന ലോൺ ഇടപാട് പാർട്ടി അന്വേഷണം നടത്തണമെന്ന ആവശ്യം രേഖമൂലം സമ്മേളനത്തിൽ വച്ച് തന്നെ ജില്ലാ നേതാവിന് കൈമാറി.
പരവൂർ തെക്കുംഭാഗം കേന്ദ്രീകരിച്ചു
കോൺഗ്രസ്‌ നേതാവ് നടത്തുന്ന കുഴൽപണമിടപാടിൽ സിപിഎം നേതാവിന്റെ പങ്ക് നിരവധി തവണ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല എന്ന് കോട്ടപ്പുറത്ത് നിന്നുള്ള പ്രതിനിധി ചൂണ്ടികാട്ടി.
നെടുങ്ങോലം സഹകരണ ബാങ്കിൽ നടന്ന ക്രമകേടുകളുടെ അടിസ്ഥാനത്തിൽ ബാങ്ക് സ്റ്റാഫും ലോക്കൽ കമ്മിറ്റി അംഗവുമായ കുട്ടൻസുരേഷ് ആത്‍മഹത്യ ചെയ്യുവാനുള്ള കാരണം നേതാക്കൾ വ്യക്തമാക്കണം. കുട്ടൻസുരേഷിന്റെ ആത്മഹത്യയ്ക്ക് കാരണമായവർക്കെതിരെ പാർട്ടി തലത്തിൽ നടപടി വേണം 
 നെടുങ്ങോലം ബാങ്കിന്റെ മുൻ പ്രസിഡന്റും മുൻ കൗൺസിലറുമായ അനിൽകുമാറും ഭാര്യ മഹിളാ നേതാവ് കൂടിയായ 
ബിന്ദുവിനെയും പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള കാരണം തുടങ്ങി നേതാക്കൾക്കെതിരെ സഹകരണ മേഖലയിലെ ക്രമകേടുകൾ അക്കമിട്ട് നിരത്തി പ്രതിനിധികൾ നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു.

@ മുസ്ലിംവത്കരണം പ്രതിക്ഷേധിച്ചു പ്രതിനിധികൾ

സംഘടനാ ചർച്ചയിൽ രൂക്ഷമായ 
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ തെക്കുംഭാഗം ചില്ലയ്ക്കൽ മേഖകളിൽ സി പി എം ബ്രാഞ്ചുകളുടെ എണ്ണം കൂട്ടി
പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരെ പ്രതിനിധികളാക്കി കൊണ്ട് വന്ന് പാർട്ടിയെ 
 മതവത്കരിക്കുകയാണ് എന്ന് മുതിർന്ന സി പി എം നേതാക്കൾ ആരോപിച്ചു രണ്ട് തവണ കൗൺസിലർ ആയ സി പി എം ഏരിയ കമ്മിറ്റി അംഗവും മുൻ എൽ സി സെക്രട്ടറി
കൂടിയായ സി പി എം നേതാവിനെ തഴഞ്ഞു കൊണ്ട് മുസ്ലിം സമുദായത്തിന് അമിത പ്രാധാന്യം കൊടുത്തു കൊണ്ട് വൈസ് ചെയർമാൻ ആക്കിയതിനെ ഭൂരിപക്ഷം പ്രതിനിധികളും ചോദ്യം ചെയ്തു പരവൂരിൽ പാർട്ടിയുടെ പാരമ്പര്യം ന്യുനപക്ഷ പ്രീണനത്തിന്റെ പേരിൽ തെക്കുംഭാഗത്തെ 
പള്ളികമ്മിറ്റിയ്ക്ക് അടിയറവ് വയ്ക്കുകയാണ് എന്ന് പ്രതിനിധികൾ ആരോപിച്ചു. പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തതിൽ 17 പുതിയ പ്രതിനിധികൾ എങ്ങനെ വന്നുവെന്ന് നേതാക്കൾ വ്യക്തമാക്കണം ഒരു വർഷത്തിനിടയിൽ പുതിയ ബ്രാഞ്ച് കമ്മിറ്റികൾ ഉണ്ടാക്കി പുതിയ പാർട്ടി മെമ്പർമാർ ഉണ്ടായത് പാർട്ടി അന്വേഷണം നടത്തണമെന്ന് ഒല്ലാൽ ബ്രാഞ്ചിൽ നിന്നുള്ള പ്രതിനിധി ചോദിച്ചു.

@ മുൻസിപ്പൽ ഭരണം നഷ്ടമായതിന്റ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും?

പരവൂർ മുൻസിപ്പൽ ഭരണം സിപിഎം ന് നഷ്ടമായതിന്റെ  ഉത്തരവാദിത്വം മുൻ മുൻസിപ്പൽ ചെയർമാൻ ആണെന്ന് പ്രതിനിധികൾ ആരോപിച്ചു കഴിഞ്ഞ ഇടത് ഭരണത്തിന്റെ വീഴ്ചകളാണ് മുൻസിപ്പൽ ഭരണം നഷ്ടപ്പെടാനുള്ള കാരണം ജനങ്ങളെ മറന്ന് മുൻസിപ്പൽ ഭരണത്തിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയത് മൂലമാണ് മുനിസിപ്പാലിറ്റിയിൽ സീറ്റ് കുറയാനുള്ള കാരണം. ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് പാർട്ടി പ്രതിനിധികൾ മുൻ മുൻസിപ്പൽ ഭരണസമിതികൾക്കെതിരെ ഉന്നയിച്ചത്.



 

No comments:

Post a Comment