മൂഴിക്കൽ വിരുപ്പിൽ മംഗലക്കാട്ട് ആചാര്യകുടുംബത്തിലാണ് സുശാന്ത് കുമാർ. വാസ്തുജ്യോതിഷിയായ ഇദ്ദേഹത്തിന്റെ വർഷങ്ങൾനീണ്ട സപര്യയുടെ ഫലമാണ് കല്ലിലെ ഈ വിസ്മയം.
കല്ലിനെ തൊട്ടറിയണം. വെറുമൊരു ശിലയല്ല അത്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും കല്ലിനെ എവിടെ തൊടണമെന്ന് അറിയാൻപറ്റും. അച്ഛൻ പരേതനായ ഭരതനാണ് ആ കഴിവ് സമർപ്പിക്കുന്നത്. അമ്മ ജാനകിയുടെ അനുഗ്രഹവും ഒപ്പമുണ്ട്’’ -സാധാരണ മുളന്തണ്ടിൽ വിരിയുന്ന നാദവിസ്മയം അതേ സൗന്ദര്യത്തോടെ കല്ലിൽ നിറയുന്നതിനെക്കുറിച്ച് സുശാന്ത് പറഞ്ഞു.
സംഗീതോപാസകനും പ്രശസ്ത പുല്ലാങ്കുഴൽ വാദകനുമായ നിഖിൽ റാം ആണ് സുശാന്തിനൊപ്പം അതിനായി ചേരുന്നത്. നമുക്ക് പറ്റുമെന്ന് നിഖിൽ പറയുമ്പോൾ കല്ലിനോടുള്ള സ്നേഹം സംഗീതമായി മാറുമെന്നാണ് സുശാന്ത് പറയുന്നത്. സംഗീതം പഠിക്കാത്ത തന്റെ മനസ്സിൽ ഇങ്ങനെ ചെയ്യാമെന്ന തോന്നൽ ഉണ്ടാക്കുന്നത് ദേവിയുടെയും ഗുരുവിന്റെയും കടാക്ഷമാണെന്ന് പറയുമ്പോൾ സുശാന്തിന്റെ കലയ്ക്ക് പുതിയ ഭാവങ്ങൾ വരുന്നു.
നേരത്തേതന്നെ മരത്തിൽ സംഗീതോപകരണങ്ങൾ കൊത്തിയെടുക്കാറുണ്ട് സുശാന്ത്. വ്യത്യസ്തമായ രീതിയിൽ വയലിൻ നിർമിച്ചിട്ടുണ്ട്. ആമ ഇഴഞ്ഞുപോകുന്ന രീതിയിലും ഗണപതി ഇരിക്കുന്നതുപോലെയുമുള്ള വയലിനുകൾ വായിക്കാൻ പറ്റുന്നതുതന്നെയാണ്. വേറിട്ടരീതിയിൽ എങ്ങനെ ചെയ്യാമെന്ന മനസ്സിന്റെ അന്വേഷണം. അതാണ് സുശാന്തിനെ മുന്നോട്ടുകൊണ്ടുപോകുന്നത്.
No comments:
Post a Comment