പരവൂർ നോർത്ത് ലോക്കൽ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ.
സംഘടന ചർച്ചയിൽ കുട്ടൻസുരേഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്
മാപ്പ് പറഞ്ഞു നേതൃത്വം പൊട്ടികരഞ്ഞും നേതൃത്വത്തെ വെല്ലുവിളിച്ചും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചും പ്രതിനിധികൾ രംഗത്ത് എത്തിയപ്പോൾ
സമ്മേളനം അലങ്കോലമായി.
രൂക്ഷമായ വിഭാഗിയത നിലനിൽക്കുന്ന ചിറക്കര പഞ്ചായത്തിലെ
നെടുങ്ങോലം മേഖലയും
പരവൂർ മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്ന
പരവൂർ നോർത്ത് ലോക്കൽ സമ്മേളനത്തിൽ പ്രതിനിധികൾ ഒന്നടങ്കം നേതൃത്വത്തിനെതീരെ തിരിഞ്ഞത് സമ്മേളനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കി. മുതിർന്ന നേതാവ് തുളസിധരകുറുപ്പ് ഉത്ഘാടനം ചെയ്ത സമ്മേളനം ഉത്ഘാടന പ്രസംഗം തന്നെ
മാപ്പ് അപേക്ഷയോടെയാണ് തുടങ്ങിയത് നെടുങ്ങോലം സർവീസ് സഹകരണബാങ്ക് ക്രമകേടുകളെ തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടൻസുരേഷിന്റെ മരണത്തെ തുടർന്ന് പാർട്ടിയ്ക്ക് പറ്റിയ തെറ്റുകൾക്ക് മാപ്പപേഷയോടെ തുടങ്ങിയ സമ്മേളനത്തിൽ
നെടുങ്ങോലം സർവീസ് സഹകരണബാങ്കിൽ നടക്കുന്ന അഴിമതികൾ എണ്ണിയെണ്ണി പറഞ്ഞു പ്രതിനിധികൾ നേതൃത്വത്തിനെതിരെ തിരിഞ്ഞു. കുട്ടൻസുരേഷ് ആത്മഹത്യ ചെയ്യാൻ കാരണക്കാരൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ സിപിഎം നേതാവ് ആണെന്ന് പ്രതിനിധികൾ ഒന്നടങ്കം ആരോപിച്ചു.സമ്മേളനത്തിൽ പ്രതിനിധികൾക്ക്
സമ്മേളനം തുടങ്ങും മുൻപേ പ്രതിനിധി കൾക്കിടയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പതിനഞ്ചു പേജ് അടങ്ങുന്ന ലഘുലേഖ വിതരണം ചെയ്തിരുന്നു.
ലഘുലേഖയിൽ നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്ക് എതിരെയും ചിറക്കര പഞ്ചായത്തിലും പരവൂർ മുൻസിപ്പാലിറ്റിയിലും സിപിഎം ഭരണകാലത്ത് നടന്ന അഴിമതികളും എണ്ണിയെണ്ണി പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ പ്രതിനിധികളെല്ലാം തന്നെ സംസാരിച്ചത് ഒരേ സ്വരത്തിൽ
പാർട്ടി കുട്ടൻസുരേഷിന്റെ കുടുംബത്തെ സഹായിച്ചില്ല കുട്ടൻസുരേഷിനെ നേതാക്കൾ ബലിയാടാക്കിയെന്ന ആരോപണങ്ങൾ അക്കമിട്ട് നിരത്തി പാർട്ടിയെ പ്രതികൂട്ടിലാക്കിയതോടെ നേതൃത്വം പ്രതിസന്ധിയിലായി. നെടുങ്ങോലം സർവീസ് ബാങ്ക് പ്രസിഡന്റും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ
അനിൽകുമാറും ഭാര്യ വനിതാ നേതാവ്ബി ന്ദുവും ജീവിച്ചത് പാർട്ടിയ്ക്ക് വേണ്ടി അവരുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കാൻ പാർട്ടിയ്ക്ക് കഴിഞ്ഞില്ല പകരം ദ്രോഹിക്കുകയാണ് ചെയ്തത് അവരെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ സാമ്പത്തിക ക്വട്ടേഷനാണ് ഒരു ഉന്നത നേതാവ് ഗൂഡാലോചന നടത്തിയതെന്ന് നെടുങ്ങോലം പെരുമ്പുഴ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി തന്നെ സമ്മേളനത്തിൽ വ്യക്തമാക്കി.പാർട്ടി നേതാക്കൾക്ക് സ്തുതിപാടുന്നവരുടെ മാത്രമായി അധ:പതിക്കുന്നു വൻകിട മുതലാളിമാരുടെ ചട്ടുകമായി പാർട്ടി മാറുന്നുവെന്ന് യക്ഷികാവ് ബ്രാഞ്ചിൽ നിന്നുള്ള പ്രതിനിധി ആരോപിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചിറക്കര പഞ്ചായത്തിലും പരവൂർ മുൻസിപ്പാലിറ്റിയിലും പാർട്ടി പിന്നോട്ട് പോയി ഭരണത്തിലിരുന്നപ്പോൾ ഗുരുതരമായ അഴിമതികളാണ് ഇവിടുങ്ങളിൽ നടന്നത് അതിനെല്ലാം പാർട്ടി നേതൃത്വം കുടപിടിച്ചു ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായിൽ നെൽകൃഷിയുടെ പേരിലും മാലാകായലിൽ
കൃഷിയുടെ പേരിലും നടത്തിയ അഴിമതികൾ അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ വയ്ക്കണം
പദ്ധതികൾ നപ്പാകുമ്പോൾ പാർട്ടിയോട് ആലോചിക്കില്ല പദ്ധതികൾ സാമ്പത്തിക വിവാദമാകുമ്പോൾ എല്ലാവരും പാർട്ടിയെ കുറ്റം പറയുന്നുവെന്ന് മുതിർന്ന നേതാക്കളെ പ്രതികൂട്ടിൽ നിർത്തി പ്രതിനിധികൾ കുറ്റപ്പെടുത്തി.
പരവൂർ മുൻസിപ്പാലിറ്റിയിലും ചിറക്കര പഞ്ചായത്തിലും
പാർട്ടിയുടെ തോൽവിയ്ക്ക് കാരണം ജനപ്രതിനിധികളായ നേതാക്കൾ നടത്തിയ അഴിമതിയും സഹകരണ ബാങ്കുകളിൽ പാർട്ടി നേതാക്കൾ നടത്തിയ തീരുമറികളും ലോൺ കുംഭകോണങ്ങളും തിരിച്ചടിയായി
നെടുങ്ങോലം ബാങ്കിൽ ഭരണസമിതി അംഗങ്ങളെ ഒന്നടങ്കം മാറ്റിയത് അഴിമതി പാർട്ടി ശരിവയ്ക്കുന്നതിന് തുല്യമായി എന്നും ആരോപിച്ചു.സമ്മേളനം ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പിലേക്ക് കടന്നപ്പോൾ
ലോക്കൽകമ്മിറ്റി പൂർണ്ണമായും മാറണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് പ്രതിനിധികൾ രംഗത്ത് എത്തിയെങ്കിലും ഔദ്യോഗിക പാനൽ ഏരിയ സെക്രട്ടറി അവതരിപ്പിച്ചപ്പോഴേക്കും പ്രതിനിധികൾ ഭൂരിഭാഗവും ഹാൾ വിട്ടിരുന്നു. ഇതിനിടയിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തന്നെ
സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യമുയർത്തി രംഗതെത്തിയെങ്കിലും നേതൃത്വത്തിന്റെ തീരുമാനം നിലവിലുള്ള കമ്മിറ്റി തുടരണമെന്നാണ് എന്ന് അറിയിച്ചതോടെ പ്രതീഷിച്ചത് പോലെയാണ് എല്ലാമെന്ന് ആരോപിച്ചു കൊണ്ട് പ്രതിനിധികൾ സ്ഥലം കാലിയാക്കി.
No comments:
Post a Comment