അവഗണന അർബുദ രോഗികളോടോ?
കൊല്ലം : ജില്ലയിലെ സർക്കാർ ആശുപത്രികളിൽ അർബുധ ചികിത്സ നാമമാത്രം രോഗികൾക്ക് ആർ സി സി തന്നെയാണ് ശരണം. കൊല്ലം ജില്ലാ ആശുപത്രിയിൽ കൊറോണ സമയം ക്യാൻസർ ചികിത്സയ്ക്കായി സംവിധാനം ഒരുക്കിയെങ്കിലും കൊറോണ ചികിത്സയുടെ കാലഘട്ടം കഴിഞ്ഞതോടെ നാമമാത്രമായി.
സംസ്ഥാന സർക്കാർ സംസ്ഥാനത്തെ ഭൂരിപക്ഷം മെഡിക്കൽ കോളേജ് ആശുപത്രികളിലും അർബുദ ചികിത്സാ സൗകര്യം ഒരുക്കിയിട്ടും കൊല്ലം ജില്ലയിലെ മെഡിക്കൽ കോളേജിനെ തഴയുകയായിരുന്നു. തിരുവനന്തപുരത്ത് ആർ സി സി ഉണ്ട് എന്ന കാരണത്താലാണ് ജില്ലയിലെ പ്രധാന ആശുപത്രികളിൽ ക്യാൻസർ ചികിത്സ നിഷേധിച്ചത് എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കൊല്ലം മെഡിക്കൽ കോളേജിൽ അർബുദ ചികിത്സാ സൗകര്യമില്ല.ജില്ലാ ആശുപത്രിയിൽ നാമമാത്രവും
താലൂക്ക് ആശുപത്രികളിലും ചികിത്സ സൗകര്യങ്ങളുമില്ല.ആർ സി സിയിൽ ചികിത്സ കഴിഞ്ഞ വരുന്നവർ വീണ്ടും ആർ സി സിയിൽ തന്നെ യഥാസമയം ചികിത്സയ്ക്ക് പോകേണ്ട അവസ്ഥയാണ്. ഇത് മൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വളരെയധികം ബാധ്യതയാണ് ഉണ്ടാവുന്നത്.
കീമോതെറാപ്പി, മറ്റ് ക്യാന്‍സര്‍ അനുബന്ധ ചികിത്സകള്‍ എന്നിവയ്ക്കായി ആർ സി സിയിൽ
പോകാതെ തുടര്‍ ചികിത്സ സാധ്യമാക്കുന്ന തരത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സജ്ജമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം ഇവര്‍ക്ക് ആര്‍സിസിയിൽ
ലഭിച്ചു കൊണ്ടിരിക്കുന്ന അതേ ചികിത്സ നല്‍കുന്നതിനുള്ള സംവിധാനം
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ
ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.മണിക്കൂറുകൾ യാത്രചെയ്ത് തിരുവനന്തപുരം കോട്ടയം മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം ആർ സി സി യിലും എത്തിയാണ് അർബുദ രോഗികൾ ചികിത്സ തേടുന്നത്. വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതിനാൽ വൻ തുക വാടക കൊടുത്ത് തിരുവനന്തപുരത്ത് മുറിയെടുത്ത് താമസിച്ച് ചികിത്സ തേടുന്നവരും നിരവധിയാണ്.ഒരു തവണ കീമോ ചെയ്യുന്നതിന് ഏഴായിരം മുതൽ പന്തീരായിരം വരെ ചെലവാകുമ്പോൾ യാത്രയ്ക്ക് വേണ്ടി കൂടുതൽ തുക കണ്ടെത്താൻ സാധാരണക്കാരായ
ജനങ്ങൾ കഷ്ടപ്പെടുകയാണ്. മെഡിക്കൽ കോളേജിനോട് ചേർന്ന് അർബുദ നിർണയകേന്ദ്രവും തുടർ ചികിത്സയ്ക്ക് ആവശ്യമായ മികച്ച സംവിധാനങ്ങളും ഏർപ്പെടുത്തിയാൽ ഈ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമാകും.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അർബുദ ചികിത്സാ വിഭാഗം സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി മാസങ്ങൾക്ക് മുൻപ് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ വാഗ്ദാനം ചെയ്തിരുന്നു.മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിൽ അർബുദ ചികിത്സാ വിഭാഗം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പു നല്‍കിയിരുന്നു. അത് വെറും വാഗ്ദാനം മാത്രമായി.
@ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ
അർബുദ ചികിത്സാ സംവിധാനം പൂർണ്ണതോതിൽ സജ്ജമാക്കണം -എസ്. സുദീപ
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അർബുദ ചികിത്സാ സംവിധാനം
പൂർണ്ണതോതിൽ ഏർപ്പെടുത്താതെ അവഗണിക്കുന്നത് ജില്ലയിലെ ജനങ്ങളോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണെന്ന് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ പറഞ്ഞു.ഇവിടെ എത്തുന്ന അർബുധ രോഗികൾക്കുള്ള മരുന്നുകൾ എങ്കിലും കൊടുക്കാനുള്ള സംവിധാനം ഒരുക്കണമെന്നും തുടക്കമെന്നോണം
ക്യാൻസർ രോഗികളെ ചികിത്സിക്കുന്നതിന് പ്രതേക ഔട്ട് പേഷ്യന്റ് വിഭാഗവും സ്പഷ്യലിസ്റ്റ് ഡോക്ടറെയും നിയോഗിക്കണമെന്നും സുദീപ ആവശ്യപ്പെട്ടു.
No comments:
Post a Comment