മനുഷ്യ മനസുകളിലെ മാറ്റത്തെ വിഭാവനം ചെയ്യുന്ന സംസ്കാരമാണ് പത്രം വായന - വി. മുരളീധരൻ
പരവൂർ: മനുഷ്യ മനസുകളിലെ മാറ്റത്തെ വിഭാവനം ചെയ്യുന്ന സംസ്കാരമാണ് പത്രം വായനയെന്ന് രാക്ഷ്ട്രീയ സ്വയം സേവക സംഘം സംഭാവ് കാര്യവാഹ് വി. മുരളീധരൻ പറഞ്ഞു.കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പഴയതിനെ നവീകരിക്കുകയും പുതിയതിലേക്ക് നമ്മെ നയിക്കുകയും ചെയ്യുകയാണ് വായന. വായനാശീലം ഒരു സിദ്ധിയാണ്. ഈ സര്ഗസിദ്ധി ബാല്യത്തിലേ വളര്‍ത്തിയെടുത്താല്‍ ജീവിതാവസാനം വരെ നിലനില്ക്കും. ജീവിത വിജയത്തിന് വഴിയൊരുങ്ങും. വായനയിലൂടെ നാം നേടിയെടുക്കുന്ന വിജ്ഞാനം നമ്മുടെ അജ്ഞത നീക്കുമെന്നു മാത്രമല്ല അതു മറ്റുള്ളവര്‍ക്കു നല്‍കുംതോറും നമ്മുടെ അറിവ് കൂടി വരുന്നു. മനുഷ്യനിൽ നന്മ ഊട്ടി ഉറപ്പിക്കുന്നതിനും വായന അനിവാര്യമാണ് വായനയിലൂടെ പുതുതലമുറയ്ക്ക് ദേശബോധവും ദേശഭക്തിയും വളർന്ന് നമ്മുടെ മാതൃരാജ്യത്തെ കാത്ത് സൂക്ഷിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ശ്രീന എസ് അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ബിന്ദു.എൽ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ ഹെഡ്ബോയ് അശ്വിൻ ഫ്ലാജുവിന്
വി.മുരളീധരൻ പത്രം കൈമാറി ഉത്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ മിനി. എ. കെ സംസാരിച്ചു.
സ്കൂൾ ഹെഡ്ഗേൾ ദേവുസുനിൽ സ്വാഗതവും
സ്കൂൾ പി ടി എ പ്രസിഡന്റ് മാങ്കുളം രാജേഷ് നന്ദി പറഞ്ഞു.
ജന്മഭൂമി ലേഖകൻ അരുൺസതീശൻ, പരവൂർ ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ്, ഓഫിസ് സ്റ്റാഫ് വിശാഖ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: ജന്മഭൂമി ദിനപത്രം സ്കൂൾ ഹെഡ്ബോയ് അശ്വിൻ ഫ്ലാജുവിന് കൈമാറി വി. മുരളീധരൻ അമൃതംമലയാളം പദ്ധതി ഉത്ഘാടനം ചെയ്യുന്നു
No comments:
Post a Comment