Friday, 1 July 2022

തീരം വറുതിയിൽ, ചാകര വട്ടിപ്പലിശക്കാർക്ക്

തീരം വറുതിയിൽ, ചാകര വട്ടിപ്പലിശക്കാർക്ക് 
കൊല്ലം : ട്രോളിംഗ് നിരോധനവും 
കടത്ത മത്സ്യക്ഷാമം മൂലം തീരം വറുതിയിലായതോടെ ജില്ലയിൽ മത്സ്യ മേഖല പ്രതിസന്ധിയിലായി.  മത്‍സ്യ
കൊയ്ത് പ്രതീക്ഷിച്ചിരുന്ന സമയത്തെ അപ്രതീക്ഷിത കടൽ കയറ്റവും ദിവസങ്ങളോളം നീണ്ടു നിന്ന കാറ്റും മഴയുമാണ് മത്സ്യ തൊഴിലാളികളുടെ പ്രതീക്ഷകളെ  തകിടം മറിച്ചത്. 
ട്രോളിംഗ് നിരോധന സമയത്ത് 
വള്ളങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സുലഭമായി മത്സ്യം ലഭിച്ചിരുന്നതാണ്.
എന്നാൽ ഇക്കുറി 
 മത്സ്യ ബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് നിരാശമാത്രമാണ് ബാക്കി.
ജില്ലയുടെ വിവിധ തീരപ്രദേശങ്ങളിൽ നിന്ന് നൂറ് കണക്കിന് വള്ളങ്ങളാണ് മത്സ്യബന്ധനത്തിന് പോകുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി 
ചാകര കടൽ തീരത്ത് ഉണ്ടാവാറില്ല
മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ  കറിവെക്കാനായി മീൻ വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയിലാണ്. തീരം വറുതിയിലായതോടെ വട്ടിപലിശക്കാർക്കാവട്ടെ തീരത്ത് ചാകരകൊയ്ത്തും.
പുലർച്ചെ രണ്ട് മണിയോടെ അലകടലിൽ അന്നവും തേടി പോകുന്നവരുടെ തിരിച്ചുവരവും കാത്ത് കടൽക്കരയിൽ കാത്തിരിക്കുന്നവർ ഏറെയാണ്. പൊങ്ങുവളളം, നീട്ടുവളളം, മുറിവളം, താങ്ങുവളളം, ഡിസ്ക്കോവളളം, വീഞ്ഞുവള്ളം തുടങ്ങിയവയാണ് മത്സ്യബന്ധനത്തിനധികം പോകുന്നത്. എന്നാൽ പൊങ്ങുവളളവും ഡിസ്ക്കോവളളവും മാത്രമാണ് കഴിഞ്ഞ ഒരുമാസമായി കടലിൽ പോകുന്നത്. മീൻ ഇല്ലാതെ വെറും കൈയ്യോടെ മടങ്ങിവരേണ്ടതുകൊണ്ട് മറ്റ് വളളങ്ങൾ കടലിൽ പോകുന്നില്ല.
ഒരാൾ മാത്രം പോകുന്ന വളളമാണ് പൊങ്ങുവളളം. തീരക്കടലിൽ വലവിരിച്ച് മത്സ്യബന്ധനം നടത്തുന്ന സാധാരണ കുടുംബത്തിലുളള മത്സ്യതൊഴിലാളികളാണ് പൊങ്ങുവളളത്തിൽ പോകുന്നത്. അന്നന്നുളള അന്നം തേടി കടലിൽ പൊയി മടങ്ങിവരുന്നത് വെറും കൈയ്യോടെയാണ്. കരുനാഗപ്പള്ളി മുതൽ പരവൂർ വരെ നാനൂറോളം പൊങ്ങുവളളങ്ങളാണ് തീരമേഖലയിലുള്ളത്.
ഈ കുടുംബങ്ങളെല്ലാം ഇപ്പോൾ പട്ടിണിയുടെ വക്കിലാണ്.
ഡിസ്ക്കോവളളങ്ങളെ ആശ്രയിച്ചാണ് ഭൂരിഭാഗം കുടുംബങ്ങളും കഴിയുന്നത്. ഇരുപത് മുതൽ മുപ്പത് വരെ തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോകുന്നത്. പുലർച്ചെ കടലിൽ പോകുന്നവർ ഉച്ചയോടെ മടങ്ങിയെത്തും. മൂന്നുമുതൽ അഞ്ച് എഞ്ചിൻ വരെ പ്രവർത്തിപ്പിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. സാധാരണ നിലയിൽ മത്സ്യബന്ധനം നടത്തുന്നതിനായി 150 ലിറ്ററോളം മണ്ണെണ്ണ ചിലവുവരും. അറുപത് രൂപയാണ് ലിറ്ററിന് വില. തൊഴിലാളികളുടെ ചിലവും ഇന്ധന വിലയും ഉൾപ്പെടെ പതിനായിരം രൂപയാണ് ചിലവാകുന്നത്. ഇങ്ങനെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ കരയിലെത്തുന്നത് വെറും കൈയ്യോടെയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ടും മൂന്നും കുട്ട  മത്തികൾമാത്രമാണ് വളളങ്ങളിൽ ലഭിച്ചത്. ആയിരത്തി നാനൂറ് മുതൽ ആയിരത്തി എണ്ണൂറ് രൂപവരെയാണ് ഒരു കുട്ടക്ക് ലഭിക്കുന്നത്. കോരുകാർ, ചുമട്ടുകാർ, ഇറക്കുകാർ, കുട്ടപൊക്കുന്നവർ എന്നിങ്ങനെ നൂറോളം പേരാണ് ഒരു ഡിസ്ക്കോവളളത്തെ ആശ്രയിക്കുന്ന അനുബന്ധതൊഴിലാളികൾ. നൂറ്റമ്പത് ലിറ്റർ ഇന്ധനം വരെ ഒരുദിവസം വേണ്ടിവരുന്നുണ്ട്. വട്ടിപലിശക്ക് പണം കടം വാങ്ങിയാണ് പലരും വളളം കടലിൽ ഇറക്കുന്നത്. വെറും കൈയ്യോടെ മടങ്ങിയെത്തുമ്പോൾ തൊഴിലാളികളുടെ നെഞ്ചുപിടയുകയാണ്.
@ കൊള്ളപലിശ രംഗത്ത് തമിഴ്നാട് സ്വദേശികളാണ് കൂടുതലായും ഉള്ളത് മത്സ്യതൊഴിലാളികൾക്കിടയിലുള്ള ഏജന്റുമാർ മുഖേനയാണ് പലിശ സംഘങ്ങൾ തൊഴിലാളികൾക്ക് പൈസ കൊടുക്കുന്നത് ആഴ്ച ചിട്ടി, ദിനചിട്ടി, മാസചിട്ടി എന്നിങ്ങനെയുള്ള ഓമനപേരിലാണ് അറിയപെടുന്നത്. വൈകുന്നേരം വള്ളത്തിൽ പോകുന്നവർക്ക് 900രൂപ കൊടുത്താൽ രാവിലെ എത്തുമ്പോൾ ആയിരം രൂപയായി തിരിച്ചു കൊടുക്കണം ആഴ്ചയിൽ ആണെങ്കിൽ ആയിരം രൂപയ്ക്ക് 850കൊടുക്കും ആഴ്ച അവസാനം 1000രൂപയായി തിരിച്ചു കൊടുക്കണം ആഴ്ചയിൽ ഒരു ദിവസം കഴിഞ്ഞാൽ 100രൂപ വച്ച് അധികം വേടിക്കും കൂടാതെ ഏജന്റുമാർക്കുള്ള കമ്മീഷൻ വേറെയും മാസത്തിൽ പതിനായിരം രൂപയ്ക്ക് 8000രൂപയാണ് കൊടുക്കാറ് അത് മാസം അവസാനം പതിനായിരം രൂപയായി തിരിച്ചു കൊടുക്കണം യൂണിയൻ നേതാക്കളാണ് കൂടുതലായും ഇടനിലക്കാർ അത് കൊണ്ട് തന്നെ പോലീസിൽ പരാതി കൊടുത്തിട്ടും കാര്യമില്ല. യാതൊരു രേഖയും ഇല്ലാതെ കൊടുക്കുന്ന പൈസ ആയതിനാൽ ഗുണ്ടാപിരിവ് പോലെയാണ് പലിശപൈസ ഈടാക്കുന്നത് എന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. പലിശകെണിയിൽപ്പെട്ടു നിരവധി പേരാണ് സ്വന്തം വള്ളങ്ങൾ വിറ്റിട്ടുള്ളത്. തദ്ദേശിയ പലിശ സംഘങ്ങൾക്ക് മയമുണ്ടെങ്കിൽ ഏജന്റുമാർ വഴി വരുന്ന തമിഴ് സംഘങ്ങൾക്ക് യാതൊരു മര്യാദയും ഇല്ലെന്ന് തൊഴിലാളികൾ പറഞ്ഞു. സ്കൂൾ തുറപ്പും ജോലിയില്ലായ്മയും മുതലെടുത്ത് വട്ടിപലിശക്കാർ തീരദേശത്ത് കറങ്ങി നടക്കുകയാണ്.

No comments:

Post a Comment