Friday, 8 July 2022

കെ എസ് ആർ ടി സി ചാത്തന്നൂർ ഡിപ്പോയ്ക്ക് ശനിദശ

 ചാത്തന്നൂർ: കെ എസ് ആർ ടി സി ചാത്തന്നൂർ ഡിപ്പോ സബ് സെന്ററാകുന്നു   ഡിപ്പോ ഓഫിസ് കൊട്ടാരക്കരയിലേക്ക് മാറ്റി കൊണ്ടാണ് 
തരംതാഴ്ത്തി സബ് സെന്റർ ആക്കുന്നത്. സബ് സെന്ററിൽ നിന്നും മേജർ ഡിപ്പോയിലേക്ക് മാറ്റേണ്ട ഡിപ്പോയാണ് തരംതാഴ്ത്തി സബ് സെന്ററിലേക്ക് മാറ്റുന്നത്. വ്യവസായ വകുപ്പ് നൽകിയ അഞ്ചിലധികം ഏക്കർ വസ്തുവിലാണ് എല്ലാ സൗകര്യങ്ങളോടും കൂടി ഡിപ്പോ സ്ഥിതി ചെയ്യുന്നത് അടുത്തിടെയാണ്  മുപ്പത് ലക്ഷം രൂപ എം എൽ എ ഫണ്ടിൽ പുനരുധാരണം നടത്തിയ ഡിപ്പോയാണിത്.
ഗ്രാമപ്രദേശങ്ങളിലേക്ക് ഏറ്റവും കൂടുതൽ സർവീസ് നടത്തി ലാഭമുണ്ടാക്കിയ ഡിപ്പോയാണിത്.
ദിനവും ആറര ലക്ഷം രൂപ പ്രതിദിന വരുമാനമുള്ള ഡിപ്പോയാണിത്. കൊറോണയ്ക്ക് മുൻപ് അൻപത് മുതൽ അറുപത് വരെ സർവീസ് നടത്തിയിരുന്ന ഡിപ്പോയിൽ
കൊറോണയ്ക്ക് മുൻപ് അൻപതിലധികം സർവീസുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോയിൽ ഇപ്പോൾ നാൽപത്തിരണ്ട് ബസുകൾ ആണ് സർവീസ് നടത്തുന്നത് ഇതിൽ നിന്നാണ് ആറരലക്ഷം രൂപ വരുമാനമുണ്ടാക്കി ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ ആണ് ചാത്തന്നൂർ ഡിപ്പോ തരംതാഴ്ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. നിലവിൽ 220ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 
നിലവിൽ ഡിപ്പോയിലുള്ള ബസ് - 49
നിലവിൽ ഉള്ള ഷെഡ്യുൾ - 42
എ ടി ഒ -1
മിനിസ്റ്റീരിയൽ സ്റ്റാഫ് - 21
ഡ്രൈവർ - 90 - 82
കൺടെക്ടർ - 100
മെക്കാനിക്ക് 71(50 പേര് ഡിസ്ട്രിക്ട് കോമ്മൺ പൂൾ)
ഗാർഡ് - 3
ക്യാഷ്വൽ ലേബേഴ്സ് -7
ഇൻസ്‌പെക്ടർ - 4
എസ്. എം - 2
വെഹിക്കിൾ സൂപ്പർ വൈസർ -2
സ്റ്റോർ -7 (6 ഡി സി പി )
മെക്കാനിക്കൽ സെക്ഷൻ ചാർജ്മാൻ-3
എ ഡി ഇ - 1

@ പതിനായിരങ്ങളുടെ ആശ്രയം തരംതാഴ്ത്തരുത് എന്ന് ജനങ്ങൾ 

ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷൻ, ട്രഷറി, അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ ഐ ടി ഐ, ചാത്തന്നൂർ ശ്രീനാരായണ കോളേജ്, ആശുപത്രി,ഉളിയനാട് ഹൈസ്കൂൾ, എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ, മാർതോമ്മ സ്കൂൾ സർക്കാർ ഓഫിസുകൾ മറ്റ് വിദ്യാലയങ്ങളിലുമായി പതിനായിരങ്ങൾ 
ആശ്രയിക്കുന്നത് ഇ ഡിപ്പോയാണിത്. 

@ ലാഭകരമായിരുന്ന സർവീസുകൾ നിർത്തലാക്കി.

മാറി മാറി വരുന്ന ഉദ്യോഗസ്ഥരുടെയും ഡിപ്പോ ഇത് വരെയും കണ്ടിട്ടില്ലാത്ത ഉന്നത ഉദ്യോഗസ്ഥരുടെയും 
 കഴിവ് കേട് മൂലം ഡിപ്പോയിലെ വരുമാനമുണ്ടായിരുന്ന ഹ്രിസ്വ ദീർഘദൂര സർവീസുകൾ എല്ലാം നിലച്ചു വരുമാനവും കുറഞ്ഞതായി തൊഴിലാളികളും നാട്ടുകാരും ഒരു പോലെ ആരോപിക്കുന്നു.
ദീർഘദൂരസർവീസുകൾ പലതും മുടങ്ങി. ചെയിൻ സർവീസുകൾ നിർത്തി ലാഭകരമായിരുന്ന സർവീസുകൾ എല്ലാം നിർത്തലാക്കി, പ്രൈവറ്റ് ബസുകൾ ഇല്ലാത്ത സ്റ്റേ ബസുകൾ പോലും നിർത്തലാക്കി അതിന്റെ മുഖ്യ ഉദാഹരണമാണ് ഗ്രാമീണ മേഖലയായ മരക്കുളം കടവിലേക്കുള്ള സ്റ്റേബസ് നിർത്തലാക്കിയത്. ദീർഘദൂര ബസ് സർവീസുകളായ  ഏറ്റവും ജനപ്രീതി നേടിയ പൊഴിക്കര -എറണാകുളം,തിരൂർ -പൊന്നാനീ ബസുകൾ കൊവിഡിന് ശേഷം പുന:രാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇ ബസുകൾ അടക്കം നിരവധി ദീർഘ ദൂര ഫാസ്റ്റ് പാസഞ്ചർ 
സർവ്വീസുകളാണ്  നിർത്തിയത്.മുപ്പത്തിനായിരം രൂപയിലേറെ വരുമാനമുണ്ടായിരുന്നു ഇ ബസുകളിൽ നിന്ന്.ഗ്രാമപ്രദേശങ്ങളിലേക്ക് പോകുകയായിരുന്ന
 ഹ്രസ്വദൂര ബസുകളും സർവ്വീസ് നിർത്തി വിശ്രമത്തിലാണ്.

@ രാവിലെ അഞ്ചു മണി മുതൽ രാത്രി 7മണിവരെ നടത്തി വന്നിരുന്ന  14ബസുകൾ ഉള്ള ഓരോ 10-15 മിനുട്ടുകളിലും നടത്തി വന്നിരുന്ന 
അഞ്ചൽ-കൊട്ടിയം ചെയിൻ സർവീസ് ഇപ്പോൾ അവസാനിച്ച മട്ടാണ്.അതേ ഗതി തന്നെയാണ് കൊട്ടാരക്കര -പാരിപ്പള്ളി ചെയിൻ സർവീസും 

@ ആദ്യ ലോക്ക്ഡൗൺ മുൻപ് വരെ വളരെ നല്ല രീതിയിൽ സർവീസ് നടത്തിയിരുന്ന വർക്കല-കുണ്ടറ-കൊട്ടാരകര ചെയിൻ സർവീസ് സ്കൂൾ കോളേജ് തുറക്കുന്ന ഈ അവസരത്തിലും എന്ന് തുടങ്ങുമെന്ന് ആർക്കും അറിയില്ല. നിരവധി സ്ഥിരം യാത്രകാരുമായി വർക്കല-കൊട്ടാരക്കര സെക്ടറിൽ സർവീസ് നടത്തിയിരുന്ന ഈ ചെയിൻ സർവീസിന് പതിനായിരത്തിൽ കൂടുതലായിരുന്നു കളക്ഷൻ ലഭിച്ചിരുന്നത്. വർക്കല, പരവൂർ, കൊട്ടിയം മേഖലയിൽ ഉള്ളവർക്ക് കൊട്ടാരക്കര ഭാഗത്തേയ്ക്കും കൊട്ടാരക്കര, കുണ്ടറ ഭാഗത്തുള്ളവർക്കും ജോലിക്കും മറ്റ് ആവിശ്യത്തിനു പരവൂർ, വർക്കലയിലേയ്ക്കും പോകാമായിരുന്ന വളരെ ഉപകാരപ്രദമായ സർവീസ് ആയിരുന്നു ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.

@ കരുനാഗപ്പള്ളി -കൊല്ലം - കല്ലമ്പലം ചെയിൻ സർവീസ് ബൈപ്പാസ് വഴിയാക്കിയതോടെ വരുമാനം ഇടിഞ്ഞു പ്രൈവറ്റ് ബസുകളുടെ അതിപ്രസരമാണ് കാരണം തുടക്കത്തിൽ ഇരുപതിനായിരം രൂപ വരുമാനമുള്ള ഇവിടെ നിലവിൽ പതിനായിരം രൂപയാണ് വരുമാനം.

@ എഴ് മണിക്ക് ട്രിപ്പ്‌ അവസാനിപ്പിക്കുന്നതായി പരാതി.

കൊറോണയ്ക്ക് മുൻപ് രാത്രി 10 മണി വരെ ട്രിപ്പ്‌ നടത്തിയിരുന്ന ബസുകൾ ഇപ്പോൾ 7മണിയോടെ ട്രിപ്പ്‌ അവസാനിപ്പിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.7മണി കഴിഞ്ഞാൽ വിജനമാണ് ഇവിടെയെന്ന് പ്രദേശവാസികൾ ചൂണ്ടി കാണിക്കുന്നു. ഓപ്പറേറ്റിങ് സെന്റർ ആകുന്നത്തോടെ ബസുകൾ പോലും ഇവിടെ കയറുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

No comments:

Post a Comment