Friday, 1 July 2022

ട്രാഫിക് നിയന്ത്രിക്കാൻ ആരുമില്ലാതെ പരവൂർ നഗരം ജനങ്ങൾക്ക്‌ സുരക്ഷിതമില്ല.

ട്രാഫിക് നിയന്ത്രിക്കാൻ ആരുമില്ലാതെ പരവൂർ നഗരം ജനങ്ങൾക്ക്‌ സുരക്ഷിതമില്ല.
പരവൂർ : ട്രാഫിക് സംവിധാനങ്ങൾ താളം തെറ്റി പരവൂർ നഗരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. ദിനംപ്രതി അപകടങ്ങൾ ഉണ്ടായിട്ടും അനങ്ങാപാറ നയം സ്വീകരിക്കുകയാണ് നഗരസഭയും പോലീസും. ഗതാഗത പരിഷ്കാരമൊക്കെ
പരവൂർ നഗരത്തിൽ നടപ്പാക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് നാളേറയായി മുൻസിപ്പൽ അധികൃതർ 
ആധരവ്യായാമം നടത്തുന്നതല്ലാതെ യാതൊന്നും ചെയ്യുന്നില്ല.
പരവൂർ നഗരത്തിൽ കൂടി സഞ്ചരിക്കുന്ന മനുഷ്യന്റെ ജീവന് വില വേണം അതായിരിക്കണം ആദ്യത്തെ പരിഷ്കാരം. ജീവന് ഒരു വിലയുമില്ലാത്ത രീതിയിൽ ട്രാഫിക് പരിഷ്കാരം മാറിയിരിക്കുന്നു. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം വാഹനങ്ങളുടെ പ്രളയം തന്നെ.  നോക്കി നടന്നില്ലെങ്കിൽ  ഏതുനിമിഷവും അപകടക്കെണിയിൽപ്പെടാം, ആയുസ് അറ്റ് പോകാം.നഗര ഹൃദയത്തിലെ 
ഒരു റോഡിലൂടെയും നടക്കാൻ വയ്യ. എങ്ങും വാഹനങ്ങൾ. അവിടെ വാഹനം, ഇവിടെ വാഹനം. ചുറ്റും വാഹനം. സൂക്ഷിച്ചില്ലെങ്കിൽ ജീവിതം വഴിയിൽ പൊലിഞ്ഞതുതന്നെ.  റോഡുകളെല്ലാം കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയതാണ്. വികസിപ്പിക്കാനിടമില്ല വികസിപ്പിക്കണമെങ്കിൽ കുടിയൊഴിപ്പിക്കൽ അനിവാര്യമാണ്.
ഒരന്തവും കുന്തവുമില്ലാത്ത രീതിയിൽ. വാഹനങ്ങൾ നഗരഹൃദയത്തിൽ 
 വന്ന് നിറയുമ്പോൾ
നഗരത്തിന് ശ്വാസം മുട്ടുന്നു 
 ട്രയിൻ സമയമാകുമ്പോൾ
തിരക്കാണ് കൂട്ടത്തോടെ റോഡിലിറങ്ങും ജനങ്ങൾ അതിനിടയിൽക്കൂടി ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും ചീറി പായുന്നു. ജനങ്ങൾ അതിനിടയിൽക്കിടന്ന് തിക്കിത്തിരക്കുന്നു  റോഡ് മുറിച്ച് കടക്കാൻ പറ്റുന്നില്ല.
അവിടുന്ന് വാഹനം ഇവിടുന്ന് വാഹനം, മറ്റേ റോഡിൽ നിന്നും വാഹനം. ഇതൊക്കെ നിയന്ത്രിക്കാൻ ഇവിടെയാരുമില്ലേ. ഇല്ല അതാണ് പ്രശ്നം. ഒരു പൊലീസുകാരൻ പോലുമില്ല. ഈ പൊലീസുകാരൊക്കെ എവിടെ. കണ്ടവരുണ്ടോ കണ്ടവരുണ്ടോ ട്രാഫിക് പൊലീസിനെ കണ്ടവരുണ്ടോ. ആരും കാണുന്നില്ല. ഇതാണ് പരവൂരിന്റെ ഇപ്പോഴത്തെ അവസ്ഥ.
ട്രാഫിക്കുമില്ല, പൊലീസുമില്ല, യാത്രക്കാർ വേണമെങ്കിൽ സൂക്ഷിച്ചുപൊയ്ക്കോളണം.
ട്രാഫിക് നിയന്ത്രിക്കാനല്ല, ട്രാഫിക് നിയമം ലംഘിച്ച് ഓടിക്കുന്നവരെ പിടിക്കാൻ. എന്ത് നല്ല പൊലീസ്  പൊലീസ് നീണാൾ വാഴട്ടെ. ജനം റോഡിൽ വീണാലെന്ത്, വീണ് പിടഞ്ഞാലെന്ത്.

No comments:

Post a Comment