ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഉളിയനാട്ടെ പബ്ലിക്ക് മാർക്കറ്റ് ബോർഡിലൊതുങ്ങി.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി ബോർഡ് സ്ഥാപിച്ചു കൊണ്ട് കനാൽ പുറമ്പോക്കിൽ പ്രവർത്തനം ആരംഭിച്ച പബ്ലിക് മാർക്കറ്റ് ആണിത്. വഴിയോര കച്ചവടക്കാരെയെല്ലാം ഒരു കുടക്കിഴിൽ കൊണ്ടു വന്ന് കച്ചവടം നടത്തുമെന്ന പ്രഖ്യാപനവും നടത്തി പഴയ പ്രസിഡന്റ് പടിയിറങ്ങി ഇപ്പോൾ
കഴിഞ്ഞ രണ്ടു വർഷത്തിലധികമായി മാർക്കറ്റിന്റെ പ്രവർത്തനം നിലച്ച നിലയിലാണ്. ചിറക്കര വില്ലേജ് ഓഫീസിന് സമീപത്താണ് പബ്ലിക് മാർക്കറ്റ് പ്രവർത്തനം നടന്നിരുന്നത്. ഇപ്പോൾ അവിടെ ഒരു ബോർഡ് മാത്രമാണുള്ളത്.നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമായിരുന്ന ഈ മാർക്കറ്റ് പുനരാരംഭിക്കുവാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ചിത്രം: ബോർഡ് മാത്രമായ ഉളിയനാട് മാർക്കറ്റ്
No comments:
Post a Comment