പ്രസവത്തെ തുടർന്ന് യുവതി മരിച്ചു ആശുപത്രി അധികൃതരുടെ പിഴവെന്ന് പരാതി
ചാത്തന്നൂർ: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു കുഞ്ഞു ഗുരുതരാവസ്ഥയിൽ. വടക്കേ മൈലക്കാട് ഉഷസ് നിവാസിൽ വിപിന്റെ ഭാര്യ ഹർഷ(24)ആണ് മരിച്ചത് നവജാതശിശു ഗുരുതരാവസ്ഥയിൽ എൻ. എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ഡോക്ടർമാർ ഒളിവിൽ. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് മൈലക്കാട് സ്വദേശിയായ യുവതിയെ പ്രസവത്തിനായി മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസവത്തിനായി പ്രസവറൂമിലേക്ക് മാറ്റുകയും തുടർന്ന് കുറച്ചു സമയത്തിന് ശേഷം ക്രിട്ടിക്കൽ ആണ് ഓപ്പറേഷൻ വേണമെന്ന് ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ പുറത്തെടുക്കുകയും കുഞ്ഞിനെ വെളിയിൽ ബന്ധുക്കളെ കാണിക്കുകയും ചെയ്തതിന് പിന്നാലെ ബന്ധുക്കൾ വെളിയിൽ കാത്ത് നിൽക്കുമ്പോൾ തന്നെ കുഞ്ഞിനെയും കൊണ്ട് നേഴ്സ് ആംബുലൻസിൽ അടുത്തുള്ള മറ്റൊരു സഹകരണ. ആശുപത്രിയിലേക്ക് പോകുന്നത് കണ്ട ബന്ധുക്കളോട് കുട്ടിയ്ക്ക് അണുബാധഉണ്ടെന്നും ബന്ധുക്കൾ കൂടെ വരണമെന്ന് പറയുകയും തൊട്ടടുത്ത സഹകരണ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ സഹകരണ ആശുപത്രിയിൽ നിൽക്കുമ്പോൾ തന്നെ ഗുരുതരാവസ്തയിലായ ഹർഷയെയും ആശുപത്രിയിലേക്ക് കൊണ്ട് വരികയും എൻ എസ് ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു ഹർഷയുടെ മൃതദേഹം എൻ എസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചികിൽസിച്ച ഡോക്ടർമാരുടെ പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ചൂണ്ടികാട്ടി പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിതാവ് :ശശി, മാതാവ് :ഉഷ സഹോദരി :വർഷ.
No comments:
Post a Comment