ചാത്തന്നൂർ: സ്ത്രീപീഡനകേസിൽപ്പെട്ട സിപിഎം അംഗത്തിന്റെ രാജി ആവശ്യപെട്ട്കൊണ്ട് ബിജെപി പഞ്ചായത്ത് യോഗത്തിലും വെളിയിലും പ്രതിക്ഷേധിച്ചു.
റിമാൻഡിലായിരുന്ന സിപിഎം
മെമ്പർ ജാമ്യത്തിൽ പുറത്തിറങ്ങി ഇന്നലെ നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പങ്കെടുക്കുവാനായി എത്തിയപ്പോൾ ബിജെപി അംഗങ്ങൾ ബഹീഷ്കരിച്ചു
ഹാളിന് മുന്നിൽ പ്രതിക്ഷേധിച്ചു
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.രാജു, രഞ്ജു ശ്രീലാൽ, ശ്രീകല സുനിൽകുമാർ എന്നിവർ പാർലമെന്ററി പാർട്ടി ലീഡർ ശ്യാംപ്രവീണിന്റെ നേതൃത്വത്തിൽ മെമ്പറുടെ രാജി ആവശ്യം ഉന്നയിച്ചുകൊണ്ട് ഭരണസമിതി യോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു തുടർന്ന് അംഗങ്ങൾ
പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.ഇതേ സമയം പുഞ്ചിരിചിറ വാർഡിലെ മെമ്പർ രതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ബിജെപി ആദിച്ചനല്ലൂർ- കൊട്ടിയം ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്തിനു മുന്നിൽ പ്രതിഷേധധർണ്ണ നടത്തി.
ആദിച്ചനല്ലൂർ ഏരിയാ പ്രസിഡന്റ് കുമാരദാസിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണ പാർലമെന്ററി പാർട്ടി ലീഡറും ചാത്തന്നൂർ മണ്ഡലം പ്രസിഡണ്ടുമായ ശ്യാംപ്രവീൺ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത്, മൈലക്കാട് രാജു, കൊട്ടിയം ഏരിയ പ്രസിഡന്റ് കൊട്ടിയം സുനിൽ, മെമ്പർമാരായ രഞ്ജു ശ്രീലാൽ, ശ്രീകല സുനിൽകുമാർ, മണ്ഡലം കമ്മറ്റി അംഗം ശ്രീലാൽ എന്നിവർ സംസാരിച്ചു.
എസ് സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ് ഭദ്രാപുരി, ഏരിയാ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ ഹരിലാൽ, മോഹൻകുമാർ കൈതക്കുഴി, ഏരിയ വൈസ് പ്രസിഡന്റ് ശ്രീകുമാർ, ഏരിയ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ബൂത്ത് പ്രസിഡണ്ടുമാരായ സജു, പ്രസന്നൻ പിള്ള, അരുൺ എന്നിവർ നേതൃത്വം നൽകി..
@ ജനങ്ങളെ വഞ്ചിച്ചുകൊണ്ട് പീഡനക്കേസ് പ്രതിക്ക് ഒത്താശ നൽകുന്ന സിപിഎം - കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് വരുംദിവസങ്ങളിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും, വാർഡ് മെമ്പർ രതീഷിനെ അയോഗ്യനാക്കുന്നതിനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി സമർപ്പിച്ചതായും ബിജെപി അംഗങ്ങൾ അറിയിച്ചു.
സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയതായി അറിയിച്ച വാർഡ് മെമ്പർ രതീഷ് കുമാറിനെ സംരക്ഷിക്കുന്ന സമീപനമാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി നേതൃത്വം സ്വീകരിക്കുന്നത് ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ശ്യാംപ്രവീൺ പറഞ്ഞു.
No comments:
Post a Comment