മാരകായുധങ്ങളുമായി
ചാത്തന്നൂർ : മാരകായുധങ്ങളുമായി ഹോട്ടലിന് നേരെ ഗുണ്ടാസംഘത്തിന്റെ
ആക്രമണം കേസെടുക്കാതെ പോലിസ്
ഹോട്ടലിന് നേരെ ഗുണ്ടാസംഘത്തിന്റെ
ആക്രമണം കേസെടുക്കാതെ പോലിസ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ട് മണിയോടെ പാരിപ്പള്ളി മീനമ്പലം ജംഗഷനിലുള്ള ഹോട്ടൽ വിനായകിന് നേരെയാണ് വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി ഗുണ്ടാസംഘം ആക്രമണം നടത്തിയത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെയും ആക്രമിച്ച ഗുണ്ടാസംഘം പ്രദേശത്ത് ഭീതി പരത്തി. ഹോട്ടലിൽ ആക്രമണം നടക്കുന്നത് അറിഞ്ഞു ഓടികൂടിയ നാട്ടുകാരെ വടിവാൾ ഉൾപ്പടെയുള്ള മാർക്കായുധകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.ആക്രമണം നടന്ന് ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടും
പരിക്കേറ്റ ഹോട്ടൽ ഉടമയെ ആശുപത്രിയിൽ എത്തി മൊഴിയെടുക്കാൻ പോലിസ് എത്തിയിട്ടില്ല ഷൈൻ, അജിനാസ്, അഷ്‌കർ, കുഞ്ഞൻ എന്ന് വിളിക്കുന്ന മനോജ് എന്നിവരെ പ്രതികളാക്കി കടയുടമ പോലിസിൽ പരാതി നൽകിയിട്ടുണ്ട്. സിപിഎം ഒത്താശയോടെ കേസ് അട്ടിമറിയ്ക്കാനാണ് പോലിസ് ശ്രമിക്കുന്നത് എന്ന് വ്യാപരിവ്യവസായികളും നാട്ടുകാരും ആരോപിക്കുന്നു.
No comments:
Post a Comment