,കൊല്ലം: സിപിഎം ന് വിറ്റ് തുലയ്ക്കാൻ സൊസൈറ്റിയിൽ നിന്നും സിപിഐ പ്രതിനിധികളെ ഒഴിവാക്കിയെന്ന് ആരോപണം.ഇത്തിക്കര റൂറൽ മാർക്കറ്റിംഗ് സൊസൈറ്റിയിൽ സി പി ഐക്ക് പ്രാതിനിധ്യം നഷ്ടമായത് സി
പി ഐയിലെ ചില നേതാക്കൾ സി പി എമ്മുമായി നടത്തിയ ഒത്തുകളിയിലൂടെയെന്ന് ആരോപണം.
ഒത്തുകളി പുറത്തുവരാതിരിക്കാൻ മാർക്കറ്റിംഗ് സൊസൈറ്റിയിലെ മുൻ അംഗങ്ങൾക്കെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാൻ നീക്കം നടത്തുകയാണെന്നും ആരോപണമുയരുന്നു. ഇതിന്റെ മുന്നോടിയായി മുൻ അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് അംഗങ്ങൾ നൽകിയ മറുപടി വിരൽ ചൂണ്ടുന്നത് നേതാക്കൾ നടത്തിയ ഒത്തുകളിയിലേക്കാണ്. അതോടെ മറുപടി ബന്ധപ്പെട്ട നേതാക്കൾ രഹസ്യമാക്കി വച്ചുകൊണ്ടാണ് അംഗങ്ങൾക്കെതിരെ നടപടിക്ക് മുതിരുന്നതെന്നറിയുന്നു. സൊസൈറ്റി തെരഞ്ഞെടുപ്പ് വിവാദത്തോടെ സി പി ഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയിലെ ചേരിതിരിവും പുറത്തുവരുന്നു. സൊസൈറ്റി തെരഞ്ഞെടുപ്പ് പാർട്ടിയെ അറിയിക്കാത്ത സൊസൈറ്റിയിലെ മുൻ സി പി ഐ അംഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നാണ് ഔദ്യോഗിക പക്ഷം പ്രചരിപ്പിക്കുന്നത്. അതിനെ ചെറുക്കാനാണ് മറുപക്ഷത്തിന്റെ തീരുമാനം.
മാർക്കറ്റിംഗ് സൊസൈറ്റിയിലെ തെരഞ്ഞെടുപ്പ് വിവരം പാർട്ടി ലോക്കൽ കമ്മിറ്റി നേതാക്കളെ അറിയിച്ചിരുന്നവെന്നാണ് അവിടെ അംഗങ്ങളായിരുന്ന സി പി ഐ പ്രതിനിധികൾ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്. എന്നിട്ടും തെരഞ്ഞെടുപ്പ് വിവരം മൂടിവക്കുകയായിരുന്നുവെന്ന് അവരെ അനുകൂലിക്കുന്ന വിഭാഗം ആരോപിക്കുന്നു. ജൂൺ 21നായിരുന്നു മാർക്കറ്റിംഗ് സൊസൈറ്റി ഭരണസമിതി തെരഞ്ഞെടുപ്പ്. ഇക്കാര്യം മാർച്ച് 20ന് പാർട്ടി ലോക്കൽ കമ്മിറ്റി ഭാരവാഹികളെ
അറിയിച്ചുവെന്നാണ് മറുപടി കത്തിൽ പറയുന്നത്. എന്നിട്ടും തെരഞ്ഞെടുപ്പിനെ കുറിച്ച് നേതാക്കൾ പാർട്ടിയിൽ ചർച്ച ചെയ്യുകയോ നിർദേശങ്ങൾ നൽകുകയോ ചെയ്തില്ല.
സഹകരണ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എൽ ഡി എഫ് നേതൃത്വവും പാർട്ടി ലോക്കൽ കമ്മിറ്റി നേതൃത്വവും അറിഞ്ഞാണ് തീരുമാനങ്ങൾ എടുക്കുക.
എൽ ഡി എഫ് കൺവീനർ മാർക്കറ്റിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ
പ്രതിനിധിയെ അയച്ചിരുന്നു. ഇതിനുള്ള പ്രതിനിധിയെ നിശ്ചയിച്ചതും അംഗീകാര പത്രം ഒപ്പിട്ട് നൽകിയതും എൽ ഡി എഫ് കൺവീനർ ആണ്. സൊസൈറ്റി തെരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം മേയ് 19ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ വന്നിരുന്നു. എന്നിട്ടും മാർക്കറ്റിംഗ് സൊസൈറ്റിയിലെ തെരഞ്ഞെടുപ്പ് സി പി ഐ നേതൃത്വം അറിഞ്ഞില്ല എന്നു പറയുന്നത് സി പി എമ്മുമായി നടത്തിയ ഒത്തുകളിയുടെ ഭാഗമാണെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം.
മാർക്കറ്റിംഗ് സൊസൈറ്റിയുടെ 53 സെൻറ് പുരയിടം സ്വകാര്യ വ്യക്തികൾക്ക് തുച്ചമായ വാടകക്ക് നൽകാൻ സൊസൈറ്റിയുടെ പ്രസിഡൻറായ സി പി എം പ്രതിനിധി നീക്കം നടത്തിയിരുന്നു. ഇതിന് പിന്നിൽ ലക്ഷങ്ങളുടെ അഴിമതിയാണെന്ന് കണ്ടതിനാൽ സി പി ഐയുടെ പ്രതിനിധി അതിനെ എതിർത്തു. അതിനാൽ ഭൂമി വാടക്ക് കൊടുക്കൽ നടപ്പാക്കാനായില്ല. ‘‘നമുക്ക് എന്ത് വേണം അവർ എന്തെങ്കിലും നടത്തിക്കൊള്ളട്ടെ’’ എന്നു പറഞ്ഞ് സി പി ഐയിലെ ചില നേതാക്കൾ സൊസൈറ്റിയിലെ സി പി ഐ പ്രതിനിധികളോട് എതിർപ്പ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും പറയുന്നു. എന്നിട്ടും വഴങ്ങാതെ എതിർപ്പുമായി സി പി ഐ പ്രതിനിധി മുന്നോട്ടുപോയതിനാൽ വാടകക്ക് കൊടുക്കൽ പദ്ധതി നടന്നില്ല. അതോടെ സി പി ഐയുടെ പ്രതിനിധികളെ മാർക്കറ്റിംഗ് സൊസൈറ്റിയിൽ നിന്ന് ഒഴിവാക്കണമെന്ന പരസ്യ നിലപാട് സൊസൈറ്റി പ്രസിഡൻറ് സ്വീകരിച്ചിരുന്നു. സി പി എമ്മിെൻറ ഇംഗിതമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്. സി
പി എമ്മിെൻറ മാത്രം ബോർഡ് വരണമെന്ന ആഗ്രഹത്തോട് കൂടി സി പി
ഐ നേതൃത്വം പ്രവർത്തിക്കുകയാണുണ്ടായത്. അത് സാക്ഷാത്കരിക്കുന്നതിനുവേണ്ടി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിെൻറ അവസാന ദിവസംവരെ ഒരു പാർട്ടി എന്ന നിലയിൽ എടുക്കേണ്ട ഒരു പണിയും എടുക്കാതെ നേതാക്കൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. പാർട്ടിയുടെ അന്തസ് ഉയർത്തിപ്പിടിച്ചും അച്ചടക്കം പാലിച്ചും പ്രവർത്തിച്ച സി പി
ഐ യുടെ മുൻ സൊസൈറ്റി പ്രതിനിധികളുടെ തലയിൽ എല്ലാ കുറ്റവും കെട്ടിവക്കാനാണ് നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നതെന്നും സി പി ഐയിലെ ഒരു വിഭാഗം ചൂണ്ടികാട്ടുന്നു.
No comments:
Post a Comment