പ്രസവത്തെ തുടർന്ന് മരിച്ച
വടക്കേ മൈലക്കാട് ഉഷസ് നിവാസിൽ
ഹർഷയുടെ മകനും യാത്രയായി ഇന്നലെ ഉച്ചയോടെ എൻ എസ് ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത് പ്രസവത്തെ തുടർന്ന്
ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ എൻ എസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ കുഞ്ഞിന്റെ നില വഷളാകുകയും കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടിയം പോലിസ് പെൺകുട്ടിയുടെ ചികിത്സ രേഖകൾ ആശുപത്രിയിൽ നിന്നും പിടിച്ചെടുത്തു അന്വേഷണം ആരംഭിച്ചു.കുഞ്ഞിന്റെ മരണത്തോടെ ജി.എസ്.ജയലാൽ എം എൽ എ പ്രസിഡന്റ് ആയ സഹകരണ ആശുപത്രിയ്ക്ക് എതിരെ പ്രതിക്ഷേധം ശക്തമാകുകയാണ്.
@ ആശുപത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കാൻ വിദഗ്ദ ഡോക്ടർമാരെ ഉൾപ്പെടുത്തി കൊണ്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ചു കൊണ്ട് അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. ഗുരുതരമായ വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഒരു കുടുംബത്തിന് നികത്താനാകാത്ത തീരാനഷ്‌ടം ഉണ്ടായിട്ടും ആശുപത്രി അധികൃതരുടെ തെറ്റിനെ ന്യായികരിച്ചു കൊണ്ട്
തങ്ങളുടെ വീഴ്ച മറച്ചു വയ്ക്കാനാണ് ആശുപത്രി അധികൃതർ തുടക്കം മുതൽ ശ്രമിക്കുന്നത് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
@ ചികിത്സ പിഴവ് മൂലമുള്ള പെൺകുട്ടിയുടെ മരണം കൊലക്കുറ്റത്തിന് കേസ് എടുക്കണം-ബിജെപി
ആദിച്ചനല്ലൂർ പഞ്ചായത്തിലെ മൈലക്കാട് സ്വദേശിനി പ്രസവ സമയത്ത് മരിച്ച സംഭവം, ചികിത്സ പിഴവ് മൂലം ആണെന്നും ഇതിനു ഉത്തരവാദികൾ ആയ മുഴുവൻ ആളുകൾക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ശ്യാംപ്രവീൺ
ആവശ്യപ്പെട്ടു. ഗർഭം സ്ഥിതീകരിച്ചത് മുതൽ മേവറം അഷ്ടമുടി ആശുപത്രിയിൽ ആണ് ചെക്ക് അപ്പിന് പോയിരുന്നത്. പ്രസവ ദിവസം പോലും പൂർണ ആരോഗ്യവതി ആയിരുന്നു പെൺകുട്ടിയുടെയും കുഞ്ഞിന്റെയും
മരണത്തെ കുറിച്ച് ഉന്നത പോലീസ് അധികാരികൾ അന്നെഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
No comments:
Post a Comment