Wednesday, 6 July 2022

യാത്രാസൗകര്യമില്ല; വലഞ്ഞ് വിദ്യാർഥികൾ...

യാത്രാസൗകര്യമില്ല വലഞ്ഞ് വിദ്യാർഥികൾ.

കൊല്ലം: പതിവിലും നേരത്തെ കോളജുകളിൽ എത്താൻ ആവശ്യത്തിനു യാത്രാസൗകര്യമില്ലാതെ വിദ്യാർഥികൾ. ഗ്രാമീണ മേഖലയിൽ നിന്നും കിലോമീറ്ററുകൾ നടന്നാണ് വിദ്യാർത്ഥികൾ കൊല്ലം ജില്ലാ ആസ്ഥാനത്തുള്ള കോളേജുകളിൽ എത്തുന്നത്. കെ എസ് ആർ ടി സിയുടെയും യാതൊരു ദയയും ഇല്ലാത്ത സ്വകാര്യ ബസുകളും വിദ്യാർത്ഥികളെ അവഗണിക്കുകയാണ് എന്ന് അധ്യാപകരും രക്ഷാകർത്താക്കളും പറയുന്നു. കൊവിഡ് കാലത്തെ പുതുക്കിയ സമയം ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെ മിക്ക കോളജുക ളിലും രാവിലെ 8.30 - 9.00 മണിയോടെ ക്ലാസുകൾ തുടങ്ങുന്നുണ്ട്. ട്യുഷൻ സെന്ററുകളിൽ അതിരാവിലെയും 
എന്നാൽ ഗതാഗതസൗകര്യങ്ങൾ പൂർവ സ്ഥിതിയിലാകാത്തതിനാൽ വിദ്യാർഥികളും അധ്യാപകരും ബുദ്ധിമുട്ടുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്ക് പുലർച്ചെയുള്ള ക്ലാസും ബസുകളുടെ കുറവും മൂലം
ബുദ്ധിമുട്ടുണ്ടാക്കുന്നത്. ക്ലാസുകൾ നടത്തുന്നതിനായി മുന്ന് സമയക്രമം സർക്കാർ നിർദേശിച്ചിരുന്നു. രാവിലെ 8.30 മുതൽ 1.30 വരെ ഒറ്റ സെഷൻ, 9 മുതൽ 3 വരെ,9.30 മുതൽ 30 വരെ. ഉച്ചയ്ക്ക് ക്ലാസ് വിടാമെന്നതിനാൽ മിക്ക കോളജുകളും 8.30 മുതലുള്ള ഒറ്റ സെഷ നാണ് തിരഞ്ഞെടുത്തത്. കുട്ടികൾ കോളജിലിരുന്ന് ഉച്ചഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഈ തീരുമാനമെടുത്തത്. പക്ഷേ, ദൂരെ സ്ഥലങ്ങളിൽ നിന്ന് ബസുകളെ മാത്രം ആശ്രയിച്ച് പഠിക്കാനെത്തുന്ന വിദ്യാർഥികളെയും അധ്യാപകരെ
യും ഈ തീരുമാനം ഏറെ ബുദ്ധിമുട്ടിലാക്കി. അതി രാവിലെ വീട്ടിൽനിന്ന് ഇറങ്ങി ഉച്ചഭക്ഷണം പോലും കഴിക്കാനാകാതെ വൈകിട്ട് ബസിൽ വീട്ടിൽ തിരിച്ചെത്തെണ്ട സ്ഥിതിയാണ് ഒരു കൂട്ടം വിദ്യാർഥികൾക്ക് അതി രാവിലെ ബസുകൾ കുറവാണെന്നതും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. 

രാവിലെ 8.30ന് എത്തി ഉച്ചവരെ ക്ലാസുകൾ എടുത്താലും വീട്ടിൽ പോകാൻ അനുവദിച്ചില്ലെന്ന് ചില കോളജുകളിലെ അധ്യാപകർ പരാതി ഉയർത്തി. ദൂരെ സ്ഥലങ്ങളിൽ നിന്ന് ജോലിക്കെത്തുന്ന അധ്യാപകരെയാണ് ഇ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതേസമയം വിദ്യാർഥികളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടും അനങ്ങാപ്പാറ നയമാണ് ജില്ലാ ഭരണകൂടത്തിന്റെയും കെ എസ് ആർ ടി സിയുടെയും ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.  കെ എസ്ആർ ടി സി ബസുകൾ പൂർണതോതിൽ സർവിസ് നടത്തുന്നുണ്ടെന്ന് കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ പറയുമ്പോൾ കൊറോണയ്ക്ക് മുൻപേ ഉള്ള ഗ്രാമീണ ബസുകൾ പലതും കട്ടപ്പുറത്ത് ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

@ സ്വകാര്യ ബസുകളുടെ കുറവ് ജില്ലയില്‍ യാത്രാ ക്ലേശത്തിന് കാരണമാവുന്നു.  ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളാണ്. രാവിലെയും, വൈകുന്നേരവും ബസുകളുടെ കുറവ് മൂലം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താന്‍ പാടുപെടുകയാണ്.
ഉള്‍പ്രദേശങ്ങളിലാണ് ബസുകളുടെ കുറവ് ഏറെ ബാധിക്കുന്നത്. ചവിട്ട് പടിയില്‍ നിന്നും, ബസിന്റെ പിറകിലുള്ള കമ്പികളില്‍ തൂങ്ങിയും അപകടനിലയിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്നത്. നിയമപാലകരും, സ്‌കൂളധികൃതരുമൊക്കെ നോക്കി നില്‍ക്കെ തന്നെയാണ് വിദ്യാര്‍ത്ഥികളുടെ ഈ ദുരിത യാത്ര.
സ്വകാര്യ ബസുകളെ മാത്രമുള്ള മേഖലയിലാണ് വിദ്യാർത്ഥികൾ യാത്ര ദുരിതം അനുഭവിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താന്‍ വൈകുന്നതിന് സ്‌കൂളൾ കോളേജ് 
അധികൃതരുടെ ശകാരം കുട്ടികള്‍ ഏറ്റുവാങ്ങുമ്പോള്‍ വീട്ടിലെത്താന്‍ വൈകുന്നത് രക്ഷിതാക്കളെ ആശങ്കയിലുമാക്കുന്നുണ്ട്.
അതിനിടെ സ്വകാര്യ ബസുകള്‍ മുന്നറിയിപ്പില്ലാതെ റൂട്ടുകള്‍ വെട്ടികുറക്കുന്നതും യാത്രാ ക്ലേശത്തിന് കാരണമാകുന്നതായും ആക്ഷേപമുണ്ട്

@ വിദ്യാർത്ഥികൾക്ക് 
സ്റ്റുഡന്‍സ് ഒണ്‍ലി ബസുകള്‍ അനുവദിക്കാൻ കെ എസ് ആർ ടി സി തയ്യാറാകണം ജില്ലാ ഭരണകൂടം അതിനുവേണ്ട നടപടികൾ സ്വീകരിക്കണം. വിദ്യാർത്ഥികളുടെ യാത്രദുരിതം പരിഹരിക്കാൻ 
സ്റ്റുഡന്‍സ് ഒണ്‍ലി ബസുകള്‍ക്കായി ജില്ലയിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ മുഖ്യമന്ത്രിയ്ക്ക്  നിവേദനം നല്‍കാനുള്ള ഒരുക്കത്തിലുമാണ്. 

No comments:

Post a Comment