Friday, 1 July 2022

നഗരമധ്യത്തിൽ മഴ പെയ്താൽ വെള്ളകെട്ട് ജനങ്ങൾക്ക് യാത്ര ദുരിതം.

പരവൂർ നഗരത്തിൽ വെള്ളകെട്ട് ജനങ്ങൾക്ക് യാത്ര ദുരിതം 
പരവൂർ: നഗരമധ്യത്തിൽ മഴ പെയ്താൽ വെള്ളകെട്ട് ജനങ്ങൾക്ക് യാത്ര ദുരിതം. ആശാസ്ത്രിയമായി നിർമ്മിച്ച റോഡുകളിൽ ട്രയിനേജ് സംവിധാനമില്ലാത്തത് മൂലമാണ് നഗരഹൃദയത്തിലേക്ക് വെള്ളം ഒഴുകി വന്ന് വെള്ളകെട്ടുണ്ടാകുന്നത് അത് കൊണ്ട് തന്നെ മഴ പെയ്താൽ പരവൂർ നഗരത്തിലൂടെയുള്ള യാത്ര ദുഷ്കരമായി മാറുന്നു.
ഇത് കച്ചവടകാർക്കും 
കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി മാറി. പാരിപ്പള്ളി റോഡിൽ നിന്നും പൊഴിക്കര റോഡിൽ നിന്നും ഒഴുകിവരുന്ന വെള്ളമാണ് നഗരമധ്യത്തിൽ തങ്ങി  നിന്ന് 
വെള്ളക്കെട്ടിന് കാരണമായി മാറുന്നത്. തെക്കുംഭാഗം റോഡിൽ ഓടയുണ്ടെങ്കിലും വെള്ളം ഒഴുക്കിവിടാനുള്ള നടപടിയില്ല. 
മുൻസിപ്പാലിറ്റിയിലെ പൊതു മരാമത്ത് 
അധികൃതർ 
വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് ദുരിതത്തിന് കാരണമായിരിക്കുന്നത്.
വെള്ളകെട്ടിൽ കൂടി 
അമിതവേഗതയില്‍ വാഹനങ്ങള്‍ ഓടിച്ചു പോകുന്നതും  കാല്‍നടയാത്രക്കാര്‍ക്കും കച്ചവടകാർക്കും 
ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.അടിയന്തിരമായി വെള്ളകെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.


No comments:

Post a Comment