Friday, 5 August 2022

52ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകര തേടിയിറങ്ങിയവർക്ക് ഇരുട്ടടിയായി കാലാവസ്ഥ വ്യതിയാനം.

കൊല്ലം : 52ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകര തേടിയിറങ്ങിയവർക്ക് ഇരുട്ടടിയായി കാലാവസ്ഥ വ്യതിയാനം.ട്രോളിംഗ് നിരോധനം നീക്കിയതിന് പിന്നാലെ കാറ്റും കോളും കാരണം കടലിൽ പോകരുത് എന്ന സർക്കാർ അറിയിപ്പ് കൂടി വന്നതോടെ പട്ടിണിയിലായ മത്സ്യ തൊഴിലാളി കുടുംബങ്ങൾ മുഴുപട്ടിണിയിലേക്ക് മാറി കൂടാതെ 
സംസ്ഥാന സർക്കാർ മണ്ണെണ്ണയുടെ സബ്സിഡി വർദ്ധിപ്പിക്കാത്തതും മണ്ണെണ്ണ വില വർദ്ധനവും മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു.
ഡീസൽ വില വർദ്ധന കാരണം കടുത്ത പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നതിന് പുറമേയാണ് മണ്ണെണ്ണയുടെ വില കൂടി വർധിച്ചത്. ഇതെല്ലാം കൊണ്ട് തന്നെ 
 ജില്ലയിൽ മത്സ്യബന്ധന മേഖലയിൽ പണിയെടുക്കുന്ന പതിനായിരകണക്കിന് വരുന്ന  തൊഴിലാളികളുടെ ജീവിത മാർഗമാണ് അനിശ്ചിതത്തിലാകുന്നത്. ചെറുതും വലുതുമായ വളങ്ങൾ മണ്ണെണ്ണ ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. 2015 അവസാനത്തിലാണ് മത്സ്യഫെഡ് മണ്ണെണ്ണയ്ക്ക് 25രൂപ സബ്സിഡി ഏർപ്പെടുത്തിയത്. അന്ന് ലിറ്ററിന് 42രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇപ്പോൾ അത് നൂറ് കടന്നിട്ടും സബ്സിഡി വർദ്ധിപ്പിക്കാനോ തുക കൃത്യമായി നൽകാനോ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് പ്രതിഷേധം ഉണ്ടാക്കുന്നു. മണ്ണെണ്ണയുടെ സബ്സിഡി വിതരണം വൈകുന്നത് ചെറുവള്ളക്കാരെയും ദോഷകരമായി ബാധിച്ചു. 82രൂപയായിരുന്ന മണ്ണെണ്ണ വില ലിറ്ററിന് 20രൂപയുടെ വർദ്ധന വന്നതോടെ 102രൂപയിലെത്തി.
സംസ്ഥാന സർക്കാർ സബ്‌സിഡി വർദ്ധിപ്പിക്കണമെന്ന ആവശ്യമാണ് തൊഴിലാളികൾ ഉയർത്തുന്നത്.
സംസ്ഥാന സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് മൊത്തവരുമാനത്തിന്റെ അഞ്ച് ശതമാനം മത്സ്യബന്ധന വളങ്ങൾ സർക്കാരിലേക്ക് അടയ്ക്കണമെന്ന നിർദേശവും മേഖലയ്ക്ക് തിരിച്ചടിയായി.
മത്സ്യ ലഭ്യതക്കുറവും ന്യായ വില ലഭിക്കാത്തതും നഷ്ടം ഇരട്ടിയാക്കി. പലപ്പോഴും ഇന്ധന ചെലവിനു കാശ് പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. കടൽക്ഷോഭവും കാലാവസ്ഥാ
വ്യതിയാനവും മൂലം മത്സ്യമേഖലയിൽ വറുതിയുടെ കാലമാണ്.
ട്രോളിംഗ് നിരോധനം നീങ്ങിയിട്ടും ബോട്ടുകൾ ഹാർബറുകളിൽ കെട്ടിയിട്ടിരിക്കുകയാണ് . വളങ്ങൾ കടലിൽ ഇറക്കാൻ ബാങ്ക് വായ്പയെടുത്തും കൊള്ളപ്പലിശയ്ക്ക് കടംവാങ്ങുകയാണ് പതിവ്. വായ്പാ തിരിച്ചടവിനും പലിശ
നൽകുന്നതിനുമുള്ള പണം പോലും
ലഭിക്കാതാകുന്നതോടെ
മത്സ്യത്തൊഴിലാളികൾ
കടക്കെണിയിലാകും. കാലാവസ്ഥാ
വ്യതിയാനം മൂലം മത്സ്യസമ്പത്ത് കുറഞ്ഞതിനാൽ ചാകര
പ്രത്യക്ഷപ്പെടാത്തതും സ്ഥിതി വഷളാക്കുന്നു.

" മത്സ്യത്തൊഴിലാളികൾക്ക്
കേന്ദ്രസർക്കാർ നൽകുന്ന 
 ആനുകൂല്യങ്ങൾ  സംസ്ഥാന സർക്കാർ നടപ്പിലാക്കാതെ 
 പ്രഖ്യാപനത്തിൽ ഒതുക്കുകയാണ് പതിവ്. മണ്ണെണ്ണയുടെ സബ്സിഡി വിതരണം പോലും സംസ്ഥാന സർക്കാർ 
 മറച്ചുവെച്ച് കൊണ്ട് നി
യമസഭയെ പോലും മന്ത്രി തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മണ്ണെണ്ണയുടെ സബ്‌സിഡി വിതരണം അട്ടിമറിയ്ക്കാനാണ് ശ്രമിക്കുന്നത് 
മത്സ്യത്തൊഴിലാളികൾക്ക് 25 രൂപയ്ക്ക് മണ്ണെണ്ണ ലഭ്യമാക്കാൻ സബ്‌സിഡി നൽകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. മണ്ണെണ്ണയുടെ സബ്സിഡി വർദ്ധിപ്പിക്കുകയും ഡീസലിന് സബ്സിഡി ഏർപ്പെടുത്തുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

No comments:

Post a Comment