ജോലിയുണ്ടെങ്കിലും അർഹതപ്പെട്ട വേതനം കൃത്യമായി ലഭിക്കാതെ വലയുകയാണ് ആശാപ്രവർത്തകർ.
കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ആയിരം ജനസംഖ്യക്ക് ഒരു ആശവര്‍ക്കര്‍ എന്ന നിലയില്‍ നാടിന്റെ വിവിധ മേഖലയില്‍ നിയോഗിച്ചിട്ടുള്ള ആയിരക്കണക്കിന് ആശാവര്‍ക്കര്‍മാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന സഹിക്കാവുന്നതിനും ഒരു പരിധിയുണ്ടെന്ന് ആശാവർക്കർമാർ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ
ജൂണിലെ ബത്തയും വേതനവും 20 ദിവസത്തോളം വൈകിയാണ് അവർക്ക് ലഭിച്ചത്. ജൂലൈ മാസത്തെയും വൈകുമെന്ന സൂചനയാണ്. ഓരോ ഗ്രാമത്തിലും പരിശീലനം സിദ്ധിച്ച സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്നത് ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് അത് കൊണ്ടു തന്നെ ആരോഗ്യമേഖലയിൽ വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ വിഭാഗത്തിന് അർഹമായ വരുമാനം ലഭിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. ആഴ്ചയിൽ മൂന്നുദിവസം ജോലി ചെയ്താൽ മതിയെന്നാണ് ചട്ടം. എന്നാൽ, ജില്ലയിലെ 936-ഓളം വരുന്ന ആശാപ്രവർത്തകർ മുഴുവൻ ദിവസവും ജോലിചെയ്യേണ്ട സ്ഥിതിയാണ്. അതിൽ പരാതിയില്ലെങ്കിലും ചെയ്യുന്ന തൊഴിലിന് അർഹമായ വേതനം
ലഭിക്കുന്നില്ലെന്നാണ് ഇവരുടെ സങ്കടം. സംസ്ഥാന സർക്കാരിന്റെ 6000 രൂപ ഓണറേറിയവും കേന്ദ്രസർക്കാരിന്റെ 2000 രൂപ ഇൻസന്റീവുമാണ് ഇവരുടെ പ്രധാന വരുമാനം.കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ലഭിച്ചത് മാസത്തിൽ 1000രൂപയാണ്. ഇത് കൂടാതെ മാസത്തിൽ ഒരു വയസിന്
താഴെയുള്ള കുട്ടികളുള്ള 20 വീടുകൾ സന്ദർശിച്ചാൽ 500 രൂപ, ഒറ്റയ്ക്ക് താമസിക്കുന്നവർ, കിടപ്പുരോഗികൾ എന്നിങ്ങനെയുള്ള 20 വീടുകൾ സന്ദർശിച്ചാൽ 500 രൂപ എന്നിങ്ങനെയാണിത്.
ഓണറേറിയം ലഭിക്കുന്നതിനായുള്ള പത്ത് നിബന്ധനകൾ പാലിച്ചാൽ 600 രൂപ വച്ചാണ് നൽകുന്നത്. ഇതിൽ പ്രധാനമായും ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള ജോലി, വാർഡ് ആരോഗ്യ റിപ്പോർട്ട് തയ്യാറാക്കൽ, വാർഡ് അവലോകന യോഗം നടത്തൽ, സബ് സെന്റർ, പഞ്ചായത്ത് അവലോകനയോഗങ്ങളിൽ പങ്കെടുക്കുൽ, ഇമ്യൂണൈസേഷൻ ക്ലിനിക്ക് ജോലി, പാലിയേറ്റീവ് ഹോംകെയർ തുടങ്ങിയവയാണ്.21-ഓളം വരുന്ന ഇൻസന്റീവ് നിബന്ധനകളുമുണ്ട്. ഈ പറഞ്ഞവയിൽ ഏതെങ്കിലും പൂർത്തീകരിച്ചില്ലെങ്കിൽ ഓണറേറിയത്തിലും ഇൻസെന്റീവിലും നിശ്ചയിച്ച തുകയിൽ കുറവുവരും. കോവിഡുകാലത്തുൾപ്പെടെ മുൻനിരയിൽനിന്ന് പ്രവർത്തിച്ച ഈ വിഭാഗത്തിന്റെ കഷ്ടപ്പാടിന് മുന്നിലാണ് സർക്കാരുകൾ കണ്ണടയ്ക്കുന്നത്.
@ ആശാവർക്കാർമാർക്ക്
ജോലികൾ നിരവധി
ആരോഗ്യവിദ്യാഭ്യാസം നല്‍കുകയെന്നതാണ് കഴിഞ്ഞ ആശമാരുടെ മുഖ്യ ചുമതല. പ്രസവം ആശുപത്രിയില്‍ തന്നെ ആക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിച്ചെടുക്കുക, കുട്ടികളെ അതാതുഘട്ടത്തില്‍ ക്ലിനിക്കുകളില്‍ എത്തിക്കുക, കുടുംബാസൂത്രണം സംബന്ധിക്കുന്ന അവബോധം നല്‍കുക, ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിനായി ആശുപത്രികളുടെ സഹായം നേടിക്കൊടുക്കുക തുടങ്ങി അതീവഗൗരവമുള്ള ചുമതലകളാണ് ഇവര്‍ ഏറ്റെടുക്കുന്നത്.വാർഡിൽ നടക്കുന്ന ആരോഗ്യപ്രവർത്തനങ്ങൾ
ആശാവര്‍ക്കര്‍മാർ റിപ്പോര്‍ട്ടാക്കി റിവ്യുമീറ്റിംഗില്‍ സമര്‍പ്പിക്കണം. എന്നാല്‍ അസുഖമോ മറ്റ് എന്തെങ്കിലും അത്യാവശ്യമോ കാരണം കൊണ്ട് ആശാവര്‍ക്കര്‍മാര്‍ മീറ്റിംഗില്‍ പങ്കെടുത്തില്ലെങ്കില്‍ ഓണറേറിയം ലഭിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മാത്രമല്ല ഒരു ആശാവര്‍ക്കര്‍ അഞ്ച് കുട്ടികളെ ഇമ്മ്യൂണൈസേഷന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് കൊടുത്തില്ലെങ്കിലും ഓണറേറിയം ലഭിക്കില്ല. പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് കിടപ്പിലായ രോഗികളുടെ അടുത്ത് മൂന്ന് ദിവസം സന്ദര്‍ശനം നടത്തി അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങൾ നടത്തണം.
ഇതെല്ലാം കഴിഞ്ഞാണ് ഇപ്പോൾ ഉള്ള
No comments:
Post a Comment