ഒരുവർഷം മുൻപാണ് നിതിനും പാലാ സ്വദേശികളായ രണ്ടുപേരും സയന്റിഫിക് സ്നേക് റെസ്‌ക്യൂവറായത്. പാമ്പുകളെ പിടിക്കാനായി കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകളും പിന്നീട് എരുമേലി ഫോറസ്റ്റ് ഓഫീസിൽ പ്രാക്ടിക്കൽ ക്ലാസുകളുമുണ്ടായിരുന്നു. ജില്ലയിൽ 28 സയന്റിഫിക് റെസ്‌ക്യൂവർമാർ ഉണ്ടെന്നും ജോസഫ് തോമസ് പറഞ്ഞു. കടപ്ലാമറ്റം മൂന്നുതോട് ഭാഗത്ത് കളപ്പുരയ്ക്കൽ സണ്ണി തോമസിന്റെ വീടിന് സമീപത്തുനിന്ന് വിവിധ ദിവസങ്ങളിലായി ഒരേ മാളത്തിൽനിന്ന് ആറ് മൂർഖൻ പാമ്പുകളെയാണ് സംഘം പിടിച്ചത്. വിറകുപുരയോടുചേർന്ന കൈയാല പൊത്തിൽനിന്നാണ് ഏഴ് അടി നീളമുള്ള പാമ്പുകളെ പിടികൂടിയത്. അന്തീനാട് പ്ലാത്തോട്ടത്തിൽ ജോസഫ് തോമസ്, മേലുകാവുമറ്റം സ്വദേശി ഷെൽഫി എന്നിവരും പാമ്പുകളെ പിടിക്കാൻ ഒപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക്
വൈകീട്ട്
പാമ്പ് കല്ലിനടിയിൽ നിന്ന് പുറത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ മീൻപിടിക്കാൻ ഉപയോഗിക്കുന്ന ഉടക്കുവല കല്ലിനുചുറ്റും വിരിച്ച് പാമ്പ് പുറത്തുപോകാത്ത വിധത്തിലാക്കി.
പാമ്പിനെ വലയംചെയ്തുവച്ചിരുന്ന വല പൊട്ടിക്കുന്ന ശബ്ദംകേട്ട് ടോർച്ചടിച്ചുനോക്കിയപ്പോൾ വീണ്ടും മൂർഖനെ കണ്ടു. വലയിൽ കുടുങ്ങിയ പാമ്പ് വലമുറിച്ച് കല്ലുകൾക്കിടയിലേക്ക് കയറിപ്പോയി.
ശനിയാഴ്ച രാവിലെ
തിങ്കളാഴ്ച രാവിലെ ഒൻപത് മണി
ഗ്രാമപ്പഞ്ചായത്തംഗം ബി.ആർ. മഞ്ജീഷിനെ വിളിച്ച് പാമ്പ് ഇപ്പോഴും അവിടെയുണ്ടോയെന്ന് വാവ സുരേഷ് ചോദിച്ചു. പാമ്പിനെ ഉടക്കുവല ഉപയോഗിച്ച് വളഞ്ഞ് െവച്ചിരിക്കുകയാണെന്നും അവിടെനിന്ന് പോകില്ലെന്നും അറിയിച്ചു.
ഉടൻ വരാമെന്ന് വാവ സുരേഷ് അറിയിക്കുന്നു
ഉച്ചകഴിഞ്ഞ് മൂന്നുമണി
സമയം 3.10
ജലധരന്റെ വീട്ടിലെത്തിയ വാവ സുരേഷ് വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കരിങ്കല്ലുകൾ മാറ്റിത്തുടങ്ങി. ഇതിനു മുകളിലുള്ള കൽക്കെട്ടും പൊളിച്ചു.
വാവ സുരേഷ് മൂർഖൻപാമ്പിനെ പിടിക്കാനെത്തിയതറിഞ്ഞതോടെ പ്രദേശവാസികൾ വീടിന് സമീപം തമ്പടിച്ചു.
സമയം 3.45
കരിങ്കൽകെട്ട് പൊളിക്കുന്നതിനിടെ മൂർഖൻ പുറത്തേക്ക് ചാടി. ഉടൻ വാവ സുരേഷ് മൂർഖനെ വാലിൽ തൂക്കിയെടുത്തു.
സമയം 4.00
മൂർഖൻപാമ്പിനെ പ്ലാസ്റ്റിക് ടിന്നിൽ കയറ്റാൻ ശ്രമം. അത് നടക്കാതായതോടെ ചാക്ക് ആവശ്യപ്പെട്ടു. വീട്ടുകാർ ചാക്ക് നൽകി.
സമയം 4.10
ചാക്കിൽ കയറ്റാനുള്ള ശ്രമത്തിനിടെ മൂന്നുതവണ പാമ്പ് ചാക്കിനുള്ളിൽനിന്ന് പുറത്തുചാടി.
സമയം 4.20
പാമ്പിനെ ചാക്കിൽ കയറ്റുന്നതിനുള്ള ശ്രമത്തിനിടയിൽ കൈയിൽ തൂക്കിപ്പിടിച്ചിരുന്ന പാമ്പ് വാവ സുരേഷിന്റെ കാലിൽ കൊത്തി.
സമയം 4.25
കടിച്ച മൂർഖനെ വലിച്ചെറിഞ്ഞ വാവ സുരേഷ് കടിച്ചഭാഗത്ത് കൈകൾ അമർത്തി രക്തം പുറത്തേക്ക് കളഞ്ഞു.
സമയം 4.30
കരിങ്കൽ കെട്ടിന്റെ ഭാഗത്തേക്ക് ഇഴഞ്ഞ മൂർഖനെ വീണ്ടും വാവ സുരേഷ് പിടികൂടി വലിയ ടിന്നിലാക്കി വാഹനത്തിൽവെച്ചു.
സമയം 4.32
എത്രയും വേഗം ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ വാവ സുരേഷ് ആവശ്യപ്പെട്ടു.
സമയം 4.35
പഞ്ചായത്തംഗം ബി.ആർ.മഞ്‌ജീഷിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്
സമയം 4.45
പള്ളത്തെത്തിയതോടെ ആരോഗ്യനില വഷളായി. അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ വാവ സുരേഷ് ആവശ്യപ്പെട്ടു. കോട്ടയത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചശേഷം പിന്നീട് വിദഗ്ധചികിത്സയ്ക്കായി മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മൂർഖന്റെ വിഷം ഏൽക്കുന്നത് ഞരമ്പുകളിൽ
ഗാന്ധിനഗർ: മൂർഖന്റെ കടിയേറ്റാൽ വിഷം ഏൽക്കുന്നത് ഞരമ്പുകളെയും നാഡീവ്യൂഹത്തെയുമാണ്. കടിയേറ്റെന്ന് സംശയം ഉണ്ടായാൽപോലും ഉടൻ വൈദ്യസഹായം തേടിയില്ലെങ്കിൽ മരണകാരണമായേക്കാമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ. ഡോ. ആർ.പി.രഞ്ജിൻ.
വിഷം ഞരമ്പുകളെയും നാഡീവ്യൂഹത്തെയും ബാധിച്ചാൽ ശ്വാസതടസ്സം, ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങി ഗുരുതരമായ പ്രശ്നങ്ങളാണുണ്ടാകുക.
വിഷം ശരീരത്തിലേറ്റാൽ ആദ്യം പ്രവർത്തിക്കുക കൺപോളകളിലാണ്. ഇതിനാലാണ് മുൻകാലത്ത് പാമ്പു കടിയേറ്റാൽ രോഗി ഉറങ്ങാൻ പാടില്ല എന്ന് പറഞ്ഞിരുന്നത്. ഇതിനാൽ പ്രതിരോധ മരുന്ന് ഉടൻ നൽകണം. സമയം നഷ്ടപ്പെടുത്താതെ ആശുപത്രിയിലെത്തിക്കണം
No comments:
Post a Comment