@ സി പി എമ്മിനെതിരെയും വിമർശനം
സിപിഎം പ്രവർത്തകരുടെ നിസ്സഹകരണം ഇടതുശക്തികേന്ദ്രങ്ങളിൽ വൻതോതിൽ വോട്ട് ചോർന്നതായി സിപിഐ അവലോകന യോഗത്തിൽ അംഗങ്ങൾ പറഞ്ഞു പൂതക്കുളവും പരവൂരും ചിറക്കരയിലും ഉണ്ടായ വോട്ട് കുറവ് അതിന്റെ തെളിവാണ്. സിപിഎം ഒറ്റയ്ക്ക് ഭരിച്ചിരുന്ന പൂതക്കുളവും ഇരു പാർട്ടികളുടെയും. ശക്തികേന്ദ്രമായിരുന്ന ചിറക്കരയും കൈവിട്ട അവസ്ഥയിലാണ് രണ്ടിടത്തും പാർട്ടി പ്രവർത്തനം നിലച്ചിരിക്കുന്നു കമ്മിറ്റികൾ കടലാസ്സിൽ ഒതുങ്ങിയെന്നുമുള്ള സ്വയം വിമർശനം നടത്തി
@ സ്ഥാനാർഥി സ്വന്തം നിലയിൽ നടത്തിയ പ്രവർത്തനം ദോഷമായി.
ഇടതുമുന്നണിയുമായി കൂടിയാലോചന ഇല്ലാതെ സ്ഥാനാർഥിയുടെ സ്വന്തം നിലയിലുള്ള പ്രവർത്തനം പാർട്ടിയ്ക്ക് ദോഷം ചെയ്തു.ബന്ധുക്കളെയും ബന്ധങ്ങളും ഉപയോഗിച്ച് കൊണ്ട് നടത്തിയ പ്രചരണത്തിൽ പാർട്ടിയിലെ ഒരു വിഭാഗം എതിരായതായി അംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ തദേശതിരഞ്ഞെടുപ്പിൽ വിമതസ്ഥാനാർഥിയായി മത്സരിച്ച സിപിഎം
വിമതപ്രവർത്തകനെ കൂട്ട് പിടിച്ചു പ്രചരണം നടത്തിയത് പാർട്ടി ശക്തികേന്ദ്രമായ
ചാത്തന്നൂർ ഈസ്റ്റ് മേഖലയിലെ
കാരംകോട് ഭാഗത്തെ അഞ്ചു പിന്നിൽ പോകുവാൻ കാരണമായി ചാത്തന്നൂരിൽ നിന്നുള്ള മണ്ഡലം ഏക്സിക്യുട്ടിവ് അംഗം ചൂണ്ടികാട്ടി.ബ്രാഞ്ച് കമ്മിറ്റികളെ നോക്ക്
കുത്തിയാക്കി സിപിഎം വിമതനായ
കരാറുകാരൻ പ്രവർത്തനം നടത്തിയപ്പോൾ സിപിഐ പ്രവർത്തകർ മാറി നിന്നു.
@ ജി. എസ്. ജയലാലിനെതിരെയും വിമർശനം
മുൻ എം എൽ എ ജി.എസ്. ജയലാലിന്
എതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. പാർട്ടിയിലും ഭരണത്തിലും സൗകര്യങ്ങളും പദവികളും ലഭിച്ചവർ
ആർ. രാജേന്ദ്രന്റെ
അതിൽ ആനന്ദിച്ചെന്നും എന്നാൽ മുഴുവൻസമയവും പ്രസ്ഥാനത്തിനായി പ്രവർത്തിച്ചവർക്ക് ഒന്നുംകിട്ടാതെ വന്നപ്പോൾ അസ്വസ്ഥരായെന്നും
ഒരു മണ്ഡലം കമ്മിറ്റി അംഗത്തിന്റെ രൂക്ഷവിമർശം.പാർട്ടി അറിഹിക്കുന്നതിൽ കൂടുതൽ പരിഗണന കൊടുത്തപ്പോൾ
പാർട്ടിയിൽ നിന്ന് അകന്നു വീണ്ടും വീണ്ടും സ്ഥാനാർഥിയാവണമെന്ന മോഹം ജയലാലിന് ഉണ്ടായി.ഇതിലുള്ള പ്രതിഷേധം വോട്ടിങ്ങിൽ പ്രതിഫലിച്ചതായി ചർച്ചയിൽ പറഞ്ഞു. നാലാംതവണയും എം എൽ എ ആവണമെന്നുള്ള ആഗ്രഹത്തിൽ നടന്ന ജയലാൽ പാർട്ടിയുമായി ആലോചിക്കാതെ സ്വന്തം നിലയിൽ പ്രചരണം തുടങ്ങുകയും സ്ഥാനാർഥി മാറിയതോടെ പ്രചരണം അവസാനിപ്പിക്കുകയുമാണ് ചെയ്തത് എന്ന ആരോപണം ഉയർത്തി കൊണ്ട് ശക്തമായ വിമർശനം ആണ് അംഗങ്ങൾ ഉയർത്തിയത്. എം എൽ എ ആയതിന് ശേഷം പാർട്ടിയെ നോക്ക് കുത്തിയാക്കി സ്വന്തം നിലയിൽ പ്രവർത്തനം നടത്തിയെന്ന് അംഗങ്ങൾ ഒന്നടങ്കം ആരോപിച്ചു പാർട്ടിസമ്മേളനങ്ങളിൽ മാത്രം ഒതുങ്ങി.
ബ്രാഞ്ച് മുതൽ മണ്ഡലം കമ്മിറ്റികളിൽ വരെ സ്വന്തം ആൾക്കാരെ തിരുകികയറ്റി
പാർട്ടിയെ വരുതിയിലാക്കിയാപ്പോൾ പാർട്ടി പ്രവർത്തനം ഇല്ലാതായി സമ്മേളനത്തിന് മാത്രം എത്തുന്ന വെറും ആൾക്കൂട്ടമായി മാറി പാർട്ടിയെ നിയോജക മണ്ഡലത്തിൽ തകർത്തുവെന്നും മണ്ഡലംകമ്മിറ്റി അംഗങ്ങൾ പറഞ്ഞു. അത് കൊണ്ട് തന്നെ തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്നും ജി.എസ്.ജയലാലിന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്നും അംഗങ്ങൾ ചൂണ്ടികാട്ടി.
ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും ഘട്ടംഘട്ടമായി വോട്ട് കുറഞ്ഞപ്പോൾ പാർട്ടിയുടെ മുന്നറിയിപ്പ് ജയലാൽ അവഗണിച്ചു.ഇടതുശക്തികേന്ദ്രങ്ങളായ
സ്വന്തം പഞ്ചായത്തായ കല്ലുവാതുക്കലിലും തൊട്ടടുത്ത പഞ്ചായത്ത് ആയ ചിറക്കരയിലും
സ്വന്തം ബൂത്തിലും തുടർച്ചയായി പിന്നിൽ പോയിട്ടും പാർട്ടി വളർത്തുന്ന നടപടികൾ കൈകൊണ്ടില്ല പാർട്ടിയെ അവഗണിച്ചു സ്വന്തം നിലയിൽ വളരാൻ ആണ് ജയലാൽ ശ്രമിച്ചത് എന്ന് അംഗങ്ങൾ പറഞ്ഞു.
@ സിപിഐ സംസ്ഥാന നേതാക്കളിൽ അമ്പരപ്പ്
ഇടതുമുന്നണിയുടെ നെടുംതൂണുകളിൽ ഒന്നായ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ചേർന്ന ആദ്യ
അവലോകനയോഗത്തിൽ ബൂത്ത് തല റിപ്പോർട്ടിൽ നേതാക്കൾക്ക് അമ്പരപ്പ്. പാർട്ടി അണികൾക്ക് എന്തു സംഭവിച്ചു. നിയോജക മണ്ഡലത്തിൽ
ഇത്രയും വലിയ വോട്ടുചോർച്ചയുണ്ടായ കാരണങ്ങൾ തലനാരിഴ കീറി പരിശോധിക്കാൻ യോഗത്തിൽ തീരുമാനം. പാർട്ടി കോട്ടകളെ അമ്പരപ്പിച്ച ബിജെപി
വിജയത്തിന് അനുഭാവികളുടെയും വർഗബഹുജന സംഘടനകളുടെയും പ്രവർത്തകരുടെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് നേതൃത്വം വിലയിരുത്തി. ലോക്കൽ, ബ്രാഞ്ച് കമ്മിറ്റിവരെ തിരഞ്ഞടുപ്പ് വിശകലനയോഗത്തിൽ അണികളുടെയും പ്രവർത്തകരുടെയും അഭിപ്രായം കേൾക്കും. മേൽക്കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച് രണ്ടോ മൂന്നോ അംഗങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളിച്ച് ചർച്ച പൂർത്തിയാക്കുന്ന മുൻകാലങ്ങളിലെ ഏർപ്പാട് ഇത്തവണയുണ്ടാകില്ലഎന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കി.
No comments:
Post a Comment