Saturday, 16 May 2026

പരവൂർ -ചാത്തന്നൂർ റോഡിലെ കോട്ടേകുന്ന് കയറ്റത്തിലെ അപകടവളവിൽ സുരക്ഷിതത്വം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പരവൂർ -ചാത്തന്നൂർ റോഡിലെ കോട്ടേകുന്ന് കയറ്റത്തിലെ 
അപകടവളവിൽ സുരക്ഷിതത്വം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : പരവൂർ -ചാത്തന്നൂർ റോഡിലെ കോട്ടേകുന്ന് കയറ്റത്തിലെ 
അപകടവളവിൽ സുരക്ഷിതത്വം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മീനാട് പാലത്തിനും നെടുങ്ങോലം വടക്കേമുക്കിനുമിടയിൽ 
ചെറിയതോതിൽ കയറ്റവും അടുത്തടുത്തായി രണ്ടു കൊടുംവളവുകളും ഒരു കൊടുംവളവിന് സമീപം നാല്പ്പതടിയോളം താഴ്ചയും അതേ സൈഡിൽ മുപ്പത് അടിയോളം ഉയർന്ന പ്രാദേശമാണിത്.റോഡ് അത്യാധുനിക നിർമ്മിച്ചുവെങ്കിലും വേണ്ടത്ര സുരക്ഷിതത്വം ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല. പരവൂർ -ചാത്തന്നൂർ റോഡിൽ വീതി കുറഞ്ഞ പ്രാദേശമാണിത് പരമാവദി രണ്ട് വലിയ വാഹനങ്ങൾ കടന്ന് പോകാൻ തന്നെ പ്രയാസമുള്ള ഇവിടെ കാൽനടയാത്ര പോലും ദുഃഷ്കരമാണ് രണ്ട് ബസുകൾ ഇരുസൈഡിൽ നിന്നും വന്നാൽ ഒഴിഞ്ഞു നിൽക്കാൻ പോലും പറ്റില്ല.സ്ഥിരം അപകടമേഖലയായ ഇവിടെ പ്രൈവറ്റ് ബസുകൾ യാത്രക്കാരെ കുത്തിനിറച്ച് അമിതവേഗത്തിൽ കുതിച്ചു പായുന്നത്. പ്രൈവറ്റ് ബസുകളെ അമിതവേഗതയാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിന്റെ പ്രധാനകാരണം ഇ അമിത വേഗതയിൽ ഒരു ഓട്ടോറിക്ഷയും അതിനുള്ളിലെ യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സ്‌ഥിരമായി കടന്നുപോകുന്ന പ്രൈവറ്റ് ബസുകളുടെ ഡ്രൈവർമാർക്ക്  റോഡിൻ്റെ അവസ്‌ഥ അറിയാവുന്നതിനാൽ ഈ ഭാഗത്ത് എത്തുമ്പോൾ വേഗം കുറച്ച് വളരെ ശ്രദ്ധയോടെയാണ് പോകാറുള്ളത്. റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാൽ വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് വളവിൽ എത്തുമ്പോഴാണ് അപകടാവസ്‌ഥ മനസ്സിലാക്കുക. ഇത്തരം സാഹചര്യത്തിൽ എതിർ ദിശയിൽനിന്ന് വാഹനം ഇല്ലാത്തതിനാലാണ് പലരും രക്ഷപ്പെടുന്നത്. കൊടുംവളവായിട്ടും സുരക്ഷാ മുന്നറിയിപ്പുകൾ സ്‌ഥാപിക്കാനോ, സ്പീഡ് ബ്രേക്കറുകൾ സ്‌ഥാപിച്ച് വേഗം കുറച്ചു പോകുന്നതിനോ സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്

@ കൊടുംവളവിൽ യാതൊരു സുരക്ഷയും ഒരുക്കാൻ നാളിതുവരെ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല.
@ റോഡിന്റെ വീതി കൂട്ടി ഡിവൈഡർ സ്ഥാപിച്ചു കൊണ്ട് രണ്ട് ഭാഗത്ത് നിന്നും കടന്ന് വരുന്ന വാഹനങ്ങൾ വൺവേ സംവിധാനത്തിൽ കടന്ന് പോകുവാൻ അവസരം ഒരുക്കണം ഒപ്പം ഇരു സൈഡിലും കാൽനടയാത്രകാർക്ക് നടന്ന പോകുന്നതിന് നടപ്പാത ഒരുക്കണം 
@ ഈ വളവുകളിൽ അപകടസാധ്യതയുടെ സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമായ തെരുവിളക്കുകൾ ഉറപ്പാക്കണം 
@ചിറക്കര പഞ്ചായത്തിൽ 
ഉൾപ്പെട്ട പ്രദേശമാണ് ഇവിടെ പഞ്ചായത്ത്‌ ഇടപ്പെട്ട് നെടുങ്ങോലം വടക്കേമുക്ക് മുതൽ മീനാട് പാലം വരെയുള്ള ഇവിടെ 
കൂടുതൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം 

@ കുത്തനെയുള്ള താഴ്ചയുള്ള ഭാഗത്ത് 
റോഡിൽ സംരക്ഷണഭിത്തി നിർമിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ഉയർച്ചയുള്ള ഭാഗത്ത് കുന്ന് ഇടിഞ്ഞു വീഴാതിരിക്കാൻ സംരക്ഷണഭിത്തി നിർമ്മിക്കുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത് 




 

No comments:

Post a Comment