വരികുളം തോടിലെ കൈയ്യേറ്റം ഒഴിപ്പിച്ചു
ചാത്തന്നൂർ : സർക്കാർ ഭൂമി കൈയ്യേറി വഴി നിർമ്മിച്ച സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്.ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ കോയിപ്പാട് വാർഡിലെ പ്രമുഖ ഏലായായ വരികുളം ഏലായുടെ ഹൃദയഭാഗത്ത് കൂടി ഇത്തിക്കരയാറ്റിലേക്ക്
ഒഴുകുന്ന വരികുളം തോടിന്റെ ഒഴുക്ക് തടസപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മണ്ണിട്ട് നിർമ്മിച്ച വഴിയാണ് റവന്യു അധികൃതർ പൊളിച്ചു മാറ്റിയത്. 2011ലാണ് ഭൂമാഫിയ സംഘം
വരികുളം തോടിന്റെ ഭാഗത്ത്
വസ്തുവാങ്ങി കെട്ടിടം കെട്ടി തോടിന് കുറുകെ മണ്ണിട്ട് നികത്തി സ്തുവിലേക്ക്
വഴി വെട്ടിയത് തുടർന്ന് ബിജെപി പ്രവർത്തകർ പരാതിയുമായി രംഗത്ത് വരികയും നിർമ്മാണപ്രവർത്തികൾക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു തുടർന്ന് പതിനാല് വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ പഞ്ചായത്ത് റവന്യു അധികാരികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ
ഭൂമി പൂർവ്വസ്ഥിതിയിലാക്കിയത് കൊല്ലം താലൂക്ക് തഹസീൽദാർ ജയപ്രസാദ്,
മീനാട് വില്ലേജ് ഓഫിസർ സുനിൽകുമാർ,
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഒ.മഹേശ്വരി, പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ,താലൂക്ക് സർവേയർ സുജിത്
എന്നിവരുടെ നേതൃത്വത്തിൽ പോലിസ് സംഘം എത്തിയാണ് ജെ സി ബി ഉപയോഗിച്ച് ഭൂമി പൂർവ്വസ്ഥിതിയിലാക്കിയത്.
ഫോട്ടോ :ജെ സി ബി ഉപയോഗിച്ച് നിർമ്മാണപ്രവർത്തികൾ നടത്തി ഭൂമി പൂർവ്വസ്ഥിതിയിലാക്കുന്നു.
No comments:
Post a Comment