ചാത്തന്നൂർ : ചാത്തന്നൂർ : അയൽവാസിയും വയോധികയുമായ വീട്ടമ്മയിൽ നിന്നും അഞ്ച് ലക്ഷം രൂപ കടം വാങ്ങിയ ശേഷം വണ്ടി ചെക്ക് നല്‌കിയ കേസിൽ പ്രതികളായ ദമ്പതികൾ ചാത്തന്നൂർ വരിഞ്ഞം സെൻ്റ് തോമസ് ഹൗസിൽ തോമസ് കുട്ടിയെയും ഭാര്യ ആനി തോമസ് കുട്ടിയെയും ഒൻപത് ലക്ഷത്തി പതിനാറായിരത്തി ഇരുനൂറ്റി അൻപത് രൂപയ്ക്കും മൂന്ന് മാസം വീതം തടവിനും ശിക്ഷിച്ച് പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ജഡ്ജി ചിത്രലേഖ എൻ.എസ് വിധി പുറപ്പെടുവിച്ചു.
2016 ലാണ് കേസിലെ വാദിയായ ഐ.വി വിഹാറിൽ ഇന്ദിരാഭായി അമ്മയിൽ നിന്നും പ്രതികൾ അഞ്ച് ലക്ഷം രൂപ കടമായി വാങ്ങിയത്. വാദിയ്ക്ക് വേണ്ടി അഡ്വക്കേറ്റ് ചാത്തന്നൂർ എ.ആർ. സജ്ജു കോടതി മുമ്പാകെ ഹാജരായി.
No comments:
Post a Comment