ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നു
ചാത്തന്നൂർ : ചാത്തന്നൂർ ജങ്ഷനിൽ
വെള്ളക്കെട്ട് തുടർകഥയാകുന്നു ദേശീയപാത അതോറിറ്റി ഓട നിർമ്മാണത്തിന് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന് പണം അനുവദിച്ചിട്ടും പരിഹാരം അകലെ.
ഇന്നലെ ഉണ്ടായ മഴയിലും ദേശീയപാതയുടെ സർവീസ് റോഡിൽ
വെള്ളക്കെട്ടായി റോഡിനരികിലുള്ള നിരവധി സ്ഥാപനങ്ങളിൽ വെള്ളം കയറി.
ദേശീയപാതയുടെ ഉയരപാതയിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും സർവീസ് റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും ദേശീയപാതയിൽ നിന്നും ഉയർന്ന് കിടക്കുന്ന ചാത്തന്നൂർ -കൊട്ടാരക്കര റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും
ഇടറോഡുകളിൽ നിന്നും വരുന്ന വെള്ളവുമെല്ലാം ദേശീയപാതയോരത്തുള്ള
സർവീസ് റോഡിലേക്കാണ് വന്ന് ചേരുന്നത്. ഇത് സർവീസ് റോഡിലെ താഴ്ന്ന ഭാഗങ്ങളിൽ എത്തി പ്രളയ സമാനമായ ഒരു അവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ കടകളിലും വീടുകളിലും വെള്ളം കയറി ഫർണിച്ചറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വ്യാപാരസ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്ന സാധന സാമഗ്രികൾക്കും
കേട്പാടുകൾ പറ്റിയിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.ഇന്നലെ പെയ്ത മഴയിലും സമാനരീതിയിലുള്ള വെള്ളകെട്ടാണ് ഉണ്ടായത്.
ഒരു മഴ വന്നാൽ ഇത് സ്ഥിരം കാഴ്ചയായി മാറുകയാണ്. ഇത് മൂലം നിരവധി കടകൾ പൂട്ടിപോയി കടകളിൽ ആൾക്കാർ എത്തുന്നില്ല ബാങ്കുകളിൽ ഇടപാട്കാർക്ക് എത്താൻ കഴിയുന്നില്ല. ഒരു ചെറിയ മഴ പോലും ചാത്തന്നൂരിനെ സമ്പൂർണ്ണമായി വെള്ളത്തിനടിയിൽ ആക്കുന്ന അവസ്ഥയ്ക്ക് കഴിഞ്ഞ രണ്ട് വർഷമായി
യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച നാൾ മുതൽ ചാത്തന്നൂരിലെ ജനങ്ങളും വ്യാപാരികളും ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇതിന് പരിഹാരം ഉണ്ടാവണമെന്ന ആവശ്യമാണ് ശക്തമാകുന്നത്
@ കരാർകമ്പനിയുടെ നിർമ്മാണപ്രവർത്തികൾ മെല്ലെപോക്കിൽ
ജനങ്ങളുടെ നിരന്തരമായ പരാതിയെ തുടർന്ന്
ദേശീയപാത അതോറിറ്റി നിർദ്ദേശാനുസരണം കരാർകമ്പനി പ്രതിനിധികൾ ചാത്തന്നൂരിലെത്തി സ്ഥലങ്ങൾ സന്ദർശിക്കുകയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ ചില നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
പക്ഷേ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കരാർ കമ്പനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മഴക്കാലമായതോടെ നിർമ്മാണപ്രവർത്തികൾ മെല്ലെപോക്കിലായി.
കൊല്ലം - തിരുവനന്തപുരം ഭാഗത്തേക്ക് ഉള്ള ഫുട്പാത്ത് നിർമ്മാണത്തിന് വേണ്ടി ഡ്രെയിനേജിനോട് ചേർന്നുള്ള സ്ഥലങ്ങൾ കുഴിച്ചിട്ടിട്ട് മാസങ്ങൾ ഏറെയായി ഒരു തുടർനടപടികളും കരാർ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് വെള്ളക്കെട്ടിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്.
ഡ്രയിനേജിന്റെ മുകളിലെ ചെറിയ സുഷിരങ്ങൾ തുറക്കുകയും ഗ്രേറ്റിംഗ്സ് സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനം മാത്രമാണ് ഇപ്പോൾ കരാർ കമ്പനി ചെയ്തുകൊണ്ടിരിക്കുന്നത് അതുകൊണ്ട് മാത്രം ഈ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ കഴിയില്ല.
@ ദേശീയപാത അതോറിറ്റി സാമ്പത്തികം നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ല
ദേശീയപാതയ്ക്ക് അനുബന്ധിച്ചുള്ള
റോഡുകളിൽ ഓടകൾ നിർമ്മിച്ച് മഴവെള്ളത്തെ ദേശീയപാതയോരത്തുള്ള
പ്രധാന ഡ്രെയിനേജിലേക്ക് എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ദേശീയപാത അതോറിറ്റി സാമ്പത്തികം നൽകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇ ഫണ്ട് ഉപയോഗിച്ച് ചാത്തന്നൂരിലെ ഇടറോഡുകളിൽ നിന്നും ദേശീയപാതയിലേക്ക് എത്തുന്ന വെള്ളം
ഓടകൾ നിർമ്മിച്ച് പ്രധാന ഡ്രൈയിനേജിലേക്ക് എത്തിക്കാൻ ആവശ്യമായ അടിയന്തിരനടപടികൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് തലത്തിൽ സ്വീകരിക്കുകയാണ് വേണ്ടത് ഇതിനുള്ള നടപടികൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടില്ല.
@ കളക്ടർ അടിയന്തിരയോഗം വിളിക്കണം
വെള്ളകെട്ടിന് ശാശ്വതമായ
പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അധികാരികളുടെയും കരാർ കമ്പനി അധികൃതരുടെയുംയോഗം
ജില്ലാ കലക്ടർ അടിയന്തിരമായി വിളിച്ച് ചേർത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. തുടർപ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി പൊത്ജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തയ്യാറാകണമെന്ന് വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഫോട്ടോ :ഇന്നലത്തെ മഴയിൽ ഉണ്ടായ വെള്ളകെട്ട്.
No comments:
Post a Comment