കൊല്ലം : സിപിഎമ്മിനെ കരകയറ്റാൻ
സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന അവലോകനയോഗങ്ങൾ വിമർശകരും രംഗത്ത്.തിരഞ്ഞെടുപ്പ് പരാജയം
തലനാരിഴ കീറി പരിശോധിക്കാൻ സിപിഎം
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ
വോട്ടിംഗ് പാറ്റേൺ പരിഗണിച്ചു കൊണ്ടും പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണും ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിംഗ് പാറ്റേൺ പരിശോധിക്കാൻ ആണ് ജില്ലാ കമ്മിറ്റിയുടെ നീക്കം. നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപകമായി വോട്ടുകൾ ചോർന്നുപോയ സംഭവം ആഴത്തിൽ അന്വേഷിക്കാൻ ഓരോ ഏരിയകമ്മിറ്റിയിലും പ്രതേക കമ്മീഷനെ വച്ച് പരിശോധന നടത്താനാണ് നീക്കം.
ഇതുവരെ കണ്ടിട്ടില്ലാത്ത വോട്ടുചോർച്ചയാണ് ജില്ലയിൽ
ഇക്കുറി സംഭവിച്ചതെന്ന് പാർട്ടി ജില്ലാ നേതൃത്വം വിലയിരുത്തുന്നു.ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സംസ്ഥാന നേതൃത്വം പറയുമ്പോഴും പരാജയം ഭരണവിരുദ്ധവികാരത്തിൽ നിന്നും ഉണ്ടായത് എന്ന കണക്ക് കൂട്ടലിലാണ് അണികളും പാർട്ടി മെമ്പർമാരും തിരഞ്ഞെടുപ്പ് അവലോകനം നടത്തിയ പല ഘടകങ്ങളിലും രൂക്ഷമായ വിമർശനമാണ് ഉയർത്തിയത് നഗരഹൃദയം ഉൾപ്പെടുന്ന
ചവറ,കുണ്ടറ, ഇരവിപുരം, കൊല്ലം എന്നിവടങ്ങളിലെ തോൽവി പാർട്ടിയ്ക്ക് കിട്ടി കൊണ്ടിരുന്ന വരുമാനത്തെ സാരമായി ബാധിക്കും ചിന്തയാണ് സിപിഎം ജില്ലാ നേതൃത്വത്തിനുള്ളത് ചടയമംഗലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എന്നിവടങ്ങളിൽ സിപിഐ സ്ഥാനാർഥികൾ ആണ് തോറ്റത് എങ്കിലും പാർട്ടി സംഘടന സംവിധാനത്തിൽ ഗുരുതരവീഴ്ച ഉണ്ടായിട്ടുണ്ട്. മറ്റ് സീറ്റുകൾ തിരിച്ചു പിടിച്ചാലും ചാത്തന്നൂർ സീറ്റ് തിരിച്ചുപിടിക്കാൻ ഇനി പാടാണ് എന്ന കണക്ക് കൂട്ടലിലാണ് സിപിഎം
പാർട്ടി ശക്തി കേന്ദ്രമായ
ചിറക്കരയിലെ ബിജെപിയുടെ വളർച്ച സിപിഎമ്മിന്റെ പതനത്തിൽ നിന്നാണ് എന്ന് ചാത്തന്നൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം ചൂണ്ടികാട്ടുന്നു.ഇരവിപുരത്തും കൊല്ലത്തും ചവറയിലും ഒരിക്കലും ഇത്രയും വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പാർട്ടി ഏരിയ കമ്മിറ്റികളുടെ നേതൃത്വം ആവശ്യപ്പെടുന്നു. ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിച്ചിട്ടുണ്ട്.
സംസ്ഥാനസമിതിയുടെ മാനദണ്ടങ്ങൾ അനുസരിച്ചാണ് ജില്ലാതല ചർച്ചകൾ നടത്തേണ്ടത് 15ന് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് ചേരും തുടർന്ന് . ജില്ലാ കമ്മിറ്റി യോഗം നടക്കും. തുടർന്ന് ഏരിയ കമ്മിറ്റികളും കീഴ്ഘടകങ്ങളും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. ഇരവിപുരം, ചവറ, കൊല്ലം എന്നിവ
പ്രത്യേകം പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചാത്തന്നൂർ, കുണ്ടറ എന്നിവടങ്ങളിൽ നിന്നുള്ള റിപ്പോർട്ട് വരുന്ന മുറയ്ക്ക് ചർച്ച ചെയ്യും കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ എന്നിവിടങ്ങളിലും ഗണ്യമായ വോട്ടുചോർച്ചയാണുണ്ടായത്.
പുനലൂരിൽ ചിത്രം വ്യത്യസ്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിൽ ഭരണവിരുദ്ധ വികാരം മറികടന്നാണ്
സ്ഥാനാർത്ഥി വിജയിച്ചത് സി.പി.എമ്മിന് ആശ്വാസമാണ്. ഇവിടെ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും പാർട്ടിയുടെ
പ്രവർത്തനശൈലിയും നിർണായകമായെന്നാണ് പാർട്ടി വിലയിരുത്തൽ.വരും ദിവസങ്ങളിൽ നടക്കുന്ന അവലോകന യോഗങ്ങളിൽ
ജില്ലയിലെ ഏരിയകമ്മിറ്റികളിൽ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സെന്റട്രൽ കമ്മിറ്റി അംഗവും പാർട്ടി ജില്ലാ സെക്രട്ടറിയും പങ്കെടുക്കും ഇവർ പങ്കെടുക്കുന്ന യോഗങ്ങളിൽ വിമർശനങ്ങൾ തുറന്നു പറയാൻ കഴിയുമോ എന്ന ആശങ്ക പാർട്ടി വൃത്തങ്ങളിൽ ഉയർന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ ചില നിലപാടുകളിൽ ജില്ലയിലെ നേതാക്കൾക്ക് കടുത്ത വിമർശനം പങ്കുവയ്ക്കാനുണ്ട്. എന്നാൽ തുറന്ന ചർച്ചയ്ക്ക് ഒന്നും തടസ്സമാകില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ ആസൂത്രിതമായി പ്രവർത്തിച്ചവരെ കണ്ടെത്തുക എന്നതും ഈ ചർച്ചകളുടെ പ്രധാന ലക്ഷ്യമാണ് എന്നിരിക്കെ പാർട്ടി നേതൃയോഗങ്ങൾ വഴി പാർട്ടിയെ കരകയറ്റാൻ കഴിയുമോ എന്നാണ് അണികൾക്ക് ആശങ്ക.
No comments:
Post a Comment