Friday, 8 May 2026

ചാത്തന്നൂർ തോടിന്റെ തീരം കൈയ്യേറി മതിൽകെട്ടി അടച്ചതായി പരാതി.

തോടിന്റെ തീരം കൈയ്യേറി സർക്കാർ ഭൂമി 
മതിൽകെട്ടി അടച്ചതായി പരാതി

ചാത്തന്നൂർ തോടിന്റെ തീരം കൈയ്യേറി സർക്കാർ ഭൂമി 
മതിൽകെട്ടി അടച്ചതായി പരാതി
ചാത്തന്നൂർ :ചാത്തന്നൂർ തോടിന്റെ തീരം കൈയ്യേറി സർക്കാർ ഭൂമി 
മതിൽകെട്ടി അടച്ചതായി പരാതി. മീനാട് കിഴക്കുംകര ഭാഗത്ത് മീനാട് ഏലായോട് ചേർന്ന് ഒഴുകുന്ന ചാത്തന്നൂർ തോടിന്റെ തീരമാണ് അനധികൃതമായി കൈയ്യേറി മതിൽകെട്ടി അടച്ചിരിക്കുന്നത്. തീരം കൈയ്യേറിയതായി കാണിച്ചുകൊണ്ട് നാട്ടുകാർ പഞ്ചായത്തിലും വില്ലേജ് അധികൃതർക്കും പരാതി നൽകിയിരിക്കുകയാണ്.അടിയന്തിരമായി റീസർവേ നടത്തി ഭൂമി അളന്നു തിരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ ചാത്തന്നൂർ തോടിന്റെ സൈഡിൽ സർക്കാർ ഭൂമി കൈയ്യേറി മതിൽ കെട്ടിയിരിക്കുന്നു.

No comments:

Post a Comment