മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ
ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ പ്രമേയം
ചാത്തന്നൂർ : പാരിപ്പള്ളി
മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ
ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗം ദർശൻ.പി. നായരുടെ പ്രമേയം ഭരണസമിതി ഐകകണ്ടേന അംഗീകരിച്ചു
പാരിപ്പള്ളി മെഡിക്കൽ കോളേജ് നിലവിൽ അഭിമുഖീകരിക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപിയുടെ പ്രമേയം. നിലവിൽ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി പ്രവർത്തനം വളരെ ശോചനീയമാണ്. അടിയന്തിര ചികിത്സ ലഭിക്കേണ്ട ക്യാഷ്യാലിറ്റിയിൽ സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണമെന്ന ആവശ്യമാണ് പ്രധാനമായും പ്രമേയത്തിലെ ആവശ്യം.
24 മണിക്കൂറും സീനിയർ ഡോക്ടർമാരുടെ സേവനം ക്യാഷ്യാലിറ്റിയിൽ ലഭ്യമാക്കണം.
ട്രോമ കെയർ യൂണിറ്റ് പ്രവർത്തനക്ഷമമാകണം.മലിന ജല ട്രീറ്റ്‌മെൻറ്റ് (എസ് ടി പി ) കാര്യക്ഷമമാകണം.
പുതിയ പണിപൂർത്തിയായ ക്രിട്ടി
ക്കൽ കെയർ യൂണിറ്റ് (സി സി യു ) കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്‌ത് സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഉപകരണ സംവിധാനങ്ങളും നഴ്സിംഗ് അസിസ്റ്റൻറ്റ് മാരെയും വിദഗ്ദ ഡോക്ടേഴ്സിനേയും നിയമിച്ചുകൊണ്ട് മാതൃകാ പരമായ നിലയിലേക്ക് ഈ മെഡിക്കൽ കോളേജിനെ ഉയർത്തികൊണ്ടുവരണമെന്ന നിരവധി ആവശ്യങ്ങളാണ് പ്രമേയത്തിലുള്ളത്.
ആശുപത്രിയുടെ ദൈനംദിന
മെയിൻറ്റൈൻസിലെ അപര്യാപ്തത,
ഡ്രോമ കെയർ യൂണിറ്റ് പ്രവർത്തന ക്ഷമം ആക്കുക
കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം നടക്കുന്ന കൃട്ടിക്കൽ കെയർ യൂണിറ്റ്
അടിയന്തിരമായി ഉദ്ഘാടനം നടത്തി സേവനം ഉറപ്പ് വരുത്തണം.
എന്നി ആവശ്യങ്ങൾ ആണ് പ്രമേയത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ ആരോഗ്യ സ്ഥാപനത്തെ അതിൻറ്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്ന നിലയിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ് എന്നാണ് പാരിപ്പള്ളി ടൌൺ ഗ്രാമപഞ്ചായത്ത് അംഗം ദർശൻ. ജി. നായരും ഗ്രാമപഞ്ചായത്ത് അംഗംങ്ങളോടും ജന്മഭൂമിയോട് പറഞ്ഞു.
No comments:
Post a Comment