അനധികൃതമായി സൂക്ഷിച്ചിരുന്ന
രണ്ടായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ സിവിൽ സപ്ലൈസ് വകുപ്പ് പിടികൂടി.
കൊട്ടിയം :മുഖത്തലയിൽ
അനധികൃതമായി സൂക്ഷിച്ചിരുന്ന
രണ്ടായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ സിവിൽ സപ്ലൈസ് വകുപ്പ് പിടികൂടി.
കൊല്ലം - ആയൂർ റോഡിൽ
മുഖത്തല കണിയാംതോട്
അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എച്ച് എം കെ ഏജൻസിയുടെ ഉടമസ്ഥതയിലുള്ള
ഗോഡൗണിൽ നിന്നാണ് നിയമവിരുദ്ധമായി ശേഖരിച്ചുവെച്ച സിലിണ്ടറുകൾ കണ്ടെത്തിയത്. തൃക്കോവിൽവട്ടം പഞ്ചായത്തിന്റെ ലൈസൻസോ മറ്റ് രേഖകളോ ഇല്ലാതെ ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായിൽ പ്രവർത്തിക്കുന്ന ഗോഡൌണിന്റെ ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിച്ചു വന്ന അനധികൃത ഗ്യാസ് സംഭരണകേന്ദ്രമാണ് ഇതെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഗ്യാസ് ഏജൻസിയ്ക്ക് വേണ്ട യാതൊരു സുരക്ഷിതത്വവും ഇവിടെ ഉണ്ടായിരുന്നില്ല. സിലിണ്ടറുകൾ ഗോഡൌണിലും തുറസായ സ്ഥലങ്ങളിലും വാഹനങ്ങളിലുമാണ് സൂക്ഷിച്ചിരുന്നത് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഗ്യാസ് സിലിണ്ടറുകൾ കൊണ്ട് പോകുന്ന 4
വലിയ ലോറികളും ഗ്യാസ് വിതരണം ചെയ്യുന്ന ചെറിയ വാഹനങ്ങളും നിറ സിലിണ്ടറുകളുമായി ഇവിടെ നിർത്തിയിട്ടിരുന്നു.
സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാവിലെ 9മണിയോടെ
പരിശോധന തുടങ്ങിയത്.
പിടികൂടിയ സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകളാണ്. ചെറുതും വലുതുമായ രണ്ടായിരത്തോളം
സിലിണ്ടറുകൾ ഈ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെയും
മറ്റ് സ്വകാര്യ ഗ്യാസ് ഏജൻസികളുടെയും
സിലിണ്ടറുകളാണ് പിടിച്ചെടുത്തവ.
ഇതിൽ 210 ഓളം
സിലിണ്ടറുകൾ നിറകുറ്റികൾ ആണ്.
പിടിച്ചെടുത്ത സിലിണ്ടറുകൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹനങ്ങളിലേക്ക് മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ കലക്ടർക്ക് സമർപ്പിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അറിയിച്ചു. നിയമവിരുദ്ധമായി ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
No comments:
Post a Comment