Thursday, 14 May 2026

പിടികൂടിയത് വൻ കരിഞ്ചന്ത റാക്കറ്റ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

പിടികൂടിയത് വൻ കരിഞ്ചന്ത റാക്കറ്റ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം : വാണിജ്യാവശ്യത്തിനുള്ള 
പാചകവാതക ക്ഷാമ പതിസന്ധി മുതലെടുത്ത് എൽ.പി.ജി കരിഞ്ചന്ത സജീവമായതിന്റെ സൂചനകളാണ് ഇത്രയും വലിയ സിലിണ്ടർ വേട്ടയെന്ന് ഉദ്യോഗസ്ഥർ സൂചന നൽകുന്നു.14.2 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികം തുകയാണ് കരിചന്തയിൽ വില്പന നടത്തിയ സംഘങ്ങൾ ഈടാക്കി വന്നിരുന്നത് എന്ന് 
മുഖത്തലയിൽ  നിന്നും പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും വ്യക്തമാക്കുന്നു.
 റൈഡ്:ലൈസൻസ് ഉള്ള കമ്പനിയുടെതല്ലാത്ത രണ്ടായിരത്തോളം 
 ഒഴിഞ്ഞ സിലിണ്ടറുകളും ലൈസൻസ് ഉള്ള കമ്പനിയുടെ 210 ൽ പരം നിറ സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്.
ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ളവൻ ഉദ്യോഗസ്ഥ സംഘമാണ് റെയ്‌ഡ് നടത്തിയത്.സംസ്ഥാനത്ത് സമീപ കാലത്ത് നടന്ന വലിയ റെയ്ഡ് ആണിത്.
ചിറക്കര പഞ്ചായത്തിലെ പോളച്ചിറയിൽ 
 പ്രവർത്തിച്ചു വന്ന ഒരു ഏജൻസിയുടെ പേരിലാണ് ഇവിടെ യാതൊരു രേഖകളും ഇല്ലാത്ത ഗോഡൗൺ പ്രവർത്തിച്ചു വന്നത്. പൊതുമേഖലാ ഗ്യാസ് കമ്പനികൾക്കു പുറമേ സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഒഴിഞ്ഞ സിലിണ്ടറുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ലോറിയിൽ സിലിണ്ടറുകൾകൊണ്ടുവന്ന ശേഷം ചെറിയ വാഹനങ്ങളിൽ കടകളിൽ കൊണ്ടുപോയി കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. 
മുഖത്തല കണിയാംതോട്ടിലുള്ള എച്ച്. എം. കെ.ഗ്യാസ് ഏജൻസിയുടെ ഗോഡൗണിലാണ് ബുധനാഴ്ച ഉച്ചയോടെ ജില്ലാ സപ്ലെ ഓഫീസർ കെ.ബി. സിന്ധു വിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
ഇവിടെ നിന്നു൦ സിലിണ്ടറുകൾ വിതരണം ചെയ്യുന്നത് സിവിൽ സപ്ലൈസിൻ്റെ എൽ. പി ജി ട്രാക്കർ വഴിയായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. പേപ്പറിൽ ഒരു എജൻസി ഉണ്ടാക്കുകയും ഗോഡൌൺ സൃഷ്ടിക്കുകയും അത് വഴി കരിഞ്ചന്തയിൽ ജില്ലയിലൂടനീളം കച്ചവടം നടത്തി വരികയായിരുന്നു ഇ സംഘമെന്ന് പോലിസ് ഉദ്യോഗസ്ഥരും സൂചന നൽകുന്നു.
ഇവരുടെതെന്നു പറയുന്ന ചിറക്കര പോളച്ചിറയിൽ അടഞ്ഞുകിടക്കുന്ന ഗോഡൗണിലും പരിശോധന നടന്നു.ഇ ഗോഡൗണിൽ സിലിണ്ടർ ഇറക്കി വിതരണം ചെയ്യുന്നതാണ് രേഖകളിൽ വ്യക്തമാക്കുന്നത് 
കണിയാംതോട്ടിൽ രണ്ടായിരത്തോളം സിലിണ്ടറുകൾ ഉണ്ടായിരുന്നതായാണ് വിവരം.രാത്രി വൈകിയും സിലിണ്ടറുകളുടെ കണക്കെടുപ്പ് നടന്നുവരികയാണ്. വിവരമറിഞ്ഞ് ബി.പി. സി. എൽ,
എച്ച്.പി. സി. എൽ,. ഐ. ഓ.സി എന്നീ കമ്പനികളുടെ സെയിൽസ് ഓഫീസർമാരും സിലിണ്ടറുകൾ പിടികൂടിയ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ എട്ടു മാസം മുമ്പാണ് ഇവിടെ ഗ്യാസ് ഗോഡൗൺ പ്രവർത്തനം ആരംഭിച്ചത്. ഇത് ഇവിടെ പ്രവർത്തിക്കുന്നതിനാവശ്യമായവിവിധ വകുപ്പുകളുടെ ലൈസൻസുകൾ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. സിലിണ്ടറുകൾ കണ്ടെത്തിയതിനെ ക്കുറിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
 ഇവിടെ കണ്ടെത്തിയ സിലിണ്ടറുകൾ വിവിധ കമ്പനികളുടെ അടുത്തുള്ള ഏജൻസികളുടെ ഗോഡൗണിലേക്ക് മാറ്റുമെന്നും ജില്ലാ
സപ്ലൈ ഓഫീസർ കെ.ബി സിന്ധു പറഞ്ഞു. എന്നാൽ അനധികൃതമായല്ലാ ഗോഡൗൺ 
പ്രവർത്തിച്ചതെന്നും തൃകോവിൽവട്ടം പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു 
 ജില്ലാ സപ്ലൈ ഓഫീസർ കെ. ബി സിന്ധു,താലൂക്ക് സപ്ലൈ ഓഫീസർമാരായ വൈ.സാറാമ്മ, ജലീസ്, അനിൽകുമാർ,എസ് സുജ,സീനിയർ സൂപ്രണ്ട് മനു , ആർ.ഐ.മാരായപ്രസാദ്, മഞ്ജു. നിത്യ,വിനോദ് , സുനൈല , ആശാചന്ദ്രൻ , ആശ, ബിജു കുമാരകുറുപ്പ്, ജിജി കുമാർ,സന്തോഷ് കുമാർ,സഞ്ജു ലോറൻസ്,രാമചന്ദ്രൻ പിള്ള, അനൂപ് ,പ്രദീപ്, സാം വർഗീസ്,ആശ, അനില എന്നിവരും കൺട്രോൾ എസ്.ഐ. നിസാം, കൊട്ടിയം എസ്. ഐ അശ്വിനി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റെയ്ഡിൽ പങ്കെടുത്തു.

പാരിപ്പള്ളി 
ഐ ഒ സി പ്ലാന്റിൽ നിന്നും 
ഗ്യാസ് സിലിണ്ടറുകൾ കരിഞ്ചന്തയിലേക്ക് പോകുന്നുണ്ടോ? 

 ജനവാസ കേന്ദ്രത്തിലെ അനധികൃത ഗോഡൌൺ ദുരൂഹതകൾ ഏറെ 
പഞ്ചായത്ത്‌ ലൈസൻസ് ഇല്ല സുരക്ഷാ മാനദണ്ടങ്ങളില്ല കൊല്ലം - ആയൂർ റോഡിൽ വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് വിതരണം ചെയ്യുന്ന അനധികൃത ഗോഡൌൺ. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഏജൻസിയുടെ ബോർഡ് ഉള്ള ഗോഡൗൺ പക്ഷേ ഭൂരിപക്ഷം സിലിണ്ടറുകളും പാരിപ്പള്ളി ഐ ഒ സി ഗ്യാസ് പ്ലാന്റിലെ കോഡ് നമ്പർ ഉള്ള 
രണ്ടായിരത്തോളം സിലിണ്ടറുകൾ എച്ച് പിയുടെ ഏജൻസിയിൽ പ്രവർത്തിക്കുന്ന അനധികൃത ഗോഡൗണിൽ എത്തിയത് ദുരൂഹത വർധിപ്പിക്കുന്നു.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ ദിനവും ഐ ഒ സിയുടെ ഏജൻസികളിൽ എത്തുന്നുണ്ട് അതിന് കൃത്യമായ കണക്കും വിതരണത്തിനായുള്ള രേഖകളും 
ഐ ഒ സി പ്ലാന്റിൽ 
ഉണ്ടെങ്കിലും ഇത്രയധികം വാണിജ്യ സിലിണ്ടറുകൾ ഇവിടെ എത്തിയതിൽ ദുരൂഹത നിലനിൽക്കുകയാണ് ദിവസവും ഇവിടെ ഐ ഒ  സി യുടെ ഏജൻസികളുടെ സിലിണ്ടർ അടങ്ങിയ വാഹനങ്ങൾ വന്ന് പോകുന്നതായി പ്രാദേശത്തെ സി സി ടി വി ക്യാമറകളിൽ ഉണ്ട് ഇത് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@ഹോട്ടലുകളിൽ പരിശോധന നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾ ഹോട്ടലുകളിൽ ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമാകുമ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ കർശന പരിശോധന നടത്തണം.
@ കർശന നടപടിയുണ്ടാവണം 

രേഖകളില്ലാത്ത കടത്ത്: വാണിജ്യ സിലിണ്ടറുകൾ അനധികൃതമായി കടത്തുന്ന ഏജൻസികൾക്ക് എതിരെ കർശന നടപടി വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
​1955-ലെ അത്യാവശ്യ സാധന നിയമപ്രകാരം (Essential Commodities Act) പ്രതികൾക്കെതിരെ കേസെടുക്കണം 
ഗ്യാസ് മാറ്റി നിറയ്ക്കാനും കരിഞ്ചന്തയിൽ മറിച്ചുവിൽക്കാനുമുള്ള ശ്രമനങ്ങൾക്കെതിരെ നടപടി ഉണ്ടാവണം.

​"കരിഞ്ചന്തയും സിലിണ്ടർ വകമാറ്റിയുള്ള ഉപയോഗവും അനുവദിക്കില്ല. വരും ദിവസങ്ങളിൽ ജില്ലയിലുടനീളം 
 പരിശോധനകൾ കൂടുതൽ ശക്തമാക്കും."
                                                ഉദ്യോഗസ്ഥർ 

​@ പൊതുജന ശ്രദ്ധയ്ക്ക്:
ഗ്യാസ് വിതരണത്തിലെ ക്രമക്കേടുകളോ കരിഞ്ചന്തയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുക. നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരും.

ചിത്രം :പിടികൂടിയ ഗ്യാസ് സിലിണ്ടറുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു 

No comments:

Post a Comment