ചാത്തന്നൂർ :ചിറക്കര ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനായി എല്ലാ പിന്തുണയും നൽകുമെന്ന് ബി. ബി. ഗോപകുമാർ എം എൽ എ പറഞ്ഞു ചിറക്കര പഞ്ചായത്ത്
കമ്മിറ്റിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കാർഷിക മേഖലയിലും ടൂറിസം മേഖലയ്ക്കും ഒരു പോലെ പ്രാധാന്യം പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ചിറക്കര പഞ്ചായത്തിനെ കാർഷിക ടൂറിസം മേഖലയിൽ ഒന്നാമത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്കൃഷ്ണൻ അധ്യക്ഷത വഹിച്ചു പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള നിവേദനം പഞ്ചായത്ത് ഭരണസമിതി അദ്ദേഹത്തിന് കൈമാറി.വൈസ് പ്രസിഡന്റ് രമ്യമനോജ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദുസുനിൽ, കിരൺ, സജ്‌ന, ഗ്രാമപഞ്ചായത്ത് അംഗകളായ ദേവിദാസ് കണ്ണൻ, അമ്പിളിരാധാകൃഷ്ണൻ, രജനിസജീവ്, പ്രമീള, അജിതകുമാരി, അജിതബിജു, ഉഷജഗദീശൻ, ശ്രീകുമാർ, സരിത എന്നിവർ സംസാരിച്ചു.
ഫോട്ടോ :ചിറക്കര പഞ്ചായത്ത് ഭരണസമിതി ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകുന്നു
ഫോട്ടോ : ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്കൃഷ്ണൻ ബി. ബി. ഗോപകുമാറിന് പൊന്നാട അണിയിച്ചു ആധരിക്കുന്നു
No comments:
Post a Comment