Saturday, 16 May 2026

കല്ലുവാതുക്കലിൽ അഴുകുന്ന മാലിന്യം നാറുന്ന ഭരണം

കല്ലുവാതുക്കലിൽ 
അഴുകുന്ന മാലിന്യം നാറുന്ന ഭരണം

@മഴക്കാല പൂർവ്വശുചീക്കരണങ്ങൾ സോഷ്യൽ മീഡിയയിലെ പ്രചരണമായി മാറി 
 
ചാത്തന്നൂർ : കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വശുചീക്കരണ പ്രവർത്തനങ്ങൾ പ്രഖ്യാപനത്തിൽ ഒതുങ്ങി പ്രതിഷേധവുമായി ജനങ്ങൾ.
കല്ലുവാതുക്കലിലും പാരിപ്പള്ളിയിലുമുള്ള 
പബ്ലിക് മാർക്കറ്റുകളും പരിസരവും മാലിന്യക്കൂമ്പാരമായി മാറിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പഞ്ചായത്ത്‌ ഭരണക്കാർക്ക് എതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
 പാരിപ്പള്ളിയുടെ ഹൃദയഭാഗത് സ്ഥിതിചെയ്യുന്ന പബ്ലിക് മാർക്കറ്റിലെ പുഴുവരിച്ച മാലിന്യകൂമ്പാരത്തിലെ ദുർഗന്ധം കാരണം ജനങ്ങൾ മൂക്കുപൊത്തിയാണ് പാരിപ്പള്ളി ജങ്ഷനിൽ കൂടി നടക്കുന്നത്. ഗ്രാമപഞ്ചായത്തിലെ സ്ഥിരം ഭരണ സമിതി അംഗമായ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയ 
വാർഡ് മെമ്പറുടെ വാർഡിലാണ് പബ്ലിക് മാർക്കറ്റും പരിസരവും സ്ഥിതിചെയ്യുന്നത് കൂടാതെ ജനങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ട ഹെൽത്ത് ഇൻസ്‌പെക്ടറുടെ മൂക്കിന് താഴെ ഉള്ള ഈ മാർക്കറ്റിലോട്ടു ഹെൽത്ത് ഇൻസ്‌പെക്ടർ തിരിഞ്ഞു നോക്കാറുപോലും ഇല്ല എന്ന് നാട്ടുകാർ ചൂണ്ടികാണിക്കുന്നു.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അട്ടിമറിയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
മാലിന്യമുക്ത നവകേരളം മഴക്കാല പൂർവ ശുചീകരണം* മെയ് 11 തിങ്കളാഴ്ച "പാരിപ്പള്ളി മാർക്കറ്റ് വൃത്തിയാക്കൽ" എന്ന പേരിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ 
ഫ്ളക്സ് അടിച്ചു സോഷ്യൽ മീഡിയയിലെ പ്രചരണത്തിൽ ഒതുക്കിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻകാല സിപിഎം ഭരണസമിതികളെ പോലെ 
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉൾപ്പെടുന്ന ഭരണസമിതി നോക്കുകുത്തിയായി മാറിയെന്ന് പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ആരോപിക്കുന്നു. മെഡിക്കൽ കോളേജും പരിസരവും ശുചീക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ട പഞ്ചായത്ത്‌ ഇപ്പോഴും ആങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.ഇനിയും മഴക്കാലപൂർവ്വ ശുചീക്കരണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ 
മഴക്കാലം തുടങ്ങിയാൽ സാംക്രമിക രോഗങ്ങളിൽപെട്ട് ജനങ്ങൾ  വലയുമെന്ന് ബിജെപി അംഗങ്ങൾ പറഞ്ഞു.
 സാധാരണക്കാരായ പൊതുജനങളുടെ ആരോഗ്യത്തിന് പുല്ലുവില പോലും കൽപ്പിക്കാത്ത ഭരണമാണ് ഇപ്പോൾ നടക്കുന്നത് അതിന് മാറ്റമുണ്ടാവണം ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ട് പോകുമെന്ന് ബിജെപി അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

ഫോട്ടോ :പാരിപ്പള്ളി പബ്ലിക് മാർക്കറ്റിലെ മാലിന്യ കൂമ്പാരം 

No comments:

Post a Comment