Tuesday, 12 May 2026

ചാത്തന്നൂരിൽ എം ഡി എം എ വേട്ട മയക്കുമരുന്ന് മാഫിയ തലവൻ അറസ്റ്റിൽ

ചാത്തന്നൂരിൽ എം ഡി എം എ വേട്ട മയക്കുമരുന്ന് മാഫിയ തലവൻ അറസ്റ്റിൽ 

@പ്രതിയെ പിടികൂടുന്നതിനിടയിൽ പോലീസുകാരന് ഗുരുതര പരിക്ക് 

ചാത്തന്നൂർ : ചാത്തന്നൂരിൽ എം ഡി എം എ വേട്ട മയക്കുമരുന്ന് സംഘതലവൻ അറസ്റ്റിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലിസ്കാരന് ഗുരുതര പരിക്ക്. കണ്ണേറ്റ സനൂജ് മനസിലിൽ സലീമിന്റെ മകൻ സനോജ് (38)അറസ്റ്റിൽ പ്രതിയെ പിടികൂടുന്നതിനിടയിൽ കൊല്ലം 
ഡാൻസ് സാഫ് ടീമിലെ ഷഫീഖിനെ കാർ കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇന്നലെ രാത്രി 8മണിയോടെ കാരംകോട് ജെ എസ് എം ജങ്ഷൻ -കിണർമുക്ക് റോഡിലാണ് സംഭവം നടന്നത് 
കാറിൽ എം ഡി എം എയുമായി 
 എത്തിയ പ്രതിയെ ജീപ്പിലും 
ബൈക്കിലും എത്തിയ ഡാൻസ് സാഫ് ടീമിലെ പോലിസുകാർ വളയുകയായിരുന്നു.
ഇതിനിടയിൽ കാറിൽ റിവേഴ്സ് എടുത്തു പോലിസ് ഉദ്യോഗസ്ഥരെ ഇടിക്കുകയായിരുന്നു.ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്രതിയെ പോലീസുകാർ സാഹസികമായി 
പിടികൂടുകയായിരുന്നു.സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്ന പ്രതി നിരവധി തവണ ജയിൽശിഷ അനുഭവിച്ച പ്രതി ഇതിന് മുൻപും വാഹനത്തിൽ മയക്കുമരുന്ന് കടത്തുന്നതിനിടയിൽ പോലീസിനെ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ ശിഷ അനുഭവിച്ചിട്ടുണ്ട്.ആറ് ഗ്രാമോളം എം ഡി എം എ പ്രതിയിൽ നിന്നും കണ്ടെടുത്തു ചാത്തന്നൂർ പോലിസ് കേസെടുത്തു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തു.
ഫോട്ടോ :

 

No comments:

Post a Comment