Saturday, 16 May 2026

ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്ത സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിച്ചു

ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്ത സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിച്ചു 

കൊട്ടിയം : ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്ത സംഭവത്തിൽ നിയമനടപടികൾ പൂർത്തിയായതായി 
ജില്ലാ സപ്ലൈ ആഫീസർ സിന്ധു. കെ.വി അറിയിച്ചു. ഏജൻസിയിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ഗുരുതര ക്രമകേടുകൾ ആണ് കണ്ടെത്തിയിട്ടുള്ളത് എജൻസിയ്ക്ക് എതിരെയുള്ള നിയമനടപടികളും മറ്റും തുടരും. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നതും, മുഖത്തല കണിയാംതോടിന് സമീപവുമുള്ള സ്ഥലത്ത് അനധികൃതമായി പാചക വാതക സിലിണ്ടറുകൾ സംഭരിച്ച് വിതരണം ചെയ്യുന്നതായി ലഭ്യമായ രഹസ്യവിവരത്തെ തുടർന്ന് കൊല്ലം ജില്ലാ സപ്ലൈ ആഫീസർ  സിന്ധു. കെ.വി യുടെ നേതൃത്വത്തിലുള്ള സംഘം ട പരിസരങ്ങളിൽ പരിശോധന നടത്തുകയും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തുകയും, വാണിജ്യാവശ്യത്തിനുള്ള പൊതു മേഖലാ എണ്ണക്കമ്പതികളുടെ സിലിണ്ടറുകളും, പ്രൈവറ്റ് കമ്പനിയായ ടോട്ടൽ എനർജീസിന്റെയും ഉൾപ്പെടെ 
19 കിലോയുടെ 1937 സിലിണ്ടറുകൾ കണ്ടെത്തിയത്. എസ്.പി.സി.എൽ ഓയിൽ കമ്പനിയുടെ റീട്ടെയിൽ വിതരണക്കാരനായ എച്ച്.എം. കെ.എച്ച്.പി ഗ്യാസ് ഏജൻസിയുടേതെന്ന് പറയപ്പെടുന്ന ഗോഡൗണിലാണ് മറ്റ് ഓയിൽ കമ്പനികളുടെ കാലീസിലിണ്ടറുകളുടെ വൻ ശേഖരം കണ്ടെത്തിയിട്ടുള്ളത്. അപകടകരമായ നിലയിൽ യാതൊരു സുരക്ഷാ മാനദ്‌ണ്ഡ‌ങ്ങൾ പാലിക്കാതെ അശ്രദ്ധയോടെയും, അലക്ഷ്യമായും ഗോഡൗണിലും പരിസര പ്രദേശങ്ങളിലും സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നു. മതിയായ രേഖകൾ ഇല്ലൊതെയാണ് ഇവിടെ ഗ്യാസ് സിലിണ്ടറുകൾ വിതരണം നടത്തുന്നതെന്ന് ബോധ്യപ്പെട്ടു.  സിലിണ്ടറുകളിൽ ഐ.ഒ.സി യുടേതെന്ന് കണ്ടെത്തിയ 1276 ഗ്യാസ് സിലിണ്ടറുകൾ ബോട്ട്ലിംഗ് പ്ലാൻ്റിലേക്ക് മാറ്റുകയും ബാക്കിയുള്ള ഗ്യാസ് സിലിണ്ടറുകൾ സെയിൽസ് ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ അതാത് ഓയിൽ കമ്പനികളുടെ അധീനതയിലുള്ള ഗ്യാസ് ഏജൻസികളിലേക്ക്  രസീത് പ്രകാരം ഏൽപ്പിച്ചിച്ചു അവിടെ കണ്ടെത്തിയ വാഹനങ്ങൾ പോലീസിന് കൈമാറി 
 തുടർനടപടികൾക്കായി റിപ്പോർട്ട് ജില്ലാ കളക്‌ടർക്ക് സമർപ്പിക്കുകയും ചെയ്‌തു. തുടർന്നും ഇത്തരത്തിലുള്ള പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ആഫീസർ  സിന്ധു. കെ വി അറിയിച്ചു.

No comments:

Post a Comment