Friday, 29 May 2026

ദേശീയപാത നിർമ്മാണപ്രവർത്തിയിലെ അപാകത ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരികൾ

ദേശീയപാത നിർമ്മാണപ്രവർത്തിയിലെ അപാകത ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരികൾ 

ചാത്തന്നൂർ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡും അനുബന്ധ 
ഓടകളും നിർമ്മിച്ചതിലെ അപാകതകൾ കാരണം വ്യാപാരികൾക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഉണ്ടാവുന്നത്.
ചാത്തന്നൂർ ഊറാംവിള ജംഗ്ഷൻ മുതൽ 
തിരുമുക്ക് വരെയുള്ള റോഡിന്റെ വടക്ക് ഭാഗത്ത് നിരവധി കച്ചവടസ്ഥാപനങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും വീടുകളിലും മഴ വെള്ളം ഒഴുകിയെത്തി നാശനഷ്ടങ്ങൾ ദിനംപ്രതി ഉണ്ടാവുകയാണ് 
കഴിഞ്ഞ രണ്ട് വർഷ കാലത്തിനിടയിൽ  നാലുതവണയിലധികം മഴവെള്ളം ഇരച്ചു  വ്യാപാര സ്ഥാപനങ്ങളിലും നിരവധി വീടുകളിലും വെള്ളംകയറിയ സാഹചര്യം ഉണ്ടായിട്ടും ഇത് ഒഴിവാക്കുവാൻ നാളിതുവരെ നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യക്കോ നിർമ്മാണ കമ്പനികൾക്കോ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കോ 
 കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ നിരവധി വ്യാപാര
 സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ 
 നഷ്ടം സംഭവിച്ചിട്ടുണ്ട്. മഴവെള്ളകെടുതിമൂലം നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കുണ്ട് എന്നിരിക്കെ വ്യാപരികളുടെ പരാതിയ്ക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് റവന്യു അധികാരികൾ കച്ചവടക്കാരുടെ 
 നഷ്ടം കണക്കാക്കി നൽകുവാൻ 
റവന്യു അധികാരികൾ 
തയ്യാറാകുന്നില്ല. ജനപ്രതിനിധികളുടെയും പഞ്ചായത്ത്‌ അധികാരികളുടെ ഭാഗത്ത് നിന്നും നിസ്സഹകരണമാണ് ഉണ്ടാവുന്നത് എന്ന് വ്യാപരികൾ പറയുന്നു.ഓരോ തവണ വെള്ളം കയറുമ്പോഴും ജനപ്രതിനിധികളും 
ഉദ്യോഗസ്ഥരും നേരിൽകണ്ട് ബോധ്യപ്പെട്ടി ട്ടുണ്ടെങ്കിലും നാളിതുവരെ ശാശ്വത പരിഹാരമായിട്ടില്ല. നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുവാനും തുടർന്ന് ഇത്തരത്തിലുള്ള നിർമിതി മൂലമുള്ള ദുരന്തങ്ങൾ ഒഴിവാക്കുവാനും അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.


No comments:

Post a Comment