ജീവിതത്തിൽ സർവ്വൈശ്യര്യങ്ങളും വേണമെന്ന് ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ല.
ധനപ്രാപ്തിക്കായി എന്തും ചെയ്യും എന്നൊരവസ്ഥയിലാണ് ഇന്നത്തെ ലോകം. ഐശ്വര്യ പ്രാപ്തിയ്ക്കായി ഉപാസിക്കുന്നത് മഹാലക്ഷ്മിയെയാണ്.
ഐശ്വര്യം പ്രധാനം ചെയ്യുന്നത് ധനലക്ഷ്മി യാണ്.
*സമ്പൽസമൃദ്ധി പ്രധാനം ചെയ്യുന്ന എട്ട് ലക്ഷ്മിമാരാണ്*. *
ധനലക്ഷ്മി -
ധാന്യലക്ഷ്മി -
ധൈര്യലക്ഷ്മി -
ശൌര്യലക്ഷ്മി -
വിദ്യാലക്ഷ്മി -
കീര്‍ത്തിലക്ഷ്മി -
വിജയലക്ഷ്മി -
രാജലക്ഷ്മി*
എന്നിവരാണ് അഷ്ടലക്ഷ്മിമാർ.
ജീവിതത്തിൽ ഐശ്വര്യം നിറയാൻ സഹായിക്കുന്ന 5 വഴികൾ ഇതാ...
1 *വൃത്തിയും വെടിപ്പും*
താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. ദീപങ്ങൾ ദിവസവും കത്തിക്കുക. വീട്ടിൽ തുളസിച്ചെടി വളർത്തുക. മഹാലക്ഷ്മിയ്ക്ക് പ്രീതികരമായ കാര്യങ്ങളാണിവ. ഐശ്വര്യം നിറയാൻ ഈ കാര്യങ്ങവ്‍ ശ്രദ്ധിക്കുക.
2 *നെല്ലിമരം*
നെല്ലിമരത്തിന്റെ സാമിപ്യം മഹാലക്ഷ്മിയുടെ വാസസ്ഥലമായാണ് കരുതപ്പെടുന്നത്. നെല്ലിമരം വീട്ടിൽ വളർത്തുക എന്നത് പ്രായോഗികമല്ലെങ്കിൽ നെല്ലിക്ക വാങ്ങുമ്പോൾ പൂജാമുറിയിൽ മഹാലക്ഷ്മിയ്ക്ക് പൂർണ്ണമനസോടെ സമർപ്പിച്ച ശേഷം ഭക്ഷിക്കുക. മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും.
3 *ശിവക്ഷേത്ര ദർശനം*
പൗർണ്ണമി ദിവസങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തുക.
4 *വിഷ്ണുവിന്റെ ചിത്രം വീട്ടിൽ*
വീട്ടിൽ വാതിലിനും പുറത്തേയ്ക്ക് അഭിമുഖമായി വിഷ്ണുവിന്റെ ചിത്രം വയ്ക്കുന്നത് അനാവശ്യ ചെലവുകൾ കുറച്ച് സമ്പാദ്യം കൂട്ടുമെന്ന് വിശ്വസിക്കുന്നു
5 *സാധുക്കളെ സഹായിക്കുക*
വ്രതവും പൂജയും ചെയ്യുന്നതിനൊപ്പം സാധുക്കളെ സഹായിക്കുക. നിർധനരായ കുട്ടികൾക്ക് പഠനസഹായം നൽകുക. പൂജകൾക്കൊപ്പം മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുന്ന സഹായങ്ങവും മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തും.
ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക. ഒരോ ലക്ഷ്മിമാർക്കും തുല്യപ്രാധാന്യം കൊടുത്തു വേണം ജപിക്കാൻ.
*സ്തോത്രം*
*ധനലക്ഷ്മി* .
നമസ്തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്തേ ! മഹാലക്ഷ്മി നമോസ്തുതേ !!
*ധാന്യലക്ഷ്മി*
നമസ്തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സർവ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!
*ധൈര്യലക്ഷ്മി*
സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരീ സർവദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!
*ശൗര്യലക്ഷ്മി*
സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി മന്ത്രമൂർത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!
*വിദ്യാലക്ഷ്മി*
ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!
*കീർത്തിലക്ഷ്മി*
സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!
*വിജയലക്ഷ്മി*
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!
*രാജലക്ഷ്മി*
ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗൽസ്ഥിതേ ജഗന്മാതർ— മഹാലക്ഷ്മി നമോസ്തുതേ !!
*സമ്പാദ്യവർദ്ധനയ്ക്കായ്
ഗുരുഗായത്രിമന്ത്രം*
നവഗ്രഹങ്ങളില്‍ ശുഭഗ്രഹമായി വര്‍ണ്ണിക്കപ്പെടുന്ന ഗുരു (വ്യാഴം)വിനെ ബൃഹസ്പതിയെന്നും പറയുന്നു. ബൃഹസ്പതി എന്നാല്‍ വലിയ വസ്തുവിനെ മനസ്സിലാക്കിയവന്‍ എന്ന് പൊരുള്‍. അതുകൊണ്ട് ബ്രഹ്മത്തെ മനസ്സിലാക്കിയവനാണ് ബൃഹസ്പതി.
ഈ ബൃഹസ്പതി ദേവന്മാരുടെയെല്ലാം ഗുരുവാണ്. അങ്കിരസ് മഹര്‍ഷിക്കും ചിത്രാദേവിക്കും ജനിച്ച ഗുരുഭഗവാന്‍ നന്മയേകുന്ന ഗ്രഹങ്ങളില്‍ പ്രഥമനാണ്. അതുകൊണ്ടാണ് ഗുരു നോക്കിയാല്‍ തന്നെ കോടി പുണ്യം എന്നൊക്കെ പറയുന്നത്.
ഗുരു തന്‍റെ ഒരു കയ്യില്‍ വജ്രായുധം ഏന്തിയിരിക്കുന്നു. ഗുരുവിന്‍റെ ലോഹം സ്വര്‍ണ്ണമാണ്. രത്നം പുഷ്യരാഗവും പഞ്ചഭൂതങ്ങളില്‍ ആകാശമായി വര്‍ണ്ണിക്കപ്പെടുന്ന ഗുരുവിന്‍റെ ദിക്ക് വടക്കുകിഴക്കാണ്.
ധനു, മീനം രാശികള്‍ക്കധിപന്‍. കര്‍ക്കിടക രാശിയില്‍ ഉച്ചവും മകരം നീച(ബലഹീന)വുമാണ്.
ഇന്ദ്രനാണ് ഗുരുവിന്‍റെ അധിദേവത. ഒരിക്കല്‍ ദേവാസുരന്മാര്‍ തമ്മില്‍ കടുത്ത യുദ്ധമുണ്ടായി. ആ യുദ്ധത്തില്‍ ഒട്ടനവധി ദേവന്മാര്‍ മരിച്ചുവീണു. മരിച്ചവരെ മികച്ച മൂലികകള്‍ കൊണ്ട് ബൃഹസ്പതി വീണ്ടും ജീവിപ്പിച്ചു എന്നതിനാല്‍ ജീവന്‍ എന്നൊരുപേരും ഗുരുവിനുണ്ട്.
ക്ഷേത്രങ്ങളില്‍ നവഗ്രഹ വഴിപാടുകള്‍ ചെയ്യുമ്പോള്‍ ഗുരുഗായത്രിമന്ത്രം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ഏറെ നന്മയുണ്ടാവും. ഈ മന്ത്രം നിത്യവും 108 തവണ ജപിക്കുന്നത് അത്യുത്തമമാവുന്നു.
*ഗുരുഗായത്രിമന്ത്രം*
‘ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത്’
ഋഷഭം(കാള)പതാകയുമേന്തി കരങ്ങള്‍കൊണ്ട് അനുഗ്രഹം വര്‍ഷിക്കുന്ന ഗുരുവിനെ നമിക്കുന്നു. ഗുരുഭഗവാന്‍ തിന്മകളെ അകറ്റി നന്മകളേകി കാത്തുരക്ഷിക്കട്ടെ എന്നാണിതിന്‍റെ ലളിതമായ പൊരുള്‍.
ഈ ഗായത്രിമന്ത്രം ജപിക്കയാല്‍ ദീര്‍ഘായുസുണ്ടാവുന്നു. അജ്ഞത അകലുന്നു. രാജ(സര്‍ക്കാര്‍) പദവികള്‍ ലഭിക്കും. ദാരിദ്ര്യം അകലും. ജ്ഞാനം, സമ്പാദ്യം, ശരീരബലം, മനോബലം എന്നിവ വര്‍ദ്ധിക്കും.
No comments:
Post a Comment