Saturday, 16 May 2026

കെ എസ് ആർ ടി സി സൂപ്പർ എക്സ്പ്രസ് ബസ് ടെയ്ലറിന്റെ പിറകിൽ ഇടിച്ചു 23പേർക്ക് പരിക്ക്.

കെ എസ് ആർ ടി സി സൂപ്പർ എക്സ്പ്രസ് ബസ് ടെയ്ലറിന്റെ പിറകിൽ ഇടിച്ചു 23പേർക്ക് പരിക്ക്.
ചാത്തന്നൂർ : കെ എസ് ആർ ടി സി സൂപ്പർ എക്സ്പ്രസ് ബസ് ടെയ്ലറിന്റെ പിറകിൽ ഇടിച്ചു 23പേർക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശി അഖിലേഷ് (21)ചേർത്തല സ്വദേശി മനോജ്‌ (52),കരുനാഗപ്പള്ളി സ്വദേശി സുഗതൻ(56),തിരുവനന്തപുരം സ്വദേശി വിനോദ് (40)ഭാര്യ നീനു(32)മക്കൾ അദ്ധ്വത് (9),അവന്തിക (6),നീണ്ടൂർ സ്വദേശി രവീന്ദ്രൻ (58)മകൾ ഭാഗ്യലക്ഷ്മി(28),ആലപ്പുഴ സ്വദേശി ഹമ്ദാൻ, കരുനാഗപ്പള്ളി സ്വദേശി അർച്ചന (25),ധന്യശ്രീ(21),ആലപ്പുഴ വണ്ടാനം സ്വദേശികളായ പ്രിയ(31),ലിസി(48),രാജീവ് (42),തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി അപർണ(20),ഗയമൽഹാർ(19,മലപ്പുറം സ്വദേശി ജിഷ(42),ആലപുഴ സ്വദേശിനി ശ്രീകല, തിരുവനന്തപുരം സ്വദേശി മുഹമ്മദ് (26)എന്നിവർക്കാണ് പരിക്കേറ്റത്.
പാരിപ്പള്ളി കടമ്പാട്ട്കോണത്ത് ഇന്നലെ രാവിലെ 7മണിയോടെയാണ് സംഭവം നടന്നത്. ദേശീയപാതയിൽ നിർമ്മാണം പൂർത്തിയായ തിരുവനന്തപുരം -കൊല്ലം ബോർഡറിൽ ടാറിഡാത്ത ഭാഗത്തേക്ക് പതുക്കെ പോകുകയായിരുന്ന ടെയ്ലറിന്റെ പിറകിൽ അമിതവേഗത്തിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിലും മറ്റ് വാഹനങ്ങളിലും നാട്ടുകാരും പോലീസും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്ന് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി പാരിപ്പള്ളി പോലിസ് കേസെടുത്തു.
ഫോട്ടോ :കെ എസ് ആർ ടി സി ബസ് 
ഫോട്ടോ :ലോറി.

No comments:

Post a Comment